യൂട്യൂബര്‍, വ്‌ളോഗര്‍, ഇന്‍ഫ്‌ലൂവന്‍സര്‍ എന്നീ ലേബലുകളില്‍ സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ് അസ്ല മാര്‍ലി എന്ന ഹില. വിവാഹശേഷം അംജുവിനൊപ്പം യുകെയിലേക്ക് പോയിരുന്നെങ്കിലും പിന്നീട് പ്രസവത്തിനായി നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ മകള്‍ ജനിച്ച ശേഷം അംജുവിനെ വീഡിയോകളിലൊന്നും കണ്ടിരുന്നില്ല. ഇതോടെ, ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞോ എന്ന തരത്തിലും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെല്ലാം മറുപടിയുമായും അസ്‌ല രംഗത്തെത്തിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ അസ്‌ലയെയും ആദ്യമായി മകളെയും കാണാന്‍ അംജു എത്തുന്നതാണ് അസ്‌ലയുടെ വ്‌ളോഗിലെ പുതിയ വിശേഷം.
ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ അസ്ല മാതാപിതാക്കളോടൊപ്പം ദുബായിലായിരുന്നു. പിന്നീട് പ്രസവത്തിനായി നാട്ടിലെത്തുകയായിരുന്നു. അംജു പ്രസവസമയത്ത് എത്താമെന്ന് പറഞ്ഞിരുന്നുവെങ്കിലും ജോലി മാറ്റവും വിസ സംബന്ധമായ പ്രശ്‌നങ്ങളും കാരണം അദ്ദേഹത്തിന്റെ വരവ് വൈകുകയായിരുന്നു.
'ഇതുവരെ മോളെ കണ്ടിട്ടില്ല അംജുക്ക. പ്രസവശേഷം എന്നെയും കണ്ടിട്ടില്ല. ഞങ്ങള്‍ രണ്ടാളും അനുഭവിച്ച സങ്കടം പറയാന്‍ വാക്കുകളില്ല,'' എന്നാണ് അസ്ല പുതിയ വ്‌ലോഗില്‍ പറഞ്ഞത്.അംജുവിന്റെ വരവ് വൈകിയതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ''പോസ്റ്റ്പാര്‍ട്ടം സമയത്ത് അംജുക്ക എന്നെ വിട്ടുപോയി എന്ന തരത്തിലുള്ള കമന്റുകളാണ് വന്നത്. ഞാന്‍ സങ്കടം പുറത്തു കാണിച്ചില്ലെങ്കിലും ഉള്ളില്‍ വിഷമം ഉണ്ടായിരുന്നു,'' എന്നും അസ്ല പറഞ്ഞു.
കുഞ്ഞ് ജനിച്ചതിന് ശേഷം ''അച്ഛന്‍ ഇട്ടിട്ട് പോയി'' എന്ന രീതിയിലുള്ള കമന്റുകള്‍ വന്നതാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതെന്നും അസ്ല വ്യക്തമാക്കി.'അംജുക്ക ഇന്ന് വരുകയാണ് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റിയിട്ടില്ല. എന്റെ ബ്രെയിന്‍ ഇപ്പോഴും പ്രോസസ്സ് ചെയ്തു കഴിഞ്ഞിട്ടില്ല അംജുക്ക വരുയാണ് എന്ന്. അതിന് ഒരുപാട് റീസണ്‍സ് ഉണ്ട്. ഞാന്‍ ഇനി പ്രത്യേകം പറയുന്നില്ല. ഇപ്പോ ബേബിക്ക് ഈ മാസം 16 ന് അഞ്ച് മാസം ആകും. പീക്കൂസ് ഇതുവരെ അംജുക്കാനെ കണ്ടിട്ടില്ല. അംജുക്ക അവളെയും കണ്ടിട്ടില്ല.
എന്റെ ഡെലിവറി ടൈമില്‍ എനിക്കും അംജുക്കാനെ കാണാന്‍ പറ്റിയിട്ടില്ല. ഞാന്‍ അംജുക്കാനെ ആദ്യമായിട്ട് കാണുന്ന പോലെ എനിക്ക് ഫീല്‍ ചെയ്യുന്നത്. ഞങ്ങളെ ഫസ്റ്റ്മീറ്റ് എന്ന് പറയുന്നത് ഇതേ പോലെ ഒരു എയര്‍പോര്‍ട്ടില്‍ വച്ചിട്ടായിരുന്നു. അതും ഞങ്ങളടെ എന്‍ഗേജ്‌മെന്റ് ഒക്കെ കഴിഞ്ഞ് കല്യാണത്തിന് കുറച്ചു ദിവസങ്ങള്‍ ഉള്ളപ്പോഴാണ് ഞാന്‍ അംജുക്കാനെ ഫസ്റ്റ് ആയിട്ട് ഞങ്ങള്‍ നേരില്‍ കാണുന്നത്. ആ ഒരു സെയിം ഫീല്‍ തന്നെ എനിക്ക് തോന്നുന്നു.
എനിക്ക് ഭയങ്കര സന്തോഷം മാത്രമല്ല സങ്കടവും ഉണ്ട്. എനിക്കറിയില്ല ഞാന്‍ ഇത്രയും ദിവസം ഉള്ളില്‍ അടക്കി വച്ച പല സാധനങ്ങളും എനിക്ക് പുറത്തേക്ക് വരുന്നുണ്ട്. ഡെലിവറിക്ക് ഉണ്ടായിരുന്നില്ല. ഞാന്‍ ഒരു പോസ്റ്റ് പാര്‍ട്ടം ഫേസില്‍ ആയിരുന്നു. എത്ര ആള്‍ക്കാര്‍ എന്നോട് ഡിവോഴ്‌സ് ആയല്ലേ അംജുക്ക തേച്ചല്ലേ, അംജുക്ക പോയല്ലേ, അംജുക്കയ്ക്ക് വേറെ സെറ്റപ്പ് ഉണ്ടല്ലേ, നീ ഭര്‍ത്താവിനെ കളഞ്ഞല്ലേ, നിനക്ക് ഭര്‍ത്താവും കുടുംബവും ഒന്നും വേണ്ടല്ലോ നീ ഒറ്റ തടിയല്ലേ, നിന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഇതൊക്കെ തന്നെയാ വിധി എന്നൊക്കെ കേട്ടു.
അപ്പോഴും ഒരുമാതിരി അറഗന്‍സ് ആണ് ഞാന്‍ കാണിച്ചിരുന്നത്. സങ്കടം അല്ല ഞാന്‍ കാണിച്ചിരുന്നത്. സങ്കടം കാണിച്ചുകഴിഞ്ഞാല്‍ ഞാന്‍ തോറ്റ പോലെ ആവില്ലേ, ഞാന്‍ വീക്ക് ആയ പോലെ ആവില്ലേ. എന്റെ സങ്കടം വിഷമം ഒക്കെ ഫേക്ക്‌ചെയ്തു നിന്നിട്ടാ ഞാന്‍ ആ ധൈര്യം കാണിച്ചത്. കാരണം ഞാന്‍ കരഞ്ഞു തളര്‍ന്നിരുന്നു കഴിഞ്ഞാല്‍ ഇവിടെ പീക്കൂസിനെ ആര് ചിരിപ്പിക്കും കളിപ്പിക്കും. ഞങ്ങളുടെ വിഷമം ഞങ്ങള്‍ക്കല്ലേ അറിയുള്ളൂ.
എന്തുകൊണ്ടാണ് അംജുക്കാക്ക് വരാന്‍ പറ്റാത്തത് എന്താണ് റീസണ്‍ എന്നൊക്കെ ഉള്ളത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇതേ കമന്റ്‌സ് ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വരെയും എനിക്ക് കമന്റ്‌സ് വന്നിട്ടുണ്ട്.
എനിക്ക് ഏറ്റവും സഹിക്കാന്‍ വയ്യാതെ ആയത് എന്താണെന്ന് വച്ചാല്‍ എന്റെ കുട്ടിയിലേക്ക് വരെ എത്തി ഈ കമന്റുകള്‍. അയ്യോ ആ കൊച്ചിന്റെ വിധി, ആ കൊച്ചിന്റെ ജാതകം നോക്കിയിട്ടുണ്ടോ?, കൊച്ചു ജനിച്ചതും തന്ത ഇട്ടിട്ട് പോയല്ലേ എന്നൊക്കെ പറഞ്ഞു. അത് കണ്ടിട്ടാണ് ഏറ്റവും കൂടുതല്‍ എനിക്ക് വിഷമം വന്നത്. എന്നെയും അംജുക്കാനെയും ഒന്നും പറയുന്നപോലല്ല ഇത്.
ഞാന്‍ ഉള്ള കാര്യം പറയാ അവള്‍ ജനിച്ചതില്‍ പിന്നെയാണ് ഞങ്ങളുടെ ഭാഗ്യം തുടങ്ങിയത്. കാരണം എന്റെ ഡെലിവറിയുടെ ഒരാഴ്ച മുന്നേയാണ് അംജുക്ക പുതിയ ജോലിക്ക് സ്വിച്ച് ചെയ്യേണ്ടി വന്നത്. വിസ അടിച്ച് കിട്ടാനാണ് വെയിറ്റ് ചെയ്തത്. ഇന്നലെയാണ് ആ വിസ അടിച്ചു കിട്ടിയത്.
ഇത് ഞാന്‍ പല വീഡിയോസില്‍ എക്‌സ്‌പ്ലൈന്‍ ചെയ്ത് പറഞ്ഞതാണ്.
ഇതാണ് കാര്യം എന്നിട്ടും ആള്‍ക്കാര്‍ നീ ഡിവോഴ്‌സ് ആയി എന്ന് മാത്രം പറയുന്നു. ഡിവോഴ്‌സ് ആയി കഴിഞ്ഞാല്‍ ഡിവോഴ്‌സ് ആയി എന്ന് പറയാന്‍ ഒരു മടിയില്ലാത്ത ആളാണ് ഞാന്‍. പക്ഷേ ഞാന്‍ ഡിവോഴ്‌സ് ആവാതെ എങ്ങനെ പറയും ആയെന്ന്. വിസ അടിച്ചു കിട്ടിയാല്‍ അന്ന് രാത്രിയില്‍ എടുക്കും അത് ഞങ്ങള്‍ മുന്നേ വിചാരിച്ചത് ആയിരുന്നു' എന്നാണ് അസ്ല പറഞ്ഞത്.''ഇതാദ്യമായാണ് ആരെങ്കിലും എടുത്തപ്പോള്‍ മോള്‍ കരയാതിരിക്കുന്നത്. പപ്പയെ അവള്‍ക്ക് മനസിലായ പോലെ തോന്നി,'' എന്നാണ് അസ്ലയുടെ വാക്കുകള്‍.
കുഞ്ഞ് വീഡിയോ കോളിലൂടെ അച്ഛനെ മുമ്പേ കാണാറുണ്ടായതിനാല്‍ പരിചയം ഉണ്ടാകാമെന്നാണ് അംജുവിന്റെ അഭിപ്രായം. ''മമ്മയെ കാണുമ്പോഴാണ് അവള്‍ക്ക് ചെറിയൊരു സങ്കടം വരുന്നത്,'' എന്നും അംജു പറഞ്ഞു. നാളുകളായുള്ള കാത്തിരിപ്പിന് ഒടുവില്‍ കുടുംബം വീണ്ടും ഒന്നായ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അസ്ല.