മിമിക്രി കലാകാരന്‍, ഹാസ്യതാരം, ഗായകന്‍, ചലച്ചിത്ര നടന്‍, സ്റ്റേജ്-ടെലിവിഷന്‍ താരം എന്നിങ്ങനെ എല്ലാമായിരുന്നു അന്തരിച്ച കലാഭവന്‍ നവാസ്. മിമിക്രി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. കലാഭവന്റെ മിമിക്രി ട്രൂപ്പിലും അദ്ദേഹം അംഗമായിരുന്നു. പിന്നീട്, സഹോദരനായ നിയാസ് ബക്കറുമായി ചേര്‍ന്ന് കൊച്ചിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ഒട്ടേറെ മിമിക്രി പരിപാടികള്‍ അവതരിപ്പിച്ചു. പിന്നീട് സിനിമയിലേക്കും. സിനിമയില്‍ ഒട്ടനവധി നിരവധി കഥാപാത്രങ്ങള്‍ നവാസ് ചെയ്തിട്ടുണ്ട്. നവാസിന്റെ അപ്രതീക്ഷിത മരണവാര്‍ത്തയുടെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വീട്ടുകാരും. നവാസിന്റെ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തുയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ രഹ്ന. വിവാഹത്തിന് ശേഷം സന്തോഷകരമായ ജീവിതമാണ് രണ്ട് പേരും നയിച്ചിരുന്നത്.
ഇരുപത്തി ഒന്ന് വര്‍ഷത്തെ സന്തോഷകരമായ വിവാഹ ജീവിതത്തിനിടെയാണ് രഹ്നയെ തനിച്ചാക്കി കലാഭവന്‍ നവാസ് വിട പറഞ്ഞത്. തന്റെ പ്രിയ നവാസിക്കയുടെ വിയോഗം രഹ്നയെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. അതില്‍ നിന്നും കരകയറാന്‍ രഹ്നയ്ക്ക് സാധിക്കട്ടെ എന്നാണ് ഓരോ മലയാളികളുടെയും പ്രാര്‍ത്ഥന. സ്റ്റേജ് ഷോകളിലും സിനിമയിലും ഒന്നിച്ച് അഭിനയിച്ച്, ഒടുവില്‍ ജീവിതത്തിലും ഒന്നായവരാണ് നവാസും രഹ്നയും. തങ്ങളുടെ ആദ്യ കൂടിക്കാഴ്ച വഴക്ക് പറഞ്ഞായിരുന്നുവെന്ന് മുന്‍പൊരിക്കല്‍ നവാസും രഹ്നയും പറഞ്ഞിരുന്നു. പൂവിന് പകരം കിട്ടിയത് ചീത്ത ആയിരുന്നുവെന്നാണ് നവാസ് തമാശരൂപേണ അന്ന് പറഞ്ഞത്. പക്ഷേ വിവാഹത്തിന് ശേഷം ഒരുവാക്ക് കൊണ്ട് പോലും രഹ്നയെ നവാസ് വിഷമിപ്പിച്ചിട്ടില്ല. ആ നവാസ് ഇല്ലാതെ ഇനി രഹ്ന എങ്ങനെ മുന്നോട്ട് ജീവിക്കും.
രണ്ട് പേരുടെയും ജീവിതം മനോഹരമായിരുന്നു. നവാസ് എന്നയാള്‍ നല്ലൊരു ഭര്‍ത്താവും ഒപ്പം തന്നെ തന്റെ മൂന്ന് കുട്ടികള്‍ക്ക് നല്ലൊരു അച്ഛനും ആയിരുന്നു എന്ന് രഹ്ന പല അഭിമുഖങ്ങിലും പറഞ്ഞിട്ടുണ്ട്. എപ്പോഴും സമാധാനം ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. വീട്ടില്‍ ആണെങ്കിലും മറ്റുള്ളവരുടെ എടുത്ത് ആയിരുന്നെങ്കിലും. അതുകൊണ്ട് തന്നെ വീട്ടില്‍ എപ്പോഴും സമാധാനം ആയിരുന്നു. കുട്ടികളോട് ആണെങ്കില്‍ പോലും എപ്പോഴും സമാധാനത്തോട് കൂടി മാത്രമേ സംസാരിക്കാറുള്ളു. ജീവിതത്തില്‍ നവാസിനും രഹ്നക്കും കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്താണെന്ന് ചോദിച്ചാല്‍ രണ്ട് പേര്‍ക്കും ഒരേ ഉത്തരമാണ്. രഹ്‌നയ്ക്ക് നവാസിനെ ജീവിതത്തില്‍ കിട്ടിയതും നവാസിന് രഹ്നയെ ജീവിതത്തില്‍ കിട്ടിയതും. അത്രയ്ക്ക് പരസ്പരം സ്‌നേഹിച്ചും മനസ്സിലാക്കിയുമാണ് രണ്ട് പേരും മുന്നോട്ട് പോയിരുന്നത്.
ഭങ്കര പോസിറ്റീവായിട്ടുള്ള വ്യക്തിയാണ് നവാസ്. എല്ലാ കാര്യങ്ങളും കൂള്‍ ആയിട്ടാണ് നവാസ് ചെയ്യുന്നത്. രഹ്നയാണ് വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും നോക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടില്‍ ഒതു ബഹളം ഉണ്ടാകാറില്ല. എല്ലാ കാര്യങ്ങളും പോസിറ്റീവായിട്ട് കാണുന്ന ആളാണ് നവാസ്. വീട്ടിലും എപ്പോഴും നവാസ് തമാശക്കാരന്‍ ആണ്. രഹ്നയുമായി അധികം അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. നവാസിന്റെ ഒപ്പം താമസിച്ചിരുന്ന രഹ്ന എപ്പോഴും സന്തോഷത്തോടെ കൂടിയെ കണ്ടിട്ടുള്ളു. കുട്ടികള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ കൂടി രഹ്നയാണ് നവാസിന്റെ അടുത്ത് സംസാരിക്കുന്നത്. കാരണം. അവര്‍ക്ക് അറിയാന്‍ രഹ്ന പറഞ്ഞാല്‍ അച്ഛന്‍ കേള്‍ക്കുമെന്ന്. അത്രയ്ക്ക് സ്വാന്ത്ര്യമായിരുന്നു രഹ്നയ്ക്കും നവാസിനും ഇടയില്‍. ഇനി ആ താങ്ങ് ഇല്ലാതെ രഹ്നയും കുട്ടികളും എങ്ങനെയാണ് മുന്നോട്ട് ജീവിക്കുക എന്നത് സത്യത്തില്‍ അറിയില്ല.
പ്രണയവിവാഹം ആയിരുന്നു രഹ്നയുടെയും നവാസിന്റെയും. ആ ലവ് സ്‌റ്റോറിയെ പറ്റി രഹന മുന്‍പ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്ന താരങ്ങളാണ് കലാഭവന്‍ നവാസും നടി രഹ്നയും ഒട്ടനവധി മലയാള ചിത്രങ്ങളില്‍ നായിക നായകന്മാരായും സഹതാരങ്ങളായും തിളങ്ങിയ ഇരുവരും പിന്നീട് ജീവത്തിലും ഒന്നിക്കുകയായിരുന്നു.അതിന് പിന്നിലെ രസകരമായ കഥ ഒരിക്കല്‍ രഹ്ന പങ്കുവെച്ചത് ഇങ്ങനെ.. 'നാട്ടില്‍ വച്ചുള്ള ഒരു സ്റ്റേജ് പ്രോഗ്രാമില്‍ വെച്ചാണ് രണ്ടാളും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് താന്‍ പ്രതീക്ഷിച്ചതിനെക്കാളും വ്യത്യസ്തമായ സ്വഭാവമായിരുന്നു നവാസിനെന്ന് ഭാര്യ പറയുന്നു. അന്നത്തെ പരിപാടിയുടെ സംവിധായകന്‍ നവാസിക്കയാണ്. ആദ്യമേ രംഗപൂജ പോലൊരു ഡാന്‍സ് രഹ്നയുടെ ആയിരുന്നു. അതുകഴിഞ്ഞൊരു പാട്ട്, ശേഷം സ്‌കിറ്റ്. അന്നുവരെ സ്‌കിറ്റിലൊന്നും അഭിനയിച്ചിട്ടില്ല.
പാട്ട് കഴിഞ്ഞ ഉടന്‍ സ്‌കിറ്റ് വേദിയില്‍ കയറണം. എന്നാല്‍ തന്റെ ഡാന്‍സിന്റെ കോസ്റ്റിയൂം ഓരോന്നായി അഴിക്കാന്‍ സമയം വേണ്ടി വന്നു. ഒന്‍പത് ഡാന്‍സൊക്കെ അടുപ്പിച്ച് ചെയ്യുന്ന ആളാണ് ഞാന്‍. ഇതൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനൊണ് ചാര്‍ട്ട് ചെയ്യുന്നത്. പക്ഷേ ഡാന്‍സിന്റെ വസ്ത്രം ഊരാന്‍ നോക്കിയപ്പോള്‍ കുടുങ്ങി പോയി. അന്നവിടെ കല്‍പ്പന ചേച്ചിയുണ്ട്. ചേച്ചി ഗര്‍ഭിണിയാണ്, നിറവയറുമായി നില്‍ക്കുകയാണെങ്കിലും എന്നെ സഹായിക്കാന്‍ വന്നു. എന്റെ അവസ്ഥ കണ്ട് പുള്ളിക്കാരി എവിടുന്നോ ബ്ലെയിഡ് കൊണ്ട് വന്ന് കീറി തന്നു. അപ്പോഴെക്കും സ്‌കിറ്റ് സ്റ്റേജില്‍ കയറി. നായകനും നായികയും മാത്രമുള്ള സ്‌കിറ്റാണ്. സുധീഷേട്ടന്‍ വേദിയില്‍ കയറിയെങ്കിലും നായികയായ ഞാന്‍ മാത്രം വരുന്നില്ല. അതോടെ അവിടെയാകെ പ്രശ്നമായി തുടങ്ങി.'ഈ നായികയെ എടുക്കണ്ടായിരുന്നു. ഭയങ്കര ജാഡയാണെന്ന്' എന്നെ കുറിച്ച് നവാസിക്ക പറയുന്നത് ഞാന്‍ തന്നെ കേട്ടു.
പിന്നെ ഡ്രസ് മാത്രം ഇട്ടിട്ട് ഓടി സ്റ്റേജിലേക്ക് കയറാന്‍ പോവുകയാണ്. ഈ സമയത്ത് നവാസിക്ക ചീത്ത പറയുന്നുണ്ട്. തിരക്കിട്ട് ഓടുന്നത് കൊണ്ട് എന്റെ ചെവി മൊത്തം അടഞ്ഞു. നവാസിക്കയുടെ എക്സ്പ്രഷന്‍ മാത്രമേ ഞാന്‍ കണ്ടുള്ളു. അതായിരുന്നു ഞങ്ങളുടെ ആദ്യ കാഴ്ചയെന്ന് രഹ്ന പറയുന്നു. എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ ഞാന്‍ ചീത്തയാണ് പറഞ്ഞതെന്ന് നവാസും സൂചിപ്പിച്ചു. രഹ്നയുടെ കാര്യം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് നവാസ് പറഞ്ഞതിങ്ങനെ..'അന്ന് അവിടുന്ന് കണ്ട്, രണ്ടാളും പിരിഞ്ഞു. പിന്നീട് രഹ്നയ്ക്കൊപ്പം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ വീട്ടില്‍ എനിക്ക് വിവാഹാലോചനകള്‍ നടക്കുന്നുണ്ട്. നോക്കിയപ്പോള്‍ ഇരുകുടുംബങ്ങളും കലാകുടുംബമാണ്. അങ്ങനെ വീട്ടില്‍ സംസാരിച്ചു. ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് വിവാഹം നടക്കുന്നത്. നഹറിന്‍, റിദ്വാന്‍, റിഹാന്‍ എന്നിങ്ങനെ മൂന്നു മക്കളാണ് ഇവര്‍ക്ക്.