കുഞ്ഞ് അനുജന്‍മാരെ കാണാന്‍ എത്തി വല്ല്യേച്ചേി; എത്തിയത് അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വണ്ടികളുമായി; ഒടുവില്‍ മൂന്ന് പേര്‍ക്കും ഉമ്മ നല്‍കി മടക്കം; മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മൂന്ന് മക്കളെയും നഷ്ടമായ കുടുംബം

Malayalilife
കുഞ്ഞ് അനുജന്‍മാരെ കാണാന്‍ എത്തി വല്ല്യേച്ചേി; എത്തിയത് അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വണ്ടികളുമായി; ഒടുവില്‍ മൂന്ന് പേര്‍ക്കും ഉമ്മ നല്‍കി മടക്കം; മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മൂന്ന് മക്കളെയും നഷ്ടമായ കുടുംബം

ഒരേ ഫലകത്തില്‍ മൂന്ന് കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍. മുണ്ടക്കൈ സ്വദേശികളായ അനീഷ് സയന ദമ്പതികളുടെ മക്കളായ നിവേദ് (9) ധ്യാന്‍ (7) ഇഷാന്‍ (4) എന്നിവരുടെ ചിരിക്കുന്ന ചിത്രങ്ങളാണ് ഫലകത്തില്‍ ഉള്ളത്. ഫലകത്തിന് മുന്‍പില്‍ മൂന്നുപേര്‍ക്കും ഉള്ള കളിപ്പാട്ടങ്ങള്‍... ഒരേ നിറത്തിലും ഒരേ വലിപ്പത്തിലും ഉള്ളവ. കഴിഞ്ഞ ദിവസവും കളിപ്പാട്ടങ്ങള്‍ ഫലകത്തിന് മുന്നില്‍ സ്ഥാനം പിടിച്ചു. ഹൃദയം നുറുങ്ങുന്ന കാഴ്ച.... കല്ലറയ്ക്ക് മുകളില്‍ രാത്രിയിലും പ്രകാശിക്കുന്ന വിളക്ക് സ്ഥാപിച്ചിട്ടുണ്ട്. തൊട്ടപ്പുറത്ത് അനീഷിന്റെ അമ്മ രാജമ്മയുടെയും കല്ലറയുണ്ട്. അവിടെയും വിളക്ക് കാണാം. പൂക്കളെ ഏറെ ഇഷ്ടമായിരുന്ന കുഞ്ഞുങ്ങള്‍ക്ക് കൂട്ടായി കല്ലറയ്ക്ക് സമീപം പൂച്ചെടികളും അനീഷും സായനയും വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

അനീഷും സയനയും മാത്രമല്ല ആ മൂന്ന് കുരുന്നുകളെ കാണാന്‍ അവരുടെ ചേച്ചി ദയയും എത്തിയിരുന്നു. ഇവരുടെ ചേച്ചിയുടെ കുഞ്ഞാണ് ദയ. അനിയാന്‍മാരെ വളരെയധികം ഇഷ്ടമായിരുന്നു. ദയക്ക്. ദയഎന്ത് മേടിച്ചാലും അനിയന്‍മാര്‍ക്കും മേടിക്കും. മക്കളെ കാണാന്‍ തോന്നുമ്പോഴെല്ലാം ദയയെയും കൂട്ടി അവളുടെ അമ്മ എത്താറുണ്ട്. കഴിഞ്ഞ വിഷുവിനും വന്നിരുന്നു എന്ന് അവര്‍ പറയുന്നു. ഇനി അവരെ കാണാന്‍ വേറെ വഴി ഇല്ലല്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. കളിപ്പാട്ടങ്ങളും ചോക്ലേറ്റും വളരെ ഇഷ്ടമായിരുന്നു മൂന്ന് പേര്‍ക്കും. അതുകൊണ്ട് എന്ത് മേടിച്ചാലും നാല് പേര്‍ക്കും ഒന്നിച്ചേ മേടിക്കുകയുള്ളൂ. എല്ലാ വര്‍ഷവും അവര്‍ കല്‍പ്പറ്റയില്‍ നില്‍ക്കാന്‍ വരുന്നതാണ്. മഴയുള്ള സമയത്ത്. ഈ പ്രാവശ്യം എന്തേ അവര്‍ക്കും തോന്നിയില്ല ആര്‍ക്കും തോന്നിയില്ല എന്ന് പറഞ്ഞ് കരയുകയാണ് അവര്‍. വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. വന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു. മൂന്ന അനിയന്‍മാര്‍ക്കും മാറി മാറി മുത്തം നല്‍കിയാണ് ദയ ദുരന്ത ഭൂമി വിട്ട് പോയത്.

12 വര്‍ഷത്തിന് ശേഷമാണ് ധന്യ അവളുടെ മാതാപിതാക്കള്‍ക്ക് ജനിക്കുന്നത്. സായന എപ്പോഴും പറയുമായിരുന്നു കുഞ്ഞമ്മയ്ക്ക് ഒരു കുട്ടി ഉണ്ടാകാന്‍ വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത് മുഴുവന്‍. പക്ഷേ എത്ര പെട്ടന്നാണ് എല്ലാം തിരിഞ്ഞത്. ഇപ്പോള്‍ അവര്‍ക്ക് ഒരു കുഞ്ഞ് കൂടി ജനിക്കാന്‍ വേണ്ടി എല്ലാവും പ്രാര്‍ത്ഥിക്കുകയാണ്. ഇപ്പോള്‍ അവര്‍ ട്രീറ്റ്മെന്റ് ചെയ്യുകയാണ് കുഞ്ഞിന് ഉണ്ടാകാന്‍. കഴിഞ്ഞ ദിവസം കൂടി സങ്കടത്തില്‍ സയാന പറഞ്ഞിരുന്നു എല്ലാവരും കുഞ്ഞമ്മയ്ക്ക് കുട്ടി ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു അല്ലേ. ഇപ്പോള്‍ എല്ലാവരും ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുകയാണല്ലേ എന്ന്. അവര്‍ക്ക് ജീവിക്കാന്‍ ഒരു കുട്ടി വേണം. അവര് ഏഴ് പേര് ഉണ്ടായിരുന്നു. ഇവരെ മാത്രം മരണത്തിന് വേണ്ടായിരുന്നു. ഇങ്ങനെ നീറി നീറി ജീവിക്കാന്‍ വേണ്ടിയായിരിക്കും ഇവരെ രണ്ട് പേരെ മാത്രം ബാക്കി വച്ചത്. ഒരിക്കലും മറക്കാന്‍ സാധിക്കില്ല.

ആഴ്ചയില്‍ എല്ലാം ഇവര്‍ വരും. ഒരു പ്രതീക്ഷയും ഇല്ലല്ലോ ജീവിതത്തില്‍. ദൈവം എന്തെങ്കിലും അവര്‍ക്ക് സന്തോഷം ജീവിതത്തില്‍ വച്ചിട്ടുണ്ടായിരിക്കും. അനീഷയും സയാനയും ഇപ്പോഴും ചൂരല്‍മലയില്‍ എത്താറുണ്ട്. ചൂരല്‍മല - മുണ്ടക്കൈ ദുരന്തം അജീഷിന്റെയും സയനയുടെയും മൂന്നു കുഞ്ഞുങ്ങളെയും കവര്‍ന്നു. ഇത് ഉള്‍ക്കൊള്ളാന്‍ ഇനിയും മാതാപിതാക്കള്‍ക്കായിട്ടില്ല. ''വൈകീട്ട് ജോലികഴിഞ്ഞു വരുമ്പോഴേ മൂത്തയാള്‍ - നിവേദ്, ഞങ്ങള്‍ നന്ദൂനാണ് വിളിക്കുക, നാലാംക്ലാസിലേ എത്തിയിട്ടുള്ളൂ. ചോദിക്കും മിഠായി എവിടെയെന്ന്. അതുകൊണ്ട് മിഠായിയില്ലാതെ മക്കളെ കാണാന്‍ പോകില്ല''

പൊന്നോമനകള്‍ ഒരുമിച്ചുറങ്ങുന്നിടത്ത് ഏറെനേരം അനീഷും സയനയും ഇരുന്നു. ഇപ്പോഴും കൂടെയുണ്ടെന്നപോലെ അവരോടെല്ലാം വിശേഷങ്ങള്‍ പറയും. ഇടയ്ക്ക് നെഞ്ചുരുകി കരയും. എല്ലാ വിശേഷദിവസങ്ങളിലും അനീഷും സയനയും പുത്തുമലയിലെത്തും. ഒരിക്കല്‍ കുഴിമാടങ്ങളില്‍ ക്രിസ്മസ് ട്രീയും ഒരുക്കിയിരുന്നു. മേപ്പാടി മാനിവയലിലെ വാടകവീട്ടിലാണ് അനീഷും സൈനയും താമസിക്കുന്നത്. കുട്ടികള്‍ കൂടെയുണ്ടെന്നാണ് ഇപ്പോഴും ഇവര്‍ വിശ്വസിക്കുന്നത്. ഇടയ്ക്കിടെ ഇരുവരും പുത്തുമലയിലെ ശ്മശാന ഭൂമിയിലെത്തും. കയ്യിലുള്ള മിഠായികള്‍ സമ്മാനിക്കും. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ മിഠായി കഴിക്കുകയാണെങ്കില്‍ ചെറിയൊരു പങ്ക് ഞങ്ങള്‍ക്കും തരുമായിരുന്നു. അവര്‍ ഒറ്റയ്ക്ക് കഴിക്കാറില്ല. 

അതിനാല്‍ തന്നെ ശ്മശാന ഭൂമിയിലും ഞങ്ങള്‍ അത് തുടരും. അവരോട് കുറെ സംസാരിക്കും. ഞങ്ങളുടെ സംസാരം അവര്‍ കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാണെന്ന് അനീഷും സയനയും പറയുന്നു. കള്ളാടിയിലെ ടാക്സി ഡ്രൈവറായിരുന്നു അനീഷ്. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് ദുരന്തം കവര്‍ന്നത്. വീടും ഉപജീവനമാര്‍ഗ്ഗവുമായിരുന്ന ജീപ്പും എല്ലാം ദുരന്തത്തില്‍ നഷ്ടപ്പെട്ടു. അത്ഭുതകരമായാണ് ഇരുവരുടെയും ജീവന്‍ തിരിച്ചു കിട്ടിയത്. നഷ്ടപ്പെട്ട ജീപ്പിന് പകരം ഡി.വൈ.എഫ്.ഐ പുതിയ ജീപ്പ് വാങ്ങി നല്‍കി. ഇപ്പോള്‍ ഈ ജീപ്പ് ഓടിച്ച് ദുരന്തം അതിജീവിക്കാന്‍ ശ്രമിക്കുകയാണ് അനീഷ്.

nivedh dhyan isham memory

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES