പ്രിയപ്പെട്ട കൂട്ടുകാരാ..... ഞങ്ങളെ വിട്ട് പോയല്ലോ; മിഥുനെ കണ്ട് പൊട്ടിക്കരഞ്ഞ് കൂട്ടുകാരും ടീച്ചര്‍മാരും; മിഥുന്റെ ക്ലാസ് ടീച്ചര്‍ കുഴഞ്ഞു വീണു; സ്‌കൂളിലെ പൊതുദര്‍ശനത്തിന് എത്തിയത് ആയിരങ്ങള്‍; ആശുപത്രിയില്‍ നിന്ന് സ്‌കൂളിലേക്ക് എത്തിച്ചത് വിലാപയാത്രയിലൂടെ; അമ്മ സുജയ്ക്കായി കാത്തിരുന്ന് ബന്ധുക്കള്‍

Malayalilife
പ്രിയപ്പെട്ട കൂട്ടുകാരാ..... ഞങ്ങളെ വിട്ട് പോയല്ലോ; മിഥുനെ കണ്ട് പൊട്ടിക്കരഞ്ഞ് കൂട്ടുകാരും ടീച്ചര്‍മാരും; മിഥുന്റെ ക്ലാസ് ടീച്ചര്‍ കുഴഞ്ഞു വീണു; സ്‌കൂളിലെ പൊതുദര്‍ശനത്തിന് എത്തിയത് ആയിരങ്ങള്‍; ആശുപത്രിയില്‍ നിന്ന് സ്‌കൂളിലേക്ക് എത്തിച്ചത് വിലാപയാത്രയിലൂടെ; അമ്മ സുജയ്ക്കായി കാത്തിരുന്ന് ബന്ധുക്കള്‍

കഴിഞ്ഞ ദിവസം സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുനിനെ ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് വഴിയരികിലും സ്‌കൂള്‍ അങ്കണത്തിലും എത്തിച്ചേര്‍ന്നത്. അവന്‍ കളിച്ച് ചിരിച്ച് നടന്ന വഴികളിലൂടെ ചേതനയറ്റ ശരീരം അവന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അവസാനമായി ഒരുനോക്ക് കാണാന്‍ സ്‌കൂള്‍ അങ്കണത്തില്‍ എത്തിച്ചിരിക്കുകയാണ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും തണുത്തുറഞ്ഞ അവന്റെ കുഞ്ഞ് ശരീരം വിലപായത്രയിലൂടെയാണ് സ്‌കൂളിലേക്ക് എത്തിച്ചത്. വഴിയിരികില്‍ അവനെ ഒരുനോക്ക് കാണാന്‍ എത്തിയത് നിരവധിയാളുകളാണ്. അവനെ ഒന്ന് കാണാന്‍ അവസാനമായി സ്‌കൂളില്‍ കാത്തിരിക്കുന്ന് പ്രിയപ്പെട്ട കൂട്ടുകാരും ടീച്ചര്‍മാരും മാത്രമല്ല. മറിച്ച് ആ നട് മൊത്തം ഉണ്ട്. മിഥുനെ അവസാനമായി കണ്ട് പൊട്ടിക്കരഞ്ഞ് അധ്യപാകരും സഹപാഠികളും. മിഥുനിനെ അവസാനമായി കാണാന്‍ എത്തിയ ക്ലാസ് ടീച്ചര്‍ അവനെ കണ്ട ശേഷം കുഴഞ്ഞ് വീണു. ക്ലാസ് ടീച്ചര്‍ റൂബിയാണ് കുഴഞ്ഞ് വീണത്‌. ഇതിലും നിന്നും മനസ്സിലാക്കാം അവന്‍ എല്ലാവര്‍ക്കും എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന്. 

നിര്‍ത്താതെ പെയ്യുന്ന പെരുമഴയത്തും അവനെ കാണാന്‍ ആളുകള്‍ എത്തിക്കൊണ്ടേ ഇരിക്കുകയാണ്. മിഥുനെ അറിയാത്തവരും അറിയുന്നവരും എല്ലാം ഒരുനോക്ക് കാണാന്‍ എത്തുകയാണ് ആളുകള്‍. ജനസാഗരമാണ് സ്‌കൂള്‍ അങ്കണത്തില്‍. നാട്ടുകാരും ടീച്ചര്‍മാരും പ്രിയ കൂട്ടുകാരും മിഥുന് പുഷ്പാര്‍ച്ചന അര്‍പ്പിച്ചാണ് മടങ്ങുന്നത്. സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വീട്ടിലേക്ക് എത്തിക്കുക. അമ്മ സുജയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് കുടുംബം. മിഥുന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അവന് പട്ടാളക്കാരന്‍ ആകണം എന്നായിരുന്നു. അതുകൊണ്ടാണ് തേവലക്കര സ്‌കൂളിലേക്ക് പോയത്. അവന്‍ ഉണ്ടായിരുന്ന എന്‍സിസി യൂണിറ്റിലെ കുട്ടികളും അന്ത്യമോപചാരം അര്‍പ്പിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെയാണ് മിഥുന്റെ മൃതദേഹം സ്‌കൂളില്‍ എത്തിച്ചത്. 12 മണിവരെ സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടായിരിന്നു. സഹപാഠികളും അധ്യാപകരും പ്രദേശവാസികളും മിഥുനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഇവിടേക്ക് എത്തയിരുന്നു. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്കു കൊണ്ടുപോകും.

പ്രിയപ്പെട്ട മകന് അന്ത്യചുംബനം നല്‍കാന്‍ അമ്മ സുജയും വിദേശത്തുനിന്നും നാട്ടിലെത്തി. തുര്‍ക്കിയിലായിരുന്നു സുജ ഇന്‍ഡിഗോ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.  നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ സുജയെ ബന്ധുക്കള്‍ക്കൊപ്പം ഉച്ചയോടെ വീട്ടിലെത്തും. അന്‍വര്‍ സാദത്ത് എംഎല്‍എ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. ഇളയമകനെ കണ്ടതോടെ അവനെ ചേര്‍ത്തുപിടിച്ച് സുജ പൊട്ടിക്കരഞ്ഞു. ഇന്ന് വൈകിട്ട് 5നാണ് മിഥുന്റെ സംസ്‌കാരം.അതേസമയം, മിഥുന്റെ അച്ഛമ്മ മണിയമ്മയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കൊച്ചുമകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു മണിയമ്മ. കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധുക്കളും മറ്റും നിര്‍ബന്ധിച്ചിട്ടും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഇവര്‍ തയ്യാറായിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റി.

അടക്കിപ്പിടിച്ച കണ്ണീര് അണപൊട്ടിയൊഴുകി... വേദനയിലലിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളം. ഇളയ കുട്ടി സുജിനെ കൂട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് സുജ വിമാനത്താവളത്തിന് പുറത്തെത്തി. ആശ്വസിപ്പിക്കാനാകാതെ കൂടിനിന്നവരും തേങ്ങി. സഹോദരിയുടെ തോളില്‍ തൂങ്ങി കാറിലേക്ക് കയറുമ്പോള്‍ ആ അമ്മ തന്റെ കുഞ്ഞിനെ വിളിച്ച് തേങ്ങുകയായിരുന്നു. തിരിച്ചുവരവില്‍ സന്തോഷത്തോടെ വിമാനമിറങ്ങി മക്കളെ കെട്ടിപ്പിടിച്ച് മുത്തംനല്‍കേണ്ടിയിരുന്ന അമ്മ തകര്‍ന്ന മനസുമായാണ് നാട്ടിലെത്തിയത്. ഓടിച്ചെന്ന് കെട്ടിപ്പിടിച്ചാശ്ലേഷിക്കാന്‍ മിഥുന്‍ ഇല്ല. മോര്‍ച്ചറിയില്‍ തണുത്തുവിറച്ച് അവന്‍ അമ്മയേയും കാത്തു കിടപ്പുണ്ട്, അന്ത്യചുംബനത്തിനായി. കഷ്ടപ്പാടുതീര്‍ക്കാന്‍ കുവൈത്തിലേക്ക് വിമാനം കയറുമ്പോള്‍ ആ അമ്മയുടെ പ്രതീക്ഷ തന്റെ മക്കളിലായിരുന്നു. അമ്മയും അച്ഛനും അനുജനും ചേര്‍ന്നുള്ള കുഞ്ഞു കുടുംബം, സ്‌നേഹം തുടിക്കുന്ന അക്ഷരങ്ങളാല്‍ പൊട്ടിപ്പൊളിഞ്ഞ ചുവരില്‍ കുറിച്ചിട്ടിട്ടുണ്ട്. പാതിവരച്ച ചിത്രങ്ങള്‍ക്ക് നിറംപകരാന്‍ ഇനി അവന്‍ വരില്ല. എല്ലാ പ്രതീക്ഷകളും രാവെളുക്കും മുമ്പ് ഇല്ലാതായി.

mithun funeral today

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES