Latest News

ബിഗ്‌ബോസ് വീട്ടില്‍ കളിക്കാനെത്തിയ മോഡലായ എഞ്ചിനീയര്‍; ബിഗ്‌ബോസ് ഹൗസിലെ വിശേഷങ്ങള്‍ പങ്കു വച്ച് ഡേവിഡ് ജോണ്‍

Malayalilife
topbanner
ബിഗ്‌ബോസ് വീട്ടില്‍ കളിക്കാനെത്തിയ മോഡലായ എഞ്ചിനീയര്‍; ബിഗ്‌ബോസ് ഹൗസിലെ വിശേഷങ്ങള്‍ പങ്കു വച്ച് ഡേവിഡ് ജോണ്‍

ബിഗ്ബോസ് വീട്ടിലെത്തി ഏഴാമത്തെ ദിവസം പുറത്തു പോകേണ്ടി വന്ന മത്സരാര്‍ത്ഥിയാണ് ഡേവിഡ്. പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്ത മുഖമായിരുന്നു തൃശ്ശൂര്‍ സ്വദേശിയായ ഡേവിഡിന്റേത്. ബിഗ്ബോസില്‍ പങ്കെടുത്തതോടെ കൈ നിറയെ അവസരങ്ങളാണ് ഡേവിഡിനെ തേടി എത്തിയിരിക്കുന്നത്. 

ബിഗ്ബോസിലെ പതിനാറു മത്സരാര്‍ത്ഥികളില്‍ തുടക്കത്തില്‍ തന്നെ പുറത്തു പോകേണ്ടി വന്ന മത്സരാര്‍ത്ഥിയാണ് ഡേവിഡ്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെ ഡേവിഡിന്റെ ഓപ്പണായ സ്വഭാവം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുത്തി.

തൃശ്ശൂര്‍ സ്വദേശിയായ ഡേവിഡ് ഒരു എഞ്ചിനീയറാണ്. അഭിനയത്തോടും മോഡലിങ്ങിനുമോടുളള താത്പര്യം അതിലേക്കു നയിച്ചു. എന്നാല്‍ ബിഗ്ബോസില്‍ എത്തിയതോടെ ഡേവിഡിന് മറ്റു ഭാഷാ ചിത്രങ്ങളില്‍ നിന്നും കൈ നിറയെ അവസരങ്ങളാണിപ്പോള്‍. രണ്ടാമതും ബിഗ്ബോസിലേക്ക് എത്തിയപ്പോള്‍ തനിക്ക് സ്‌കൂളില്‍ തിരികെ ചെന്ന പ്രതീതി ആണ് ഉണ്ടായതെന്നാണ് ഡേവിഡ് പറയുന്നത്.ഓരു സ്വകാര്യ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഡേവിഡ് ഇക്കാര്യം വ്യക്തമാക്കിയത്. 

സിനിമയെക്കുറിച്ചുളള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാന്‍ സാധിക്കില്ലെന്നും എല്ലാം ഔദ്യോഗികമായി അറിയിക്കുമെന്നും ഡേവിഡ് പറഞ്ഞു. കളി പഠിച്ചു വരുന്നതിനു മുന്‍പു തന്നെ ബിഗ്ബോസില്‍ നിന്നും ഔട്ടാകേണ്ടി വന്നെങ്കിലും പ്രേക്ഷകരുടെ സപ്പോര്‍ട്ടിനും ഡിജെ ആര്‍മി എന്ന പേരില്‍ സപ്പോര്‍ട്ട് ചെയ്ത ആരാധകര്‍ക്കും ഡേവിഡ് നന്ദി പറഞ്ഞു.

Read more topics: # David John BIgboss
David John Bigboss about his future

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES