Latest News

ഉണ്ണി കണ്ണന് മുന്നിൽ ചോറൂണ്;ചിത്രങ്ങളും വിഡിയോകളുമായി സൗഭാഗ്യ വെങ്കിടേഷ്

Malayalilife
topbanner
ഉണ്ണി  കണ്ണന് മുന്നിൽ ചോറൂണ്;ചിത്രങ്ങളും വിഡിയോകളുമായി  സൗഭാഗ്യ വെങ്കിടേഷ്

സോഷ്യല്‍ മീഡിയയില്‍ ഡബ്മാഷ് റാണിയായി അറിയപ്പെടുന്ന നര്‍ത്തകിയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ ചെയ്യുന്ന എല്ലാ ഡബ്‌സ്മാഷ് വിഡിയോകളും വൈറല്‍ ആയി മാറാറുണ്ട്. അന്തരിച്ച അഭിനേതാവും നര്‍ത്തകനുമായ രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെ മകളുമാണ് സൗഭാഗ്യ. കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യയുടെ മകൾ സുദർശനയുടെ ചോറൂണ് നടന്നത്. 

ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ചോറൂണിന്റെ വീഡിയോ പങ്കുവച്ച് എത്തിയിരിക്കുന്നത്. ഗുരുവായൂരിൽ വച്ചാണ് ചോറൂണ് നടന്നത്. സൗഭാഗ്യയുടെയും ഭർത്താവ് അർജുൻ സോമശേഖറിന്റെയും അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു മകളുടെ  ചോറൂണ് ചടങ്ങിൽ പങ്കെടുത്തത്.

 നടിയും സൗഭാഗ്യയുടെ അമ്മയുമായ താരാ കല്യാണ്‍ ആണ് സൗഭാഗ്യയ്ക്കും നടന്‍ അര്‍ജ്ജുന്‍ സോമശേഖരനും പെണ്‍കുട്ടി ജനിച്ച വിവരം അറിയിച്ചത്.  താര താന്‍ അമ്മൂമ്മയായ സന്തോഷം ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് അറിയിച്ചത്. തന്റേത് നോർമൽ ഡെലിവറി ആയിരുന്നില്ലെന്നും സിസേറിയനാണെന്നും സൗഭാഗ്യ നേരത്തെ പറഞ്ഞിരുന്നു.

sowbhgaya venkitesh daughter choroonu

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES