ചെന്നൈ നഗരത്തില്‍ ഡെലിവറി വുമാണായി ജോലി നോക്കി സ്ത്രീധനത്തിലെ ചാളമേരിയുടെ മരുമകള്‍; സീരിയല്‍ നടി കവിതശ്രീ  തട്ടുകടയ്ക്ക് പൂട്ടുവീണപ്പോള്‍ പുതിയ ജോലി ചെയത് കൈയ്യടി നേടുമ്പോള്‍

Malayalilife
ചെന്നൈ നഗരത്തില്‍ ഡെലിവറി വുമാണായി ജോലി നോക്കി സ്ത്രീധനത്തിലെ ചാളമേരിയുടെ മരുമകള്‍; സീരിയല്‍ നടി കവിതശ്രീ  തട്ടുകടയ്ക്ക് പൂട്ടുവീണപ്പോള്‍ പുതിയ ജോലി ചെയത് കൈയ്യടി നേടുമ്പോള്‍

സീരിയല്‍ നടി കവിതശ്രീ എന്നു പറഞ്ഞാല്‍ അത്ര എളുപ്പത്തില്‍ ആര്‍ക്കും മനസിലാകണമെന്നില്ല. എന്നാല്‍ സ്ത്രീധനം സീരിയലിലെ ചാളമേരിയുടെ മരുമകളെ എല്ലാവര്‍ക്കും അറിയാം. അത്രത്തോളം പ്രശസ്തിയും തരംഗവുമായി മാറിയിരുന്നു ആ കഥാപാത്രം. സ്ത്രീധനം സീരിയലിനു ശേഷം കുടുംബം പോറ്റാന്‍ തട്ടുകടയുമായി ഇറങ്ങിയ കവിതശ്രീയുടെ വീഡിയോ ഒരുകാലത്ത് വൈറലായിരുന്നു. എന്നാല്‍, ഇപ്പോഴിതാ, ചെന്നൈ നഗരത്തില്‍ ബ്ലിങ്കിറ്റ് എന്ന ആപ്പിന്റെ ഡെലിവറി സെക്ഷനില്‍ ജോലി ചെയ്യുകയാണ് കവിതശ്രീ. ജോലിയ്ക്കിടയിലെ തന്റെ വീഡിയോകളെല്ലാം കവിതശ്രീ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. അതുവഴിയാണ് വൈറലായ ഒരു വീഡിയോയിലൂടെ കവിതശ്രീ ഇപ്പോള്‍ ചെയ്യുന്ന ജോലിയും നടിയെ സ്നേഹിക്കുന്ന ആരാധകരിലേക്ക് എത്തിയത്.

ശരിക്കും തിരുവനന്തപുരം നെയ്യാറ്റിന്‍കരക്കാരിയായിരുന്നു കവിതശ്രീ. ഭര്‍ത്താവില്ല. ഒരാണും ഒരു പെണ്ണും അടങ്ങുന്ന മക്കളായിരുന്നു നടിയുടെ കുടുംബം. അഭിനയവും മറ്റുമായി ജീവിതം മുന്നോട്ടുപോകവേയാണ് മകന് യുകെയില്‍ പഠിക്കാന്‍ ഒരവസരം വന്നത്. അമ്പതുലക്ഷം രൂപയായിരുന്നു ആ കോഴ്സിന്റെ ചെലവ്. ഒരുവര്‍ഷം പന്ത്രണ്ടുലക്ഷം വച്ച് മുപ്പത്തിയാറു ലക്ഷം അടച്ചാല്‍ മതിയെന്നും സ്ഥാപന ഉടമയുടെ ഹോട്ടലില്‍ മണിക്കൂറിന് പത്തു പൗണ്ട് ശമ്പളം വച്ച് ജോലിയും ചെയ്യാമെന്ന് പറഞ്ഞ് നാലു വര്‍ഷത്തെ കോഴ്സിന് സീറ്റും ശരിയാക്കി. അങ്ങനെ ഒരുപാടു പേരുടെ സഹായം കൊണ്ട് മകനെ യുകെയിലേക്ക് അയച്ചു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. മഞ്ഞുവീഴ്ചയുടെ മാസങ്ങള്‍ ഒഴിവാക്കി ആറു മാസമേ അവിടെ ക്ലാസുള്ളൂ. അതായത് മാസം രണ്ടുലക്ഷം വീതം അടയ്ക്കണം.

ഇതോടെയാണ് നടിയും കുടുംബവും പെട്ടുപോയത്. ഒരു വര്‍ഷത്തെ ഫീസ് എങ്ങനെയൊക്കെയോ അടച്ചു. അടുത്തവര്‍ഷത്തെ ഫീസടയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോഴാണ് അന്ന് തട്ടുകട തുടങ്ങിയത്. പക്ഷെ, അതുകൊണ്ട് ഒന്നുമായിരുന്നില്ല. ഈ ഓട്ടത്തിനിടെ സീരിയലില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നതോടെ അവസരവും കുറഞ്ഞു. ചെറിയ ഒരു ഗ്രാനൈറ്റ് ഷോപ്പുണ്ടായിരുന്നു. ഒരു മുദ്രാ ലോണ്‍ എടുത്തു അതുനന്നായി ചെയ്യാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ലോണ്‍ കിട്ടാതായതോടെ ആ പ്രതീക്ഷയും മങ്ങി. ഒടുവില്‍ ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതായതോടെയാണ് മകളേയും കൂട്ടി കവിതശ്രീ ചെന്നൈയിലേക്ക് താമസം മാറിയത്. അതിനിടെ ചില രോഗങ്ങളും അലട്ടുന്നുണ്ടെങ്കിലും എല്ലാം മറികടന്നും അതിജീവിച്ചുമാണ് കവിത ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയാവുന്നത് കൈമുതലാക്കിയാണ് കവിതശ്രീ ബ്ലിങ്കിറ്റിലെ ഡെലിവറി വുമണായുള്ള ജോലിയില്‍ പ്രവേശിച്ചത്.

Read more topics: # കവിതശ്രീ
serial Kavitha Sree

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES