ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് മലയാള സിനിമാ-സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അവന്തികാ മോഹന്‍. ആത്മസഖി, പ്രിയപ്പെട്ടവള്‍, തൂവല്‍സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂടെ പ്രിയങ്കരിയായി മാറിയ അവന്തിക ഇപ്പോള്‍ ഏക മകനൊപ്പമാണ് ജീവിക്കുന്നത്. കോഴിക്കോടുകാരിയായ അവന്തിക ദുബായിലാണ് ജനിച്ചു വളര്‍ന്നത്. മോഡലിംഗും നൃത്തവും അഭിനയ താരലോകത്തേക്ക് എത്തിച്ചതിനു ശേഷം നടിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ, നടിയെ ഞെട്ടിച്ച കണ്ണീരിലാഴ്ത്തിയ ഒരു അപ്രതീക്ഷിത വേര്‍പാടിനെ കുറിച്ചാണ് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അവന്തികയുടെ വാക്കുകള്‍ ഇങ്ങനെയാണ്:
ഇനി നിന്നെ വിളിക്കാനോ കാണാനോ കഴിയില്ല, പക്ഷെ.. നീ എന്റെ പ്രിയപ്പെട്ടവനാണ്, എപ്പോഴും അങ്ങനെ തന്നെയായിരിക്കും. 5 വര്‍ഷത്തെ സൗഹൃദം. ശുദ്ധമായ ആത്മാവും സുന്ദരനായ മനുഷ്യനും. ഇനി കുടുംബങ്ങള്‍ തമ്മില്‍ ഒത്തുചേരുന്നില്ല, സിനിമ കാണുന്നില്ല, വഴക്കില്ല. ഞാന്‍ തകര്‍ന്നുപോയിരിക്കുകയാണ്. നീ ഇനി ഇല്ലെന്ന സത്യത്തെ അംഗീകരിക്കാന്‍ എനിക്ക് കഴിയുന്നില്ല. എനിക്ക് സഹിക്കാന്‍ കഴിയാത്ത കാര്യം എന്റെ പ്രിയപ്പെട്ടവരെയെല്ലാം എനിക്ക് നഷ്ടപ്പെടുന്നു എന്നതാണ്.
എല്ലാത്തിനേക്കാളും എനിക്ക് വലുതായ നിന്നോട് വിട പറയാന്‍ എനിക്ക് കഴിയില്ല. ദൈവം തന്റെ പ്രിയപ്പെട്ടവരെയെല്ലാം കൊണ്ടുപോകുകയാണ്. പക്ഷെ, സത്യമിതാണെന്ന് അംഗീകരിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല.. ഈ വേദന അസഹനീയമാണ്. ഒരു നിമിഷം കൂടി നിന്നെ തിരികെ കൊണ്ടുവരാന്‍, ഒരു ഓര്‍മ്മയ്ക്കായി നിന്നോട് സംസാരിക്കാന്‍ പോലും അവസരം ലഭിക്കില്ല. എനിക്ക് അറിയാവുന്നതില്‍ വച്ച് ഏറ്റവും ധൈര്യശാലികളില്‍ ഒരാള്‍. അഭിനയിക്കാന്‍ ഇഷ്ടപ്പെട്ട, പാടാന്‍ ഇഷ്ടപ്പെട്ട ഒരാള്‍. നിന്റെ ചിരിയുടെ ശബ്ദത്തേക്കാള്‍ വലിയ ഓര്‍മ്മയില്ല. നമ്മുടെ രസകരമായ സമയങ്ങളെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ എന്റെ കരച്ചിലിന്റെ ശബ്ദം മുക്കിക്കളയട്ടെ. വളരെ വേഗം പോയി നിന്നെ ഭയങ്കരമായി മിസ്സ് ചെയ്യുന്നു ???? #mydearestfriend എന്ന ഹാഷ്ടാഗോടെയാണ് അവന്തിക കുറിച്ചത്.
ഞങ്ങളെ വിട്ടുപോയി. ജീവിതം തികച്ചും പ്രവചിക്കാന്‍ സാധിക്കാത്തതാണ്. നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ.. നീ എപ്പോഴും ഞങ്ങളുടെ ഹീറോ ആയിരിക്കും എന്നും അവന്തിക പങ്കുവച്ചിട്ടുണ്ട്. കോഴിക്കോടുകാരായ ഉമയുടേയും മോഹന്റേയും ഏക മകളാണ് അവന്തിക. പ്രിയങ്കാ മോഹന്‍ എന്നാണ് അച്ഛനും അമ്മയും ഇട്ട പേര്. പഠിച്ചതും വളര്‍ന്നതും എല്ലാം ദുബായിലായിരുന്നു. അവിടെനിന്നും താരലോകത്ത് സജീവമാകുവാനാണ് അവന്തിക നാട്ടിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് മിസ്സ് മലബാര്‍ 2011 പുരസ്‌കാരം, മിസ് പെര്‍ഫെക്റ്റ് 2010 എന്നിവ കരസ്ഥമാക്കുകയും ചെയ്തു. ഒപ്പം ഒരു കിടിലന്‍ നര്‍ത്തകിയും നാടന്‍ സൗന്ദര്യം മുഖത്തു നിറഞ്ഞ പെണ്‍കുട്ടിയും കൂടിയായിരുന്നു അവന്തിക. സൗന്ദര്യമത്സരത്തിലെ വിജയത്തിനു ശേഷമാണ് അഭിനയ മേഖലകളില്‍നിന്ന് അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. അങ്ങനെ തമിഴ് - തെലുങ്ക് - കന്നട സിനിമകളിലും ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തിയ അവന്തിക മോഹന്‍ പക്ഷേ ശ്രദ്ധിയ്ക്കപ്പെട്ടത് സീരിയല്‍ ലോകത്തേക്ക് എത്തിയതിന് ശേഷമാണ്.