വളരെയധികം പ്രതീക്ഷകളും വീട്ടലെ സാമ്പത്തികം മെച്ചപ്പെടുന്നതിനും വേണ്ടിയാണ് ഒരാള്‍ പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നത്. ജീവിതം എങ്ങനെയെങ്കിലും നന്നാക്കി എടുക്കുക എന്നതാണ് പ്രവാസ ജീവിതത്തിലേക്ക് കടക്കുന്ന എല്ലാവരുടെയും ആഗ്രഹം. അതുകൊണ്ട് വീട്ടുകാരെയും നാട്ടുകാരെയും എല്ലാവരെയും ഉപേക്ഷിച്ച് പ്രവാസത്തിലേക്ക് കടക്കുന്നത്. അങ്ങനെ പോയതാണ് ഷിജുവും. പക്ഷേ അവിടെ ചെന്ന് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായ ഒരു സംഭവം അയാളുടെ ജീവിതത്തെ തന്നെ മാറ്റിയിരിക്കുകയാണ്. ആ സംഭവത്തിന്റെ പേരില്‍ ആറ് വര്‍ഷമാണ് ഷിജു സൗദിയിലെ ജയിലില്‍ കടന്നത്. പിന്നീട് അവിടെയുള്ള ആളുകളുടെ കരുണ കൊണ്ട് ഇപ്പോള്‍ നാട്ടിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. എങ്കിലും ജയലില്‍ താന്‍ അനുഭവിച്ചതില്‍ ഇപ്പോഴും മോചിതനാകാന്‍ ഷിജുവിന് സാധിച്ചിട്ടില്ല. കൈയ്യില്‍ വിലങ് അണിയിച്ച് ആ ഇരുട്ടറയ്ക്കുള്ളിലേക്ക് കൊണ്ടുപോകുന്ന രംഗം ഇപ്പോഴും ഷിജു മറന്നിട്ടില്ല.
ജീവിതത്തിലെ ഏറ്റവും വലിയ ദുഖമായി ഷാജു കരുതുന്നത് സൗദിയിലെ ജയിലില്‍ കഴിഞ്ഞ ദിവസങ്ങളാണ്. 2019 ഓഗസ്റ്റിലാണു ഷാജു സൗദിയിലെ റിയാദില്‍ ജോലിക്ക് പോയത്. റിയാദ് മുസാമിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനിയില്‍ ഡ്രൈവര്‍ വീസയിലായിരുന്നു ജോലി. ജീവിതം തരക്കേടില്ലാതെ പോകുമ്പോഴാണ് നവംബര്‍ 30ന് അപ്രതീക്ഷിത അപകടം സംഭവിക്കുന്നത്. ഷാജു ഓടിച്ച വാട്ടര്‍ ട്രക്കും സൗദി പൗരന്റെ വാഹനവും ഇടിച്ച് സൗദി പൗരന്‍ മരിച്ചതിനെ തുടര്‍ന്ന് ജയിലിലായി. കമ്പനി ഷാജുവിന് ലൈസന്‍സും ഇക്കാമയും നല്‍കാതിരുന്നതിനാലാണ് ഷാജുവിനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ എംപിമാരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിനെ തുടര്‍ന്ന് ആറ് മാസത്തിന് ശേഷം ജയില്‍ മോചിതനായെങ്കിലും നഷ്ടപരിഹാരമായി വിധിച്ച 70 ലക്ഷം അടയ്ക്കാന്‍ കഴിയാതെ വന്നതോടെ നാട്ടില്‍ വരാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങി. ജോലി ചെയ്ത കമ്പനി 35 ലക്ഷം രൂപ അടച്ചെങ്കിലും ബാക്കി 35 ലക്ഷം ഷാജുവിനോട് അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇത്രയും വലിയ തുക കണ്ടെത്താന്‍ പ്രയാസപ്പെട്ട ഷാജുവിന് നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് 13 ലക്ഷം രൂപ പിരിച്ചെടുത്തെങ്കിലും ഈ തുക മതിയാകില്ലെന്നത് നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലാക്കി. ഇതിനിടെ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേസ് റീഓപ്പണ്‍ ചെയ്തു. ഇതേത്തുടര്‍ന്ന് നടത്തിയ ഇടപെടലില്‍ കമ്പനി പണം മുഴുവന്‍ അടയ്ക്കാമെന്ന് അറിയിച്ചു. ഒരു ചായ പോലും പ്രതീക്ഷിക്കാതെ സ്‌നേഹം മാത്രം നല്‍കി ഷാജുവിനെ ഈ ദുരിതകാലത്ത് ചേര്‍ത്തുപിടിച്ചവരുണ്ട്. ഷാജുവിന്റെ സന്തോഷത്തിനായി രാവുംപകലുമില്ലാതെ ഓടിനടന്നവര്‍. ദുരിതകാലം താണ്ടുന്നതിന് സൗദിയിലെയും നാട്ടിലെയും സാമൂഹികപ്രവര്‍ത്തകരും എംബസിയും തണല്‍വിരിച്ച് കൂടെനിന്നു. തുടര്‍ന്ന് ആറ് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി നാട്ടിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.
ഇനി ഭാര്യ ബിനി, മക്കളായ മാളവിക, അവന്തിക എന്നിവരുടെ കൂടെ കഴിക്കാനാണ് ഷാജു ആഗ്രഹിക്കുന്നത്. ഷാജു സൗദിയിലേക്ക് പോകുമ്പോള്‍ മൂത്ത കുട്ടി മൂന്നാം ക്ലാസിലായിരുന്നു ഇന്നിപ്പോള്‍ മകള്‍ ഒന്‍പതിലാണ്. രണ്ടാമത്തെ മകള്‍ എല്‍കെജിയിലായിരുന്നു ഇന്ന് അഞ്ചാം ക്ലാസിലും. മക്കളുടെ വളര്‍ച്ചയുടെ ആറുവര്‍ഷങ്ങള്‍ കാണാന്‍ സാധിക്കാതെ പോയ പിതാവിന്റെ നൊമ്പരം ഹൃദയത്തില്‍ മുറിവായി തുടരുന്നുണ്ടെങ്കിലും ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ജീവിക്കാനാണ് ഷാജുവിന്റെ തീരുമാനം. സ്വന്തമായി വീട് എന്ന സ്വപ്‌നം പേറിയാണ് ഷാജു വിദേശത്തേക്ക് പോയത്. പടനിലം ഉപ്പഞ്ചേരിമ്മല്‍ ഷീറ്റ് കൊണ്ട് മറച്ച വീട്ടിലാണ് ഷാജുവും ഭാര്യ ബിനിയും രണ്ട് കുട്ടികളുടെ അടങ്ങുന്ന കുടുംബം കഴിയുന്നത്. ദുരിതദിനങ്ങള്‍ കാര്‍മേഘം പോലെ വന്നു വീണെങ്കിലും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ജീവിതത്തില്‍ വീണ്ടും മൊട്ടിട്ടു തുടങ്ങിയിരിക്കുകയാണ്. ഇനി നാട്ടില്‍ ജീവിതം കരുപിടിപ്പിച്ച് സ്വപ്‌നം നേടാനുള്ള ആഗ്രഹത്തിലാണ് ഷാജു.