പ്ലസ് ടു കാലത്തെ പ്രണയം; വീട്ടില്‍ പൊക്കിയപ്പോള്‍ കുറെ നാള്‍ തടങ്കലില്‍; ഡിഗ്രി കഴിഞ്ഞ് വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാരുടെ ശ്രമം; പഠനം കഴിയുന്നതിന് മുന്‍പ് വീട് വിട്ട് ഇറങ്ങി; ഒടുവില്‍ നിയമ സഹായത്തിലൂടെ ഒന്നായ ആദിലയും നൂറയും; ആദിലയുടെയും നൂറയുടെയും ജീവിതത്തില്‍ സംഭവിച്ചത്

Malayalilife
പ്ലസ് ടു കാലത്തെ പ്രണയം; വീട്ടില്‍ പൊക്കിയപ്പോള്‍ കുറെ നാള്‍ തടങ്കലില്‍; ഡിഗ്രി കഴിഞ്ഞ് വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാരുടെ ശ്രമം; പഠനം കഴിയുന്നതിന് മുന്‍പ് വീട് വിട്ട് ഇറങ്ങി; ഒടുവില്‍ നിയമ സഹായത്തിലൂടെ ഒന്നായ ആദിലയും നൂറയും; ആദിലയുടെയും നൂറയുടെയും ജീവിതത്തില്‍ സംഭവിച്ചത്

ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച് മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്‌റിനും നൂറ ഫാത്തിമയും. ലെസ്ബിയന്‍ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ആദിലയും നൂറയും ഒരുമിച്ച് ജീവിക്കുന്നത്. ഇതിന് വേണ്ടി നിയമപോരാട്ടം നടത്തേണ്ടി വന്നവരാണിവര്‍. കേരളത്തിലെ മറ്റൊരു വിപ്ലവ പ്രണയം ആണ് ആദിലയുടെയും നൂറയുടെയും. സ്വര്‍ഗ്ഗാനുരാഗികളായ ആദിലയും നൂറയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിനെ കുടുംബം ശക്തമായി എതിര്‍ത്തു. ഒടുവില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്ത് വിഷയം കോടതിയില്‍ എത്തിച്ച ശേഷമാണ് രണ്ട് പേര്‍ക്കും സ്വാതന്ത്ര്യം കിട്ടിയത്.  ആദിലയുടെയും നൂറയുടെയും ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. 

വീട്ടുകാരുടെ എതിര്‍പ്പിനെയും നാട്ടുകരുടെ പരിഹാസത്തിനെയും മറികടന്ന് നിയമപോരാട്ടത്തിലൂടെ ഒന്നായവരാണ് നൂറയും ആദിലയും. സൗദിയില്‍ പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് ആദില നൂറയുമായി പ്രണയത്തിലാവുന്നത്. ആദ്യമൊക്കെ പ്രണയമായിരുന്നു എന്ന് മനസിലായില്ല. പിന്നീട് നൂറ നാട്ടിലേക്ക് പോയതുമുതലാണ് ശൂന്യത അനുഭവപെട്ടു തുടങ്ങിയത്.  സോഷ്യല്‍ മീഡിയയിലൂടെ ഒക്കെ പരസ്പരം ചാറ്റ് ഒക്കെ ചെയ്തിരുന്നു. പക്ഷേ അതെല്ലാം അധികം താമസിക്കാതെ നത്തെ വീട്ടില്‍ പിടിക്കുകയും ചെയ്തു. അന്ന് മുതല്‍ ശാരീരകമായും മാനസികമായും രണ്ട് പേരും പീഡിപ്പിക്കപ്പെട്ടിരുന്നു. അടി കിട്ടിയിട്ടുണ്ട്. പക്ഷേ വീട്ടുകാര്‍ കാരണം രണ്ട് പേരും ഒരിക്കലും പിരിയില്ല എന്ന വിശ്വാസം രണ്ട് പേര്‍ക്കും ഉണ്ടായിരുന്നു. 

ഫോണും സോഷ്യല്‍ മീഡിയകളൊക്കെ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിടിക്കപെടാതിരിക്കാന്‍ ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ഞങ്ങള്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങി . ചാറ്റ് ഗംബീരമായി മുന്നോട്ട് പോയി ഉമ്മകള്‍ , ലവ് യു , മിസ് യു അടക്കം അങ്ങനെ പ്രണയ സംഭാഷണങ്ങള്‍ . എന്നാല്‍ ചാറ്റ് മുന്നോട്ട് പോകുന്നതിനിടയില്‍ നൂറായുടെ ഉമ്മ ഇത് കണ്ടു . ഉമ്മയെ സംബന്ധിച്ചടത്തോളം 2 പെണ്‍കുട്ടികളുടെ പ്രണയം അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല . ഇതോടെ വീട്ടില്‍ ആകെ പ്രേശ്‌നമായി, ശരിക്കും എല്ലാവരും കൂടി വീട്ടില്‍ ഒറ്റപ്പെടുത്തി. 

എതിര്‍പ്പുകള്‍ക്കിടയില്‍ ഇനിയി ഫ്രണ്ട്ഷിപ് വേണ്ട എന്ന് ഉമ്മ തീര്‍ത്തു പറഞ്ഞു. ഫോണ്‍ ചെയ്യാന്‍ നിര്‍വഹമില്ല, എങ്കിലും അവരുടെ പ്രണയം തുടര്‍ന്നുകൊണ്ടിരുന്നു. രണ്ടുപേരെയും രണ്ടു സ്ഥലങ്ങളിലായി കോളേജില്‍ വിട്ടെങ്കിലും വീട്ടുകാരുടെ മനസ്സില്‍ ഡിഗ്രി കഴിഞ്ഞാല്‍ വിവാഹം കഴിപ്പിക്കാം എന്ന് തന്നെയായിരുന്നു. ഡിഗ്രി അവസാനിച്ചുകഴിഞ്ഞാല്‍ വിവാഹം ഉറപ്പായിരുന്നു അതുകൊണ്ട് ഡിഗ്രി അവസാനമായപ്പോള്‍ ഞങ്ങള്‍ വീട് വിട്ടിറങ്ങി. എന്നാല്‍ ഞങ്ങളെ അന്വഷിച്ചു വീട്ടുകാരെത്തി. നൂറയെ ആദിലയില്‍ നിന്നും അവര്‍ വലിച്ചഴച്ചു വീട്ടിലേക്ക് കൊണ്ടുപോയി. ആ സമയത്ത് വീട്ടില്‍ വിവാഹ ആലോചനകള്‍ വന്ന് തുടങ്ങി. അപ്പോഴും ഉമ്മയെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ഉമ്മയോട് ആണുങ്ങളോട് അട്രാക്ഷന്‍ തോന്നുന്നില്ല എന്ന് പറഞ്ഞപ്പോള്‍ എന്താനാണ് അത് എന്നാണ് അവര്‍ പറഞ്ഞത്. അപ്പോഴും അവര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല. 

ഇനിയും വൈകിയാല്‍ എല്ലാം കയ്യില്‍ നിന്നും പോകും എന്ന അവസ്ഥയില്‍ നിയമസഹായം തേടി. പ്രായപൂര്‍ത്തിയായ ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാനുള്ള അവകാശം ഉണ്ടെന്നു കോടതി വിധി വന്നു. അങ്ങനെ രണ്ട് പേരും ഒന്നായി. ഇപ്പോള്‍ സന്തോഷത്തോടെയാണ് രണ്ട് പേരും ജീവിക്കുന്നത്. ഐടിയില്‍ രണ്ട് പേരും ജോലിയും ചെയ്യുന്നുണ്ട്. വീട്ടില്‍ ഒരുമിച്ചു കൂടുതല്‍ സമയം ചെലവഴിക്കാനാണ് രണ്ട് പേര്‍ക്കും ഇഷ്ടം. പലരില്‍ നിന്നും മോശമായ സംസാരങ്ങള്‍ രണ്ട് പേര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. നിങ്ങളെ രണ്ടുപേരെയും നോക്കിക്കോളാം എന്ന് പറഞ്ഞും പലരും വരാറുണ്ട് .ആണിന്റെ സുഖം അറിഞ്ഞാല്‍ ഇതൊക്കെ ശരിയാകും എന്നുവരെ പറഞ്ഞവര്‍ ഉണ്ട്. എന്തായാലും ബിഗ് ബോസ് സീസണ്‍ 7 ല്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ഇരുവരും എത്തിയിട്ടുണ്ട്.

adhila noora life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES