Latest News

ഷോര്‍ട്ട് ഫിലിമിലൂടെ മിനിസ്‌ക്രീനിലേക്കെത്തി; അച്ഛന്‍ ജനപ്രിയയ പരമ്പര മുന്‍ഷിയിലെ ഹാജ്യാരായി വേഷമിടുന്ന എന്‍ രാധാകൃഷ്ണന്‍; അഭിനയ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ മനീഷ് കൃഷ്ണ

Malayalilife
 ഷോര്‍ട്ട് ഫിലിമിലൂടെ മിനിസ്‌ക്രീനിലേക്കെത്തി; അച്ഛന്‍ ജനപ്രിയയ പരമ്പര മുന്‍ഷിയിലെ ഹാജ്യാരായി വേഷമിടുന്ന എന്‍ രാധാകൃഷ്ണന്‍; അഭിനയ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ മനീഷ് കൃഷ്ണ

സീരിയല്‍ നടന്‍ മനീഷ് കൃഷ്ണന്‍ ഏറെ ജനപ്രീതിയുള്ള നടനാണ്. 14 വര്‍ഷമായി അഭിനയ സപര്യ തുടരുന്ന മനീഷ് ഇതിനോടകം 60 സീരിയലുകള്‍ ചെയ്തുകഴിഞ്ഞു. കാമുകനായും വില്ലനായും സഹനായകനായും ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങളാണ് മനീഷ് ചെയ്തിട്ടുള്ളത്. മനീഷിന്റെ അച്ഛനും ഇളയച്ഛനും എല്ലാം താരങ്ങളാണ് എന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. ഇപ്പോള്‍ ഭ്രമണം സീരിയലിലെ ശരത്ത് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കുന്ന നടന്‍ മനീഷിന്റെ വിശേഷങ്ങള്‍ അറിയാം. 

കണ്ണൂരിലെ കൂത്തുപറമ്പാണ് മനീഷിന്റെ സ്വദേശം. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് മനീഷും അഭിനയരംഗത്ത് എത്തുന്നത്. മനീഷിന്റെ അച്ഛന്‍ എന്‍.രാധാകൃഷ്ണന്‍ എന്ന രാധാകൃഷ്ണന്‍ കൂത്തുപറമ്പ് നടനാണ്. പക്ഷേ ഈ പേരിലുള്ള നടനെക്കാള്‍ പ്രേക്ഷകര്‍ക്ക് മനസിലാകുന്നത് ജനപ്രിയ പരമ്പരയായ 'മുന്‍ഷി'യിലെ ഹാജ്യാരെ ആണ്. ഹാജ്യാരെ അവിസ്മരണീയമാക്കുന്നത് മനീഷിന്റെ അച്ഛനാണ്. രാധാകൃഷ്ണന്റെ അനിയനാണ് പ്രശസ്ത സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍. അച്ഛന്റെയും ചെറിയച്ഛന്റെയും സ്വാധീനം പല രീതിയില്‍ തന്റെ അഭിനയ ജീവിതത്തിന് പ്രേരണയായിട്ടുണ്ട് എന്ന് മനീഷ് പറയുന്നു.

ഗ്രാഫിക് ഡിസൈനിങ് പഠിക്കാന്‍ തിരുവനന്തപുരത്തെത്തി നടനായ ആളാണ് മനീഷ്. പഠനം കഴിഞ്ഞ് ഒരു സ്റ്റുഡിയോയില്‍ ജോലിക്കു കയറിയപ്പോഴാണ് അച്ഛന്റെ സുഹൃത്ത് വഴി ഒരു ഷോര്‍ട്ട് ഫിലിമില്‍ അവസരം ലഭിച്ചത്. നാട്ടിലും സ്‌കൂളിലുമൊക്കെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നടനാകണമെന്ന് വലിയ താത്പര്യമൊന്നും താരത്തിന് ഉണ്ടായിരുന്നില്ല. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു കഴിഞ്ഞ് വീണ്ടും ജോലിയില്‍ തന്നെ ശ്രദ്ധിക്കുന്നിതിനിടെയാണ് സംഗീത സംവിധായകനായ വിശ്വജിത്ത് പറഞ്ഞിട്ട് 'മൗനം' എന്ന സീരിയലില്‍ അവസരം കിട്ടുന്നത്. അതില്‍ മുഴുനീള കഥാപാത്രമായിരുന്നു. ഇതിന് പിന്നാലെ മനീഷിന്റെ രാശി തെളിയുകയായിരുന്നു. പിന്നീട് പല സീരിയലുകളും ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം 'വീണ്ടും ജ്വാലയായ്' യിലെ ശ്യാമാണ്.

 നല്ല കഥാപാത്രമായിരുന്ന ശ്യാം ഹിറ്റായതോടെയാണ് താരത്തെ എല്ലാവരും പെട്ടെന്നു തിരിച്ചറിഞ്ഞു തുടങ്ങിയത്.  പിന്നീടും പാരിജാതം, ഹരിചന്ദനം, അമല,പ്രണയം, സാഗരം സാക്ഷി തുടങ്ങി പല സീരിയലുകളിലും താരം ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു. 'ഭ്രമണമാണ് മനീഷിന്റെ പുതിയ സീരിയല്‍. ശരത് എന്ന നേവി ഓഫീസറുടെ കഥാപാത്രമാണ് ഇതില്‍. കുടുംബപ്രേക്ഷകര്‍ക്കൊക്കെ ഇഷ്ടപെടുന്ന ഒരു കഥാപാത്രത്തെയാണ് ഇതില്‍ മനീഷ് അവതരിപ്പിക്കുന്നത്.

14 വര്‍ഷമായും സീരിയല്‍ രംഗത്ത് തുടരുന്നുവെങ്കിലും സീരിയല്‍ കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റില്ലെന്നാണ് മനീഷ് പറയുന്നത്. ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ഒരു ജോലി വേണമെന്ന പക്ഷക്കാരന്‍ കൂടിയാണ് മനീഷ്. മറ്റെന്തെങ്കിലും ജോലി കൂടി കണ്ടെത്തിയാലേ മുന്നോട്ടു പോകാനാകൂ എന്ന അവസ്ഥയാണ് പലപ്പോഴുമെന്നും പറയുന്ന താരം അതിനു ശ്രമിക്കുന്നുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു. അതേ പോലെ സീരിയലില്‍ അവസരം കിട്ടുകയെന്നതും അത്ര എളുപ്പമല്ലെന്നും പരിചയവും സൗഹൃദവുമൊക്കെ അവസരം ലഭിക്കാന്‍ പ്രധാന ഘടകങ്ങളാണ്. അതൊന്നുമില്ലാതെ ഒറ്റയ്‌ക്കൊരാള്‍ തുഴഞ്ഞു പോകുന്നതിന് പരിമിതിയുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. അതുപോലെ മറ്റ് സീരിയല്‍ താരങ്ങള്‍ക്കുള്ളപോലെ കഠിനമായ ഡയറ്റും വര്‍ക്ക് ഔട്ടുകളും ഒന്നും തനിക്കില്ലെന്നും താരം പറയുന്നു. മുമ്പ് ജി്മില്‍ പോയിരുന്നതും നിര്‍ത്തി. സ്വയം നിയത്രി്ചച് കൊണ്ട് പോകുന്നതാണ് രീതി. ഷിജിനയാണ് മനീഷിന്റെ ഭാര്യ ആഗ്‌നേയ് മകനാണ്.

Read more topics: # Maneesh krishna,# actor,# movie
Actor Maneesh Krishna about his career and family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES