2029 ല്‍ അനവും ജീവനും സുഹൃത്തുക്കള്‍; അബി വൈസ് മഹി സീരിയലിലൂടെ ഒന്നിച്ചെത്തി; നീണ്ട അഞ്ച് വര്‍ഷത്തെ സുഹൃത്ത് ബന്ധത്തിന് പിന്നാലെ ശത്രുക്കളായി; അനുമോളും ജീവനും സോഷ്യല്‍മീഡിയയിലെ ചര്‍ച്ചയില്‍ നിറയുമ്പോള്‍

Malayalilife
2029 ല്‍ അനവും ജീവനും സുഹൃത്തുക്കള്‍; അബി വൈസ് മഹി സീരിയലിലൂടെ ഒന്നിച്ചെത്തി; നീണ്ട അഞ്ച് വര്‍ഷത്തെ സുഹൃത്ത് ബന്ധത്തിന് പിന്നാലെ ശത്രുക്കളായി; അനുമോളും ജീവനും സോഷ്യല്‍മീഡിയയിലെ ചര്‍ച്ചയില്‍ നിറയുമ്പോള്‍

സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് അനുമോള്‍. നിഷ്‌കളങ്കമായ സംസാരവും തലക്കറി പ്രേമവും ഒക്കെയായിരുന്നു അനുമോളില്‍ ഏവര്‍ക്കും ഇഷ്ടമായ കാര്യം. മാത്രമല്ല, എല്ലാവരുമായും സൗഹൃദവും. അങ്ങനെയിരിക്കെയാണ് 2019ല്‍ അഭി വെഡ്സ് മഹി എന്ന സീരിയലിലേക്ക് അനുമോള്‍ നായികയായും ജീവന്‍ നായകനായും എത്തുന്നത്. പുതുതലമുറ ദമ്പതികളായ അഭിയും മഹിയും ജീവിതത്തില്‍ നേരിടുന്ന നിരവധി ബുദ്ധിമുട്ടുകളെ ഒരുമിച്ച് നേരിടുന്നതും രസകരമായി അതെല്ലാം മുന്നോട്ടു കൊണ്ടുപോകുന്നതും ഒക്കെയാണ് ഈ പരമ്പരയില്‍ പറഞ്ഞിരുന്നത്. തീര്‍ത്തും അപരിചിതരായി പരമ്പരയിലേക്ക് എത്തിയ അനുമോളും ജീവനും തമ്മിലുള്ള സൗഹൃദത്തിനാണ് പിന്നീട് തുടക്കമിട്ടത്. ആദ്യകാലങ്ങളില്‍ വലിയ അടുപ്പമൊന്നും ഇല്ലാതിരുന്ന ഇരുവരും പതുക്കെ പതുക്കെ സൗഹൃദത്തിലേക്ക് എത്തുകയായിരുന്നു. അനുമോളുടെ നിഷ്‌കളങ്കത തന്നെയായിരുന്നു ജീവനേയും സുഹൃത് ബന്ധത്തിലേക്ക് എത്തിച്ചത്.

കൊല്ലംകാരനായ ജീവന്റെ സ്വകാര്യ ജീവിതവും എങ്ങനെയാണെന്ന് അറിഞ്ഞ അനു ജീവനെ ഒരു സുഹൃത്തായി തന്നെ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ആ അഭി മഹി കോമ്പോ ഹിറ്റായതോടെ ഇരുവരേയും തേടി നിരവധി അവസരങ്ങളും എത്തിത്തുടങ്ങി. ശേഷം ഒരുമിച്ച് നിരവധി ഫോട്ടോഷൂട്ടുകളും ഇരുവരും നടത്തിയിരുന്നു. ആ വീഡിയോകളിലെല്ലാം അനുമോള്‍ക്ക് ഒരു പ്രൊട്ടക്ഷന്‍ ഒരുക്കി കൂടെ നില്‍ക്കുന്ന ജീവനെയാണ് വീഡിയോകളിലെല്ലാം കാണാന്‍ സാധിച്ചിരുന്നത്. ഇരുവരും തമ്മില്‍ സുഹൃത് ബന്ധമാണോ പ്രണയമാണോ എന്നു പലര്‍ക്കും സംശയം തോന്നിയതും ഈ കാലത്തായിരുന്നു. ഒരു സുഹൃത്ത് നല്‍കുന്ന പ്രൊട്ടക്ഷനേക്കാള്‍ ഉപരി ഒരു സ്നേഹവും കെയറിംഗുമാണ് പലപ്പോഴും ജീവനില്‍ ഇത്തരം വീഡിയോകളിലൂടെ ആരാധകര്‍ കണ്ടതും. ഇതു നേരില്‍ കണ്ടവര്‍ക്കും ഈ സംശയം തോന്നിയിരുന്നു.

തങ്ങള്‍ തമ്മില്‍ ഒരു സുഹൃത്ബന്ധം മാത്രമാണെന്ന് ഇരുവരും പറഞ്ഞപ്പോള്‍ കറയില്ലാത്ത ആ സ്നേഹം കണ്ട് അസൂയ തോന്നിയവരും ഉണ്ട്. കാരണം, ഇങ്ങനെയൊരു മേഖലയില്‍ കാശോ പ്രശസ്തിയോ ഒന്നും നോക്കാതെ ഇതുപോലൊരു സ്നേഹവും അടുപ്പവും അഞ്ചു വര്‍ഷക്കാലത്തോളം നിലനില്‍ക്കുക എന്നത് അപൂര്‍വ്വമായിരുന്നു. ജീവനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും അനുവിന്റെ പേജില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് അതെല്ലാം അപ്രത്യക്ഷമായികഴിഞ്ഞു. മാത്രമല്ല, ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നുപോലുമില്ലായെന്നതും ആരാധകരെ ഞെട്ടിക്കുകയാണ്. ജീവന്‍ ബിഗ്ബോസിലേക്ക് എത്തും വരെ അധികമാരും ഇരുവരും തമ്മിലുള്ള പിണക്കത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാല്‍ ജീവന്‍ വന്നപ്പോള്‍ ഓടിവന്ന് കെട്ടിപ്പിടിക്കുന്ന അനുവിനെ പ്രതീക്ഷിച്ച ആരാധകര്‍ കണ്ട് ഒന്നു കൈ കൊടുക്കുക പോലും ചെയ്യാതെ മുഖം തിരിക്കുന്ന അനുവിനെയാണ്. പിന്നാലെയാണ് എന്റെ ജീവിതം നശിപ്പിച്ചവന്‍ എന്ന അനുവിന്റെ വെളിപ്പെടുത്തല്‍ എത്തിയതും.

Read more topics: # അനുമോള്‍.
anumol and actor jeevan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES