കുടുംബവിളക്ക് സീരിയലിലെ  സുമിത്രയുടെ മകന്‍ പ്രതീഷ്; അമ്മയെ സ്‌നേഹിക്കുന്ന മകനായി എത്തുന്നത് ഇടുക്കിക്കാരന്‍ നൂബിന്‍;  വക്കീലായ  താരത്തിന്റെ വിശേഷങ്ങള്‍ അറിയാം

Malayalilife
കുടുംബവിളക്ക് സീരിയലിലെ  സുമിത്രയുടെ മകന്‍ പ്രതീഷ്; അമ്മയെ സ്‌നേഹിക്കുന്ന മകനായി എത്തുന്നത് ഇടുക്കിക്കാരന്‍ നൂബിന്‍;  വക്കീലായ  താരത്തിന്റെ വിശേഷങ്ങള്‍ അറിയാം

ഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലില്‍ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. അനിരുദ്ധ്, പ്രതീഷ്, ശീതള്‍ എന്നിവരാണ് സുമിത്രയുടെ മക്കള്‍.

 മൂത്ത മകന്‍ അനിരുദ്ധ് ആയി എത്തുന്നത് നടന്‍ ശ്രീജിത്ത് വിജയ് ആണ്. പ്രതീഷായി നൂബിന്‍, ശീതള്‍ ആയി അമൃതയുമാണ് എത്തുന്നത്. നേരത്തെ നടി പാര്‍വ്വതി വിജയ് ആയിരുന്നു ശീതളായി എത്തിയത്. എന്നാല്‍ ഒളിച്ചോടിയുള്ള വിവാഹശേഷം താരം സീരിയല്‍ അഭിനയം അവസാനിപ്പിച്ചിരുന്നു. സീരിയലിലെ തന്നെ കാമറാമാനെ ആയിരുന്നു പാര്‍വതി വിവാഹം ചെയ്തത്. സീരിയലിലെ ഒട്ടുമിക്ക കഥാപാത്രങ്ങള്‍ക്കും നെഗറ്റീവ് ഷെയ്ഡ് ആണ് ഉളളത്. അവരില്‍ നിന്നും വേറിട്ട് അമ്മയ്ക്കൊപ്പം നില്‍ക്കുന്ന അമ്മയെ സ്നേഹിക്കുന്ന മകനാണ് പ്രതീഷ്.

മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിര്‍ത്തുമ്പോള്‍ പ്രതീഷാണ് അമ്മയ്ക്കൊപ്പം നില്‍ക്കുന്നത്. അമ്മ മകന്‍ ബന്ധത്തിന്റെ  തീവ്രത വ്യ്ക്തമാക്കുന്നതായിരുന്നു കഴിഞ്ഞ എപ്പിസോഡുകളൈാക്കെ. നടന്‍ നൂബിന്‍ ജോണിയാണ് സീരിയലില്‍ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെയേറെ ആരാധകരാണ് പ്രതീഷായി എത്തുന്ന നൂബിന് ഉളളത്. ഇടുക്കി മൂന്നാറാണ് നൂബിന്‍ ജോണിയുടെ സ്വദേശം. അച്ഛന്‍ അമ്മ ചേട്ടന്‍ ചേട്ടത്തി തുടങ്ങിയവരടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്. നേരത്തെ ശ്രീജിത്ത് വിജയ്ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും താരം എത്തിയിരുന്നു.

ഇടുക്കിയില്‍ തന്നെയാണ് താരം പഠിച്ചു വളര്‍ന്നത്. യുവക്ഷേത്ര ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്. പിന്നീട് കര്‍ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ പഠനവും താരം ചെയ്തിരുന്നു. ഒരു വക്കീല്‍ കൂടിയാണ് നൂബിന്‍. കുട്ടിമാണി സീരയലിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് തട്ടീംമുട്ടീം, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളില്‍ താരം അഭിനയിച്ചിരുന്നു. നിരവധി ഷോര്‍ടഫിലിമുകളിലും താരം എത്തിയിട്ടുണ്ട്. ഇപ്പോള്‍ മികച്ച അഭിപ്രായത്തോടെ സീരിയലില്‍ മുന്നേറുകയാണ് നൂബിന്‍.

kudumbavilak serial actor noobin johny

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES