'കണ്ണില്‍കാണും' വീഡിയോ സോങ്ങ് ടീസര്‍ പുറത്തു വിട്ടു; പ്രയാണും ശരണ്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്...!!

Malayalilife
topbanner
'കണ്ണില്‍കാണും' വീഡിയോ സോങ്ങ് ടീസര്‍ പുറത്തു വിട്ടു; പ്രയാണും ശരണ്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്...!!

മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമായ മുന്തിരി മൊഞ്ചനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രയാണിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അക്ഷയ് സത്യന്‍ സംവിധാനം ചെയ്ത 'കണ്ണില്‍ കാണും ' റൊമാന്റിക് മ്യൂസിക് വീഡിയോ സോങ്ങിന്റെ ടീസര്‍  പുറത്തു വിട്ടു . പ്രണയവും സൗഹൃദവും ഇഴപിരിയാതെ പോകുന്ന  അനുരാഗത്തിന്റെയും ചങ്ങാത്തത്തിന്റെയും കഥ പറയുന്ന 'കണ്ണില്‍കാണും പാട്ടിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് രജത് രവീന്ദ്രനാണ്. രജത് രവീന്ദ്രന്റെ വരികള്‍ അതിമനോഹരമായി പടിയിരിക്കുന്നത് ശ്രദ്ധേയഗായകന്‍ കെ.എസ് ഹരിശങ്കറാണ്. 

മറഡോണ എന്ന ടൊവിനോ തോമസ് ചിത്രത്തിലെ നായികയായ ശരണ്യയാണ് സിനിമയുടെ എല്ലാ സാങ്കേതിക വിദ്യയും ഉപയോഗിച്ച് ചിത്രീകരിച്ച കണ്ണില്‍കാണും സോങ്ങിലെ നായിക. നവീന്‍ ശ്രീറാമാണ് മനോഹരമായ ഈ ഗാനം ചിത്രീകരിച്ചിട്ടുള്ളത്. കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂര്‍, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് കലാമൂല്യത്തോടെ 'കണ്ണില്‍കാണും' സോങ്ങിന്റെ ചിത്രീകരണം നടന്നത്. വളരെയേറെ ചിലവേറിയ തരത്തിലാണ് സോങ്ങിനുവേണ്ടിയുള്ള കലാസംവിധാനം ഒരുക്കിയിട്ടുള്ളത്. 

പ്രൊഡക്ഷന്‍- സീറോ വണ്‍, സംവിധാനം- അക്ഷയ് സത്യന്‍, നിര്‍മ്മാണം - ബിനീഷ് ബാലന്‍, ക്യാമറ-നവീന്‍ശ്രീറാം, ഗാനരചന, സംഗീതം - രജിത് രവീന്ദ്രന്‍, ഗായകന്‍-കെ എസ് ഹരിശങ്കര്‍, കല- സഹി കനാട്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ അശോക്, പി ആര്‍ ഒ - പി ആര്‍.സുമേരന്‍.

kannil kaanum video song

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES