മലയാളിയായ അമല ഷാജി സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമലയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 41 ലക്ഷം ഫോളോവേഴ്‌സ് ആണ് ഉള്ളത്. മലയാളികളെക്കാള്‍ തമിഴ് ആരാധകരാണ് അമലക്ക്.അമലയുടെ ഓരോ വീഡിയോയും ദശലക്ഷക്കണക്കിന് പേരാണ് കാണുന്നത്. അതുകൊണ്ടുതന്നെ അമലയെ സോഷ്യല്‍ മീഡിയയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന് നിസംശയം പറയാം.
ഇപ്പോളിതാ അമലയെ തേടി മറ്റൊരു നേട്ടം കൂടി എത്തുകയാണ്.
വ്യക്തികളുടെ പേരിലുള്ള വാട്സാപ്പ് ചാനലുകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ളവയില്‍ നാലാമതാണ് അമലാ ഷാജി. വാട്സാപ്പിന്റെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് , ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തൊട്ടുപിന്നില്‍ ഈ മലയാളി പെണ്‍കുട്ടിയാണ്. ഇന്ത്യയില്‍ എല്ലാ ഗണത്തിലും പെട്ട ഏറ്റവും അധികം ഫോളോവര്‍മാരുള്ള വാട്‌സാപ്പ് ചാനലുകളുടെ പട്ടികയില്‍ 29-ാം സ്ഥാനമാണ് അമലയ്ക്ക്...
വാട്സാപ്പില്‍ സ്ഥാപനങ്ങള്‍ക്കും ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുമെല്ലാം അവരുടേതായ ഫോളോവര്‍മാരെ ഒത്തുചേര്‍ക്കാനും അവരിലേക്ക് നേരിട്ട് കണ്ടന്റുകള്‍ എത്തിക്കാനും സഹായിക്കുന്ന ഫീച്ചറാണ് വാട്സാപ്പ് ചാനലുകള്‍...ഒന്നാമതുള്ളത് 13.2 മില്യണ്‍ (1.32 കോടി) ഫോളോവര്‍മാരുള്ള മത്ലബി ദുനിയ എന്നൊരു ചാനലാണ്. 12.6 മില്യണ്‍ (1.26 കോടി) ഫോളോവര്‍മാരാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 11.1 മില്യണ്‍ (1.11 കോടി) ഫോളോവര്‍മാരാണുള്ളത്. നാലാമതുള്ള അമലാ ഷാജിക്ക് 89 ലക്ഷം ഫോളോവര്‍മാരാണുള്ളത്...
മലയാളികളായ സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാരില്‍ ഏറെ ജനപ്രീതിയുള്ള അമല തിരുവനന്തപുരം സ്വദേശിയാണ്. 49 ലക്ഷം ഫോളോവര്‍മാരാണ് അമലയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ സമയത്ത് മലയാളികള്‍ക്ക് സുപരിചിതമായ പേരാണ് അമല ഷാജിയുടേത്. സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഒരാളുണ്ട് എന്ന് മോഹന്‍ലാല്‍ പ്രമോ വീഡിയോയില്‍ പറഞ്ഞതും, അമല ഷാജി എന്ന പേര് ട്രെന്റിങ് ആവുകയായിരുന്നു.
ഇത് കൂടാതെ തന്റ സിനിമയ്ക്ക് പ്രമോഷന്‍ ചെയ്യാനായി ആവശ്യപ്പെട്ടപ്പോള്‍ അമല ഷാജി കോടികള്‍ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് ഒരു തമിഴ് സംവിധായകന്‍ രംഗത്ത് എത്തിയതോടെയാണ് അമല ഷാജിയ്ക്കെതിരെ വ്യാപകമായ സൈബര്‍ അറ്റാക്ക് ഉണ്ടായിരുന്നു. തുടര്‍ന്ന് മറ്റൊരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ക്ക് നേരെ അമല ഷാജിയുടെ അമ്മ നടത്തിയ നെഗറ്റീവ് പരമാര്‍ശങ്ങളും വിവാദമായിരുന്നു