അമ്മയുടെ ഓര്‍മ്മകളിലും വേദനകളിലൂടെയും തന്നെയാണ് അവള്‍ കടന്ന് പോവുന്നത്; വിഷമങ്ങളില്‍ നിന്ന് അവള്‍ അതിജീവിച്ച് വരികയാണ്: നിഷ സാരംഗ്

Malayalilife
topbanner
അമ്മയുടെ ഓര്‍മ്മകളിലും വേദനകളിലൂടെയും തന്നെയാണ് അവള്‍ കടന്ന് പോവുന്നത്; വിഷമങ്ങളില്‍ നിന്ന് അവള്‍ അതിജീവിച്ച് വരികയാണ്: നിഷ സാരംഗ്

ഫ്‌ളവേഴ്‌സിലെ ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടിയാണ് നിഷ ഷാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്. ഇടയ്ക്ക് വിവാദങ്ങളെത്തിയെങ്കിലും ഉപ്പും മുളകിലും സജീവമായ താരം ഇപ്പോള്‍ ജൂഹി റുസ്തഗി (ലെച്ചു ) കടന്ന് പോകുന്ന അവസ്ഥയെ കുറിച്ച് തുറന്ന് പറയുകയാണ്. 

‘പുതിയ പരമ്പരയിലും അച്ഛനും അമ്മയും മക്കളുമൊക്കെ ആയി തന്നെയാണ് ഞങ്ങള്‍ എല്ലാവരും എത്തുന്നതെന്നാണ് നിഷ സാരംഗ് പറയുന്നത്. പക്ഷേ ഉപ്പും മുളകിലും കണ്ടത് പോലെയല്ല. മറ്റൊരു രീതിയിലാകും അവതരണം. പതിനൊന്ന് മാസമായി ഉപ്പും മുളകും നിര്‍ത്തിയിട്ട്. ഒരു ഇടവേളയ്ക്ക് ശേഷം എല്ലാവരും പരസ്പരം കാണുകയാണെങ്കിലും പഴയ പോലെ തന്നെയാണ്. സ്‌നേഹം കൂടിയിട്ടേ ഉളളു. കുറഞ്ഞിട്ടില്ല. ഞങ്ങളെല്ലാവരും അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഉണ്ടായിരുന്നത് അല്ലേ. കുട്ടികള്‍ക്കെല്ലാം ഞാന്‍ അമ്മയെ പോലെയാണ്. അവരെ കാണാതെ ഇത്രയും കാലമിരുന്നതിന്റെ വിഷമം ഇപ്പോഴാണ് തീര്‍ന്നത്.

ഉപ്പും മുളകിലും അഭിനയിക്കുമ്പോള്‍ പാറുക്കുട്ടി തീരെ കുഞ്ഞായിരുന്നു. എന്നാല്‍ സംസാരിക്കാന്‍ തുടങ്ങിയതിന് ശേഷം പുതിയ പരമ്പര വന്നത് കൊണ്ട് അവള്‍ക്കും ഇതില്‍ ഡയലോഗുകള്‍ ഉണ്ടെന്നാണ് നിഷ പറയുന്നത്. ‘പാറുക്കുട്ടിയ്‌ക്കൊക്കെ പുതിയ പരമ്പരയില്‍ ധാരാളം സംസാരിക്കാന്‍ ഉണ്ട്. ഭയങ്കരമായി ഡയലോഗുകളൊക്കെ അവള്‍ പറയുന്നുണ്ട്. ശരിക്കും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. പ്രേക്ഷകരെ കാത്ത് കുറേയധികം സര്‍പ്രൈസുകള്‍ ഇത്തവണ ഉണ്ടാവുമെന്ന് കൂടി നടി സൂചിപ്പിച്ചിരിക്കുകയാണ്.

അമ്മയുടെ ഓര്‍മ്മകളിലും വേദനകളിലൂടെയും തന്നെയാണ് അവള്‍ കടന്ന് പോവുന്നതെന്ന് പറയുകയാണ് നിഷ. ഞാന്‍ ജൂഹിയ്ക്ക് ഒപ്പമിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ കുറേയധികം കമന്റുകള്‍ വന്നു. ഞങ്ങളുടെ ലുക്കിലെ വ്യത്യസ്ത എല്ലാവര്‍ക്കും കൗതുകമാണ്. വിഷമങ്ങളില്‍ നിന്ന് അവള്‍ അതിജീവിച്ച് വരികയാണ്. എല്ലാവരുടെയും കൂടെ ആകുമ്പോള്‍ മനസിന് ആശ്വാസം കിട്ടുമല്ലോ. അമ്മയെ കുറിച്ച് എപ്പോഴും പറയുമെങ്കിലും വന്നതിനെക്കാള്‍ ഒരുപാട് മാറിയിട്ടുണ്ട് എന്നാണ് ജൂഹിയെ കുറിച്ച് നിഷ പറയുന്നത്. നടിയുടെ വാക്കുകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Actress nisha sarang words about juhi rusthagi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES