Latest News

കൂടെവിടെയിലെ നീമ; മീനാക്ഷിക്കല്യാണത്തിലെ ദര്‍ശന; സീരിയല്‍ നടി പ്രാര്‍ത്ഥനാ നായര്‍ ജീവിതത്തില്‍ കൂട്ടായ് ചേര്‍ത്തത് ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ ആന്‍സിയ ആന്‍സി എന്ന മോഡലിനെ; ഒരു പ്രണയിച്ചു വിവാഹ കഥ

Malayalilife
 കൂടെവിടെയിലെ നീമ; മീനാക്ഷിക്കല്യാണത്തിലെ ദര്‍ശന; സീരിയല്‍ നടി പ്രാര്‍ത്ഥനാ നായര്‍ ജീവിതത്തില്‍ കൂട്ടായ് ചേര്‍ത്തത് ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ ആന്‍സിയ ആന്‍സി എന്ന മോഡലിനെ; ഒരു പ്രണയിച്ചു വിവാഹ കഥ

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് പ്രാര്‍ത്ഥനാ കൃഷ്ണന്‍ നായര്‍ എന്ന സീരിയല്‍ നടി. മോഡലായി കരിയര്‍ തുടങ്ങിയ പ്രാര്‍ത്ഥന പതുക്കെ സീരിയലുകളിലേക്കും അവിടെ നിന്നും സോഷ്യല്‍ മീഡിയാ താരവുമായി മാറുകയായിരുന്നു. ഇന്‍ഫ്ളുവന്‍സറായ മുകേഷ് എം നായര്‍ക്കൊപ്പം നിന്ന് വൈറലായ പ്രാര്‍ത്ഥന അദ്ദേഹത്തിനൊപ്പം പലപ്പോഴും വീഡിയോകളിലും നിറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും മുകേഷിന്റെ കാമുകിയാണെന്നുമൊക്കെ പിന്നാലെ വാര്‍ത്തകളും പുറത്തു വന്നു. ഇപ്പോഴിതാ, അങ്ങനെ പറഞ്ഞു പരത്തിയവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് മുകേഷിനൊപ്പമുള്ള വീഡിയോകളിലൂടെ തന്നെ പ്രശസ്തയായ കൂട്ടുകാരിയെ പ്രണയിച്ചു വിവാഹം കഴിച്ചിരിക്കുകയാണ് പ്രാര്‍ത്ഥന. ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ ആന്‍സിയ ആന്‍സി എന്ന മോഡലിനെയാണ് പ്രാര്‍ത്ഥന സ്വന്തം ജീവിതത്തിന്റെ ഭാഗമായി കൂടെ ചേര്‍ത്തിരിക്കുന്നത്. പ്രണയനഷ്ടത്തിന്റെ വേദനയില്‍ നില്‍ക്കെയാണ് ആന്‍സിയയെ പ്രാര്‍ത്ഥന ജീവിതത്തിലേക്ക് ചേര്‍ത്തിരിക്കുന്നത്.

രണ്ടു നാള്‍ മുന്നേയാണ് തന്റെ ജീവിത പങ്കാളിയായ അന്‍സിയ അന്‍സിയെ ചേര്‍ത്തുപിടിച്ച് ക്ഷേത്രമുറ്റത്തു വച്ച് താലിചാര്‍ത്തുന്ന വീഡിയോ പ്രാര്‍ത്ഥന പങ്കുവച്ചത്. വിത്ത് മൈ പൊണ്ടാട്ടി എന്നു കുറിച്ച് ലെസ്ബിയന്‍, മൈ ലൗ, മൈന്‍, പൊണ്ടാട്ടി, ഡ്രീം കം ട്രൂ, ഡ്രീം വെഡ്ഡിംഗ് തുടങ്ങിയ ഹാഷ്ടാഗുകളോടു കൂടിയാണ് വിവാഹചിത്രം പങ്കുവച്ചത്. മോഡലും നിരവധി സൗന്ദര്യ മത്സരങ്ങളിലെ വിജയിയും റണ്ണറപ്പുമൊക്കെയാണ് ആന്‍സിയ. രണ്ടുപേരും പരസ്പരം താലി ചാര്‍ത്തി പൂമാലയിട്ടാണ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ആന്‍സിയയുടെ മകനാണ് ഇരുവര്‍ക്കും പൂമാലയും താലിയും കൊണ്ടു നല്‍കിയത്. ക്ഷേത്രമുറ്റത്തുവച്ചു നടന്ന വിവാഹത്തിന്റെ വീഡിയോയും വൈറലായിരുന്നു. സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറായ മുകേഷ് എം നായര്‍ക്കൊപ്പം നിന്ന് പ്രശസ്തയായ താരമാണ് പ്രാര്‍ത്ഥന. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന കൂടെവിടെയിലെ നായിക അന്‍ഷിതയുടെ കോളേജിലെ എതിരാളികളായും തിളങ്ങിയവരായിരുന്നു നയന ജോസണും പ്രാര്‍ത്ഥനാ കൃഷ്ണന്‍ നായരും. നീതുവായി നയന അഭിനയിച്ചപ്പോള്‍ നയനയുടെ അനുജത്തി നീമയായി എത്തിയത് പ്രാര്‍ത്ഥന ആയിരുന്നു. അതിനുശേഷം സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായി നില്‍ക്കെയാണ് പ്രാര്‍ത്ഥന വിവാഹജീവിതത്തിലേക്കും കടന്നിരിക്കുന്നത്.

മീനാക്ഷി കല്യാണം എന്ന സീരിയലിലെ ദര്‍ശനയായും ചെമ്പനീര്‍പ്പൂവിലും മഴവില്‍ മനോരമയിലെ മണിമുത്ത് എന്ന സീരിയലിലും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. മുകേഷിനൊപ്പം നിന്ന് താരമായവരാണ് പ്രാര്‍ത്ഥനയും ആന്‍സിയയും. അച്ഛന്‍ മരിച്ച സമയത്താണ് പ്രാര്‍ത്ഥന മുകേഷിനെ പരിചയപ്പെടുന്നതും ആ വേര്‍പാട് നല്‍കിയ വേദനയില്‍ താങ്ങായി നില്‍ക്കുന്നതും. അതു ദൈവത്തിന്റെ സമ്മാനമായി കരുതി പിന്നീടിങ്ങോട്ട് അദ്ദേഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ഈ അടുത്ത കാലത്ത് മുകേഷ് വിവാദങ്ങളില്‍പെട്ടപ്പോഴെല്ലാം അദ്ദേഹത്തിനു വേണ്ടി മുന്‍പന്തിയില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ പോരാടന്‍ പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.

ശരിക്കും അമ്മയായിരുന്നു പ്രാര്‍ത്ഥനയുടെ ലോകം. നടിയ്ക്ക് ഒരു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അച്ഛനും അമ്മയും വേര്‍പിരിയുന്നത്. പക്ഷെ എങ്കിലും പ്രാര്‍ത്ഥനയുടെ എല്ലാ ആവശ്യങ്ങള്‍ക്കും അച്ഛന്‍ ഒപ്പം നിന്നിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ ആയിരുന്നു അമ്മയുടെ വിവാഹം കഴിഞ്ഞത്. അതുകൊണ്ടുതന്നെ, ജീവിക്കേണ്ടതിന്റെ ഭാഗമായി പതിനേഴാം വയസ്സില്‍ അമ്മക്ക് ജോലയും നോക്കേണ്ടി വന്നു. അങ്ങനെ ആണ് പ്രാര്‍ത്ഥനയെ വളര്‍ത്തിയത്. നല്ല കുടുംബത്തില്‍ ജനിച്ചപ്പോഴും ഒന്നും ഇല്ലാതെ ജീവിക്കേണ്ടി വന്നിട്ടുണ്ട് നടിയ്ക്ക്. ജോലിയുടെ ഭാഗമായി അമ്മ വിദേശത്തേക്ക് പോയതോടെ അപ്പൂപ്പനും അമ്മൂമ്മയും ആയിരുന്നു പ്രാര്‍ത്ഥനയെ വളര്‍ത്തിയത്. ഒന്നും ഇല്ലാതെ വാടകവീട്ടില്‍ ജീവിക്കേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നു. അവിടെ നിന്നും പ്രാര്‍ത്ഥന സീരിയല്‍ ലോകത്തേക്ക് എത്തുകയായിരുന്നു.

prarthana krishna wedding story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES