അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച വ്യക്തിയാണ് യൂട്യൂബറും സംരംഭകയും ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണ. ദിയയുടെ പ്രസവം സംബന്ധിച്ച വ്‌ളോഗ് എട്ട് മില്യണിലേറെ ആളുകളാണ് യൂട്യൂബില്‍ കണ്ടത്. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ദിയയും ഭര്‍ത്താവ് അശ്വിനും തങ്ങളുടെ മകന് നല്‍കിയിരിക്കുന്ന പേര്. 'ഓമി' എന്നാണ് വീട്ടില്‍ കുട്ടിയെ സ്‌നേഹത്തോടെ വിളിക്കുന്നത്.
പ്രസവത്തിന് മുന്‍പേ ദിയയും കുടുംബവും നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ലക്ഷക്കണക്കിന് രൂപയാണ് അവര്‍ക്ക് നഷ്ടമായത്. ഈ വിഷയത്തെക്കുറിച്ചാണ് ദിയ പുതിയ അഭിമുഖത്തില്‍ സംസാരിച്ചത്.
താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത്, കൈനോട്ടം നോക്കിയ ഒരാള്‍ തന്നോട് ഈ കാര്യങ്ങള്‍ മുന്‍കൂട്ടി പറഞ്ഞിരുന്നതായി ദിയ വെളിപ്പെടുത്തി.. 'അന്ന് ഞാന്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു. കൈനോക്കിയയാള്‍ പറഞ്ഞത്, 'നിങ്ങളുടെ കുഞ്ഞ് ഒരു പാഠം പഠിപ്പിക്കും, പണം വെള്ളം പോലെ ഒഴുകിപ്പോകും, നിങ്ങള്‍ക്ക് അതറിയില്ല' എന്നായിരുന്നു.
ഷോപ്പിങ്ങിനെക്കുറിച്ചാവാം അദ്ദേഹം പറഞ്ഞതെന്ന് ഞാന്‍ അശ്വിനോട് പറഞ്ഞു. എന്നാല്‍ ജൂണ്‍ മാസത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും സത്യമായി. കുഞ്ഞ് വയറ്റിലിരുന്നപ്പോഴാണ് ഞാന്‍ ഒരു വലിയ പാഠം പഠിച്ചത്. ഇത്തരം കാര്യങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്ന ആളല്ലായിരുന്നു, പക്ഷേ അദ്ദേഹം പറഞ്ഞത് സംഭവിച്ചു,' ദിയ കൃഷ്ണ അഭിമുഖത്തില്‍ പറഞ്ഞു.
അഭിമുഖത്തില്‍ അശ്വിനും തന്റെ പിതാവിനെക്കുറിച്ച് പങ്ക് വച്ചു. വ്‌ലോഗ്‌സില്‍ വരുന്നത് പോലും താല്‍പര്യമില്ലാത്തയാളാണെന്നും ഫെയിം പോലുള്ളതൊന്നും താല്‍പര്യമില്ലെന്നും മറ്റുള്ളവരെ എപ്പോഴും ഹാപ്പിയായി വെയ്ക്കാനാണ് അച്ഛന്‍ ഇഷ്ടപ്പെടുന്നതെന്നും അശ്വിനും ദിയയും പറഞ്ഞു. അച്ഛനെ കുറിച്ച് ആദ്യം സംസാരിച്ചത് അശ്വിനാണ്.
ഞാന്‍ എവിടേയും അധികം സംസാരിച്ചിട്ടില്ലാത്തത് എന്റെ അച്ഛനെ കുറിച്ചാണ്. എല്ലാവര്‍ക്കും എന്റെ അമ്മയായ മീനമ്മയെയാണ് കൂടുതല്‍ അറിയാവുന്നത്. പക്ഷെ എന്റെ ജീവിതത്തിലെ അണ്ടറേറ്റഡ് ഹീറോയാണ് അച്ഛന്‍. കുട്ടിക്കാലത്ത് ലക്ഷ്വറിയായ ഒന്നും ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും മിനിമല്‍ സാധനങ്ങള്‍ വെച്ച് അച്ഛന്‍ എന്നെ ഒരു രാജാവായിട്ടാണ് വളര്‍ത്തിയത്. ഇപ്പോള്‍ വീട്ടില്‍ പോയാലും എനിക്ക് ഒരു കിങ് ഫീല്‍ അച്ഛന്‍ തരും.
അത്ര അടിപൊളിയായാണ് അച്ഛന്‍ എന്നെ ട്രീറ്റ് ചെയ്യുന്നത്. എന്നേയും ചേട്ടനേയും ഒരുപോലെയാണ് ട്രീറ്റ് ചെയ്യുന്നത്. എന്നെ കൊണ്ട് ഒരു ജോലിയും ചെയ്യിപ്പിക്കില്ല. എന്നെ കുറിച്ച് സംസാരിക്കുമ്പോള്‍ നൂറ് നാവുമാണ്. ഞാന്‍ നന്നായി പഠിച്ചില്ലെങ്കില്‍ പോലും ചോദിക്കുന്നവരോട് പറയാറ് അവന്‍ വലിയ നിലയില്‍ എത്തും എന്നാണ്. അതുപോലെ ഓസിയുടെ സ്ഥാപനത്തില്‍ ആറോളം ആളുകള്‍ നിന്നാണ് പാക്കിങ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത്.
പക്ഷെ എന്റെ അമ്മയുടെ സംരംഭത്തില്‍ അച്ഛന്‍ അല്ലാതെ വേറൊരു സ്റ്റാഫും ഇല്ല. അച്ഛാണ് പാക്കിങ്, പര്‍ച്ചേസിങ് എല്ലാം ചെയ്യുന്നത്. അമ്മ പ്രൊഡക്ട് കുക്ക് ചെയ്യുന്നുവെന്ന് മാത്രം...'' അശ്വിന്‍ പറഞ്ഞു. പിന്നീട് ദിയയും ഇതെക്കുറിച്ച് പങ്ക് വച്ചതിങ്ങനെയാണ്.
''എന്റെ കാര്യത്തില്‍ ഇടപെടാത്തവരേയും എന്നെ വലുതായി ചോദ്യം ചെയ്യാത്തവരേയുമാണ് എനിക്ക് ഇഷ്ടം. എന്റെ കാര്യത്തില്‍ തലയിടുന്നവരെ എനിക്ക് അത്ര താല്‍പര്യമില്ല. അതുകൊണ്ട് തന്നെ അശ്വിന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആവശ്യമില്ലാത്തതൊന്നും പുള്ളി എന്നോട് ചോദിക്കുകയോ പറയുകയോ ചെയ്യില്ല. നമ്മള്‍ എന്തെങ്കിലും ഫങ്ഷന് വിളിച്ചാലും അദ്ദേഹം അവിടെയുള്ളത് നമ്മള്‍ അറിയാറില്ല. ഫങ്ഷനിടെ പുള്ളിയെ നോക്കിയാല്‍ ക്രൗഡില്‍ കാണാന്‍ പറ്റില്ല. പുറം കാഴ്ചകള്‍ കണ്ട് ഫൗണ്ടെയ്‌ന്റേയും പൂവിന്റെയും ഫോട്ടോയൊക്കെ എടുത്ത് നില്‍ക്കുന്നുണ്ടാവും.
പുള്ളി ആരെയും ബുദ്ധിമുട്ടിക്കില്ല. കേക്ക് കട്ടിങോ കഴിക്കാനോ സമയമായിയെന്ന് പറഞ്ഞാല്‍ പുള്ളി ഫംഗ്ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് വരും. എല്ലാവരുടേയും കൂടെ ഇരിക്കും. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയും. നമ്മളായിട്ട് വല്ല കോമഡിയും പറഞ്ഞാല്‍ അദ്ദേഹം ചിരിച്ചും തരും. വ്‌ലോഗ്‌സില്‍ വരുന്നത് പോലും താല്‍പര്യമില്ലാത്തയാളാണ്. ഫെയിം പോലുള്ളതൊന്നും താല്‍പര്യമില്ല.
അശ്വിന്റെ വീട്ടില്‍ ഞാന്‍ ചെന്ന് കഴിഞ്ഞാല്‍ അദ്ദേഹം ഇടയ്ക്കിടെ വന്ന് കോഫി വേണോ എന്തെങ്കിലും കഴിക്കാന്‍ വേണോ എന്നൊക്കെ ചോദിക്കും. മറ്റുള്ളവരെ എപ്പോഴും ഹാപ്പിയായി വെയ്ക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. സ്വന്തമായി എന്തെങ്കിലും വേണമെന്ന ചിന്ത പുള്ളിക്ക് ഇല്ല...'' ദിയ പറഞ്ഞു.