മലയാളത്തിലെ ബിഗ്‌ബോസ് പങ്കാളിയെ കണ്ടെത്താന്‍ വേദിയായപ്പോള്‍ ഹിന്ദി ബിഗ്‌ബോസ് പങ്കാളിയോടൊപ്പം മത്സരിക്കാനുളള വേദിയാകുന്നു; ഹിന്ദി ബിഗ്‌ബോസില്‍ മത്സരിക്കാന്‍ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

Malayalilife
topbanner
 മലയാളത്തിലെ ബിഗ്‌ബോസ് പങ്കാളിയെ കണ്ടെത്താന്‍ വേദിയായപ്പോള്‍ ഹിന്ദി ബിഗ്‌ബോസ് പങ്കാളിയോടൊപ്പം മത്സരിക്കാനുളള വേദിയാകുന്നു; ഹിന്ദി ബിഗ്‌ബോസില്‍ മത്സരിക്കാന്‍ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ഏറെ ജനപ്രിയ പരിപാടിയാണ് ബിഗ്ബോസ്. വിദേശത്ത് ആരംഭിച്ച് ഇന്ത്യയിലെ പ്രേക്ഷകര്‍ ഏറ്റെടുത്ത ബിഗ്ബോസ് പല ഭാഷകളും കടന്ന് മലയാളത്തില്‍ എത്തിയും വെന്നികൊടി പാറിച്ചിരുന്നു. 12ാം സീസണാണ് ഹിന്ദിയില്‍ ഇപ്പോള്‍ നടക്കുന്നത്. മലയാളിയായ ശ്രീശാന്ത് മത്സരാര്‍ത്ഥിയായി എത്തിയതാണ് മലയാളികള്‍ക്ക് ഹിന്ദി ബിഗ്ബോസ് പ്രിയങ്കരമാക്കിയത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഷോയില്‍ ശ്രീശാന്ത് പ്രശ്‌നക്കാരന്‍ ആവുകയായിരുന്നു. എന്നാലിപ്പോള്‍ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും ബിഗ്‌ബോസില്‍ എത്തുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ട് വന്നതോടെ ആകാംഷയിലാണ് ആരാധകര്‍. 

മലയാളത്തില്‍ ജനശ്രദ്ധ ആകര്‍ഷിച്ച ഷോ ആയിരുന്നു ബിഗ്‌ബോസ്. പ്രേക്ഷകര്‍ ഒന്നടങ്കം ബിഗ്‌ബോസ് സീസണ്‍ രണ്ടിനു വേണ്ടിയുളള കാത്തിരിലാണ്. ഇപ്പോള്‍  നിരവധി സീസണുകള്‍ പിന്നിട്ട് നില്‍ക്കുന്ന ഹിന്ദി ബ്ഗ്‌ബോസാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ബിഗ് ബോസ്സ് 12ലേക്ക് വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ശ്രീശാന്തിനു പുറകേ അദ്ദേഹത്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയും എത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്. 

ഷോയില്‍ വിവാദനയാകനായ ശ്രീശാന്ത് ദിവസങ്ങള്‍ക്കു മുന്‍പ് ഭാര്യയുടെ വീഡിയോ കണ്ട്  പൊട്ടിക്കരഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീയുടെ ഭാര്യയും പരിപാടിയിലേക്ക് എത്തുവെന്ന വാര്‍ത്ത എത്തിയിരിക്കുന്നത്. ഭുവനേശ്വരി മാത്രമല്ല, ദീപിക കക്കറിന്റെ ഭര്‍ത്താവ് ശുഐബ് ഇബ്രാഹിമും ബിഗ് ബോസ്സിലേക്ക് എത്തുന്നുണ്ടെന്നാണ് സൂചന. പരിപാടിയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ സൃഷ്ടിയുടെ കാമുകന്‍ മനീഷ് നാഗ്ദേവും ചിലപ്പോള്‍ പരിപാടിയില്‍ പങ്കെടുത്തേക്കും. പ്രേക്ഷകര്‍ക്കിടയില്‍ എറെ സംസാരവിഷയമാകാറുള്ള രണ്ടു മത്സരാര്‍ത്ഥികളാണ് ശ്രീശാന്തും ദീപികയും. അതിനാല്‍ തന്നെ ഇരുവരുടേയും ജീവിത പങ്കാളികളേയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന. ഹിന്ദിയില്‍ പങ്കാളിയൊടൊപ്പമാണ് ഷോയില്‍ പലരും പങ്കെടുത്തിട്ടുള്ളത്.


 

Read more topics: # Hindi,# bigboss Bhuvaneshvari,# Bigboss
Hindi bigboss Bhuvaneshvari entry to Bigboss

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES