Latest News

മൂന്ന് അബോഷന് ശേഷം ഉപ്പയ്ക്കും ഉമ്മയ്ക്കും ഉണ്ടായ കുട്ടിയാണ്; അവളുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ ദേഷ്യമായി; ആദ്യമായി വാങ്ങിത്തന്ന ഡയമണ്ട് നെക്ലെസുമായാണ് വീട് വിട്ടിറങ്ങുന്നത്; കുട്ടിക്കാലത്ത് രണ്ട് വട്ടം അബ്യൂസ്ഡായിട്ടുണ്ട്;  ട്രോമയെല്ലം ഉണ്ടായിരുന്നുവെങ്കിലും പാരന്റ്‌സിനോട് തനിക്ക് പറയാന്‍ പറ്റിയില്ല;ബിഗ് ബോസില്‍ തറന്ന് പറച്ചിലുമായി നൂറ

Malayalilife
മൂന്ന് അബോഷന് ശേഷം ഉപ്പയ്ക്കും ഉമ്മയ്ക്കും ഉണ്ടായ കുട്ടിയാണ്; അവളുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ ദേഷ്യമായി; ആദ്യമായി വാങ്ങിത്തന്ന ഡയമണ്ട് നെക്ലെസുമായാണ് വീട് വിട്ടിറങ്ങുന്നത്; കുട്ടിക്കാലത്ത് രണ്ട് വട്ടം അബ്യൂസ്ഡായിട്ടുണ്ട്;  ട്രോമയെല്ലം ഉണ്ടായിരുന്നുവെങ്കിലും പാരന്റ്‌സിനോട് തനിക്ക് പറയാന്‍ പറ്റിയില്ല;ബിഗ് ബോസില്‍ തറന്ന് പറച്ചിലുമായി നൂറ

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ ശ്രദ്ധേയമായ മത്സരാര്‍ത്ഥികളാണ് ലെസ്ബിയന്‍ കപ്പിളായ ആദിലയും നൂറയും. ഷോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലെസ്ബിയന്‍ കപ്പിള്‍ മത്സരിക്കാന്‍ എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഇപ്പോളിതാ തന്റെ ജീവിതത്തിലെ ദുരിതങ്ങളും കുടുംബാംഗങ്ങളുടെ എതിര്‍പ്പുകളും ഹൗസിനുള്ളില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. വീടിനുള്ളില്‍ പങ്കുവെച്ച സ്വകാര്യ നിമിഷങ്ങളിലൂടെയാണ് നൂറ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്.

മൂന്ന് തവണ ഗര്‍ഭച്ഛിദ്രം സംഭവിച്ചതിന് ശേഷം ഉണ്ടായ കുട്ടിയാണെന്നും, മാതാപിതാക്കള്‍ ഏറെ ആഗ്രഹിച്ചാണ് വളര്‍ത്തിയതെന്നും നൂറ വെളിപ്പെടുത്തി. പിതാവിന് സൗദി അറേബ്യയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഉണ്ടെന്നും, അതിന്റെ പേര് പോലും തന്റെ പേരാണെന്നും അവര്‍ പറഞ്ഞു. ചെറുപ്പം മുതലേ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിരുന്ന വ്യക്തി പിതാവാണെന്നും, തന്റെ ഉയര്‍ച്ച ആഗ്രഹിച്ചിരുന്നതായും നൂറ ഓര്‍ത്തെടുത്തു.

എന്നാല്‍, താനും ആദിലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ പിതാവിന് വിഷമമുണ്ടായതായി നൂറ വ്യക്തമാക്കി. ഈ ബന്ധം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പിതാവ് പറഞ്ഞതായും, തന്നെ വഴിതെറ്റിക്കാന്‍ ചിലര്‍ ശ്രമിച്ചതായും അവര്‍ സൂചിപ്പിച്ചു. പിതാവ് ആദ്യമായി സമ്മാനിച്ച ഡയമണ്ട് നെക്ലസ് ആദിലയ്ക്ക് നല്‍കിയതായും, മാതാപിതാക്കള്‍ ഈ ബന്ധത്തെ അംഗീകരിക്കുന്നില്ലെന്നും നൂറ കൂട്ടിച്ചേര്‍ത്തു.

വീട് വിട്ട് ഇറങ്ങിയപ്പോള്‍ കയ്യില്‍ സൂക്ഷിച്ചതും ആ നെക്ലൈസ് മാത്രമാണ്. സ്‌നേഹത്തില്‍ പൊതിഞ്ഞ ആ നെക്ലേസ് താന്‍ ആദിലയ്ക്ക് കൊടുത്തിട്ടുണ്ടെന്നാണ് നൂറ പറയുന്നത്.തന്റെ കുട്ടിക്കാലത്ത് താന്‍ തീരെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യമുണ്ടെന്ന് പറഞ്ഞാണ് പിന്നീട് താന്‍ രണ്ട് വട്ടം അബ്യൂസ്  നേരിട്ടിട്ടുണ്ടെന്ന് നൂറ പറയുന്നത്.

ഇക്കാര്യം താന്‍ ഇതുവരെ തന്റെ പങ്കാളിയോടും രണ്ടാമത്തെ അനിയത്തിയോടും മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന സമയത്തായിരുന്നു ഇത്തരത്തില്‍ ഒരു ദുരനുഭവം നേരിട്ടതെന്നും നൂറ പറയുന്നുണ്ട്. താനും തന്റെ സഹോദരിയും ട്യൂഷന് പോകാറുണ്ടായിരുന്നു. ഒരു ദിവസം ഒരാള്‍ വന്ന് തന്നോട് ഒരു കടയിലേക്ക് വഴി ചോ??ദിച്ചു. താന്‍ വഴി കാണിച്ച് കൊടുക്കാനായി അയാള്‍ക്കൊപ്പം പോയി.

പക്ഷെ അയാള്‍ തന്നെ കൊണ്ടുപോയത് അടുത്തുള്ള ഒരു ബില്‍ഡിങിന്റെ ടെറസിലേക്കാണ്. അയാളുടെ കയ്യില്‍ കത്തിയും ഉണ്ടായിരുന്നു. അയാള്‍ തന്റെ കഴുത്തില്‍ കത്തി വെച്ചു. രണ്ട് വട്ടം ഞാന്‍ അബ്യൂസ്ഡായിട്ടുണ്ട്. ട്രോമയെല്ലം ഉണ്ടായിരുന്നുവെങ്കിലും പാരന്റ്‌സിനോട് തനിക്ക് പറയാന്‍ പറ്റിയില്ലെന്നും പറഞ്ഞാല്‍ അവര്‍ എന്താകും വിചാരിക്കുക എന്നാണ് താന്‍ ചിന്തിച്ചത് എന്നാണ് നൂറ പറയുന്നത്

'പെണ്‍കുട്ടിയായതുകൊണ്ട് എവിടെയുമെത്തില്ലെന്നും പെട്ടെന്ന് വിവാഹം കഴിപ്പിച്ച് വിടുമെന്നും കേട്ടാണ് വളര്‍ന്നത്. ഇപ്പോള്‍ എന്റെ ജീവിതം ഞാനും ആദിലയുമാണ്. വീട്ടില്‍ എല്ലാവരും എതിര്‍പ്പാണ്. അനിയനും അനിയത്തിമാര്‍ക്കും ഈ ബന്ധത്തോട് യോജിപ്പാണെങ്കിലും, പിതാവും മാതാവും എന്നെ ഒറ്റപ്പെടുത്തുകയാണ്,' നൂറ വേദനയോടെ പങ്കുവെച്ചു. കുടുംബത്തിന്റെ എതിര്‍പ്പുകള്‍ക്കിടയിലും ബിഗ് ബോസില്‍ നൂറയുടെ ഈ തുറന്നുപറച്ചില്‍ പലരെയും വേദനിപ്പിച്ചു.

Read more topics: # നൂറ
noora open up her life in biggboss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES