ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ വിജയിയാണ് ജിന്റോ. ഫിറ്റ്നെസ് ട്രെയിലറായ ജിന്റോ ബിഗ് ബോസില്‍ എത്തുന്നത് വരെ ആര്‍ക്കും സുപരിചിതനായ വ്യക്തി ആയിരുന്നില്ല. സാധാരണക്കാരനായി എത്തി ബിഗ് ബോസ് സീസണ്‍ ആറില്‍ വിജയിയായി മാറുകയായിരുന്നു.
പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വിവാദ നായകനാണ് ജിന്റോ. അടുത്തിടെ ഒരു മോഷണക്കേസിലും ജിന്റോയ്ക്ക് എതിരെ കേസ് എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ജിന്റോയുടെ വാക്കുകള്‍ വിവാദമായിരിക്കുകയാണ്.
ബിഗ് ബോസ് താരം അക്ബര്‍ ഖാന്റെ പുതിയ ആല്‍ബത്തിന്റെ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ബിഗ് ബോസിന്റെ ആദ്യകാലം മുതലുള്ള മിക്ക മത്സരാര്‍ത്ഥികളും ചടങ്ങിന് എത്തിയിരുന്നു. ഇവരുടെ പല വീഡിയോകളും വൈറലാവുകയും ചെയ്തു. അതിനിടെയാണ് പരിപാടിയില്‍ ജിന്റോയുടെ പെരുമാറ്റം വിവാദമായത്.
പരിപാടിക്ക് വൈകിയെത്തിയ ജിന്റോ വേദിയില്‍ സംസാരിക്കുന്നതിനിടെ അവതാരക സമയം കഴിഞ്ഞു എന്ന് പറഞ്ഞതാണ് ബിഗ് ബോസ് താരത്തെ ചൊടിപ്പിച്ചത്. വേദിയില്‍ വച്ചുതന്നെ ജിന്റോ ആങ്കറോട് പൊട്ടിത്തെറിച്ചു. നിങ്ങള്‍ ക്ഷണിച്ചിട്ടാണ് ഞാന്‍ വന്നതെന്നും എന്റെ സമയത്തിന് എനിക്ക് വിലയുണ്ടെന്നും ജിന്റോ പറഞ്ഞു. അക്ബറിന്റെ മാതാവും ഭാര്യയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ശോഭാ വിശ്വനാഥും ഒക്കെ നോക്കി നില്‍ക്കുമ്പോഴാണ് ജിന്റോ പൊട്ടിത്തെറിച്ചത്. ജിന്റോയുടെ വാക്കുകള്‍: നിങ്ങള്‍ക്ക് സമയമില്ലെങ്കില്‍ നിങ്ങള്‍ വീട്ടില്‍ പൊക്കോ. ഇവിടെ ഇരിക്കുന്ന ഓരോരുത്തര്‍ക്കും സമയമുണ്ട്. എന്റെ കയ്യില്‍ മൈക്ക് തന്നാല്‍ പറയാനുള്ളത് ഞാന്‍ പറയും. അങ്ങനെ സമയം നോക്കിയിട്ട് കാര്യമില്ല. നിങ്ങളുടെ സമയത്തിന് വിലയുള്ളത് പോലെ ഞങ്ങളുടെ സമയത്തിനും വിലയുണ്ട്. നിങ്ങളെന്നെ ക്ഷണിച്ചു ഞാന്‍ വന്നു. എന്റെ സമയത്തിന് എനിക്ക് വിലയുണ്ട്.
പിന്നീട് ഇക്കാര്യത്തില്‍ വിശദീകരണവുമായി ജിന്റോ രംഗത്ത് വന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു ജിന്റോയുടെ വിശദീകരണം. ഞാന്‍ വലിഞ്ഞു കേറിവന്നതല്ല. അവര് ക്ഷണിച്ചിട്ട് വന്നതാണ്. നമ്മുടെ തിരക്കെല്ലാം മാറ്റിവച്ചിട്ടാണ് നമ്മള്‍ വന്നത്. അപ്പോള്‍ തിരക്കുണ്ടെന്ന് പറയേണ്ട കാര്യമില്ല. നമുക്കുള്ള സ്പേസ് അവിടെ കിട്ടണം. അവര്‍ക്ക് തിരക്കുണ്ടെങ്കില്‍ അവര് പൊയ്ക്കോട്ടെ. എനിക്ക് തിരക്കില്ല.
ജിന്റോയുടെ പെരുമാറ്റത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. കൂടുതല്‍ പേരും ജിന്റോയെ വിമര്‍ശിക്കുകയാണ്. ബിഗ് ബോസില്‍ ഒട്ടും അര്‍ഹതയില്ലാതെ ജയിച്ച ഒരാള്‍ എന്നാണ് പലരും വിമര്‍ശിക്കുന്നത്. ദേഷ്യമടങ്ങാതെയാണ് ജിന്റോ വീട്ടിലേക്ക് മടങ്ങിയത്. മണ്ടന്‍ കപ്പ് അടിച്ചെന്നുള്ള വിമര്‍ശനങ്ങള്‍ക്കും ജിന്റോ മറുപടി പറഞ്ഞു. ബിഗ് ബോസ് മണ്ടന്മാര്‍ക്ക് ആണോ കപ്പ് കൊടുക്കുന്നതെന്ന് ജിന്റോ ചോദിച്ചു. ഞാന്‍ മണ്ടന്‍ ആണെന്ന് ആരും വിചാരിക്കേണ്ട. മണ്ടന്‍ ആണെങ്കില്‍ കപ്പ് ഞാന്‍ അടിക്കുമോ? എല്ലാവരും മണ്ടന്‍ ടാഗ് എനിക്ക് തരുന്നു. ആ 16 പേരെയും ഞാനാണ് മണ്ടന്മാരാക്കിയത്. അത് അവര്‍ക്ക് അറിയില്ല. ജനങ്ങള്‍ക്കറിയാം. മണ്ടനാണെന്ന് അവര്‍ വിചാരിക്കട്ടെ, പക്ഷേ കപ്പും കാശും പ്രശസ്തിയും ഒക്കെ എന്റെ കൈയിലാണ് - ഇതായിരുന്നു ജിന്റോയുടെ മറുപടി.