സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന വാത്സല്യം സീരിയല്‍ നായകന്‍ ഒരു മലയാളി പയ്യനല്ലായെന്ന് അധികമാര്‍ക്കും അറിയില്ല. നിധിന്‍ അയ്യര്‍ ശരിക്കും ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന നടനാണ്. അഭിനയത്തിനപ്പുറം സംഗീതത്തേയും ഇഷ്ടപ്പെടുന്ന നടന്‍ അപ്രതീക്ഷിതമായാണ് അഭിനയ രംഗത്തേക്കും വാത്സല്യം സീരിയലിലേക്കും എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വാത്സല്യത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ കാര്‍ത്തികായി മലയാളി പ്രേക്ഷക മനസുകളില്‍ ഇടംപിടിച്ച നിധിന്‍ കുമാര്‍ ഇപ്പോഴിതാ, വിവാഹിതനായിരിക്കുകയാണ്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് കാത്തിരുന്നു കാത്തിരുന്ന് തന്റെ പ്രണയിനിയുടെ കഴുത്തില്‍ നിധിന്‍ താലി ചാര്‍ത്തിയത്. ബന്ധുക്കളും പ്രിയപ്പെട്ടവരും എല്ലാം ചേര്‍ന്ന് ആഘോഷമാക്കിയ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ബാംഗ്ലൂരില്‍ വച്ച് രണ്ടാഴ്ച മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കാവ്യ മുരളീധര എന്ന പെണ്‍കുട്ടിയെയാണ് നിധിന്‍ കുമാര്‍ വിവാഹം കഴിച്ചത്. രസകരമായ ചടങ്ങുകളിലൂടെ പരസ്പരം പൂമാല അണിയിക്കുന്നതും പലകമേല്‍ കയറി നിന്ന് കാവ്യ നിധിന്റെ നെറുകയിലൂടെ ധാന്യം വിതറുന്നതും അതു കൈക്കുമ്പിള്‍ നിധിന്‍ പിടിക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം. പ്രണയാര്‍ദ്രമായ നിമിഷങ്ങളിലൂടെയാണ് ഇരുവരും വിവാഹചടങ്ങിലുടനീളം കടന്നുപോകുന്നതും. ശേഷം താലികെട്ട് ചടങ്ങിനിടെ സന്തോഷത്താല്‍ കാവ്യ വിങ്ങിപ്പൊട്ടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. പ്രിയപ്പെട്ടവരും ബന്ധുക്കളും ചേര്‍ന്ന് വളരെ ചുരുക്കം പേരാണ് അതിഗംഭീരമാക്കിയ വിവാഹത്തില്‍ പങ്കുചേരാനെത്തിയത്. അഭിനയയും സംഗീതവും ഒരുപോലെ ഇഷ്ടപ്പെടുന്ന ആളാണ് നിധിന്‍ കുമാര്‍. സങ്കല്‍പ് ഗിറ്റാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനവും നിധിന്‍ നടത്തി വരികയാണ്. സീ തമിഴിലെ എന്‍ട്രെന്‍ട്രും പുന്നഗൈ എന്ന തമിഴ് സീരിയലിലൂടെയാണ് നിധിന്‍ അയ്യര്‍ ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വന്നത്.
നിധിന്‍ കുമാര്‍ കൃഷ്ണ അയ്യര്‍ എന്നാണ് നടന്റെ യഥാര്‍ത്ഥ പേര്. സീ തമിഴില്‍ നിന്നുമാണ് മലയാളം സീരിയലിലേക്ക് എത്തിയത്. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് തുടരുകയാണ് നിധിന്‍. സീരിയലില്‍ എത്തും മുന്നേ മൊട്ടിട്ട പ്രണയമാണ് കാവ്യയുമായുള്ളത്. അതാണ് ഇപ്പോള്‍ പ്രണയ സാക്ഷാത്കാരത്തിലേക്ക് എത്തിയതും. മഹാലക്ഷ്മിയെ സ്തുതിച്ചുകൊണ്ട് ഇനി മുതല്‍ മിസ്റ്റര്‍ ആന്റ് മിസ്സിസ്സ് അയ്യര്‍ എന്നു പറഞ്ഞുകൊണ്ടാണ് തന്റെ വിവാഹ വീഡിയോ നിധിന്‍ അയ്യര്‍ പങ്കുവച്ചത്. കാവ്യയ്ക്കൊപ്പമുള്ള നിരവധി പ്രണയ ചിത്രങ്ങള്‍ മുമ്പും നിധിന്‍ പങ്കുവച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.