Latest News

ലക്ഷദ്വീപില്‍ ബുധനാഴ്ചകളില്‍ 'വാഹന നിരോധനം;ഡല്‍ഹിയിലെ മലിനീകരണം 'ജെഫ്രി എപ്സ്റ്റിന്‍ കാറ്റും' വഴി ഇങ്ങോട്ട് എത്തിയോ? എന്ന പോസ്റ്റുമായി  ഐഷ സുല്‍ത്താന; നോ വെഹിക്കിള്‍ ഡേ നിയമം ഉദ്യോഗസ്ഥര്‍ക്കും ബാധകമാണോയെന്നും സംവിധായിക

Malayalilife
 ലക്ഷദ്വീപില്‍ ബുധനാഴ്ചകളില്‍ 'വാഹന നിരോധനം;ഡല്‍ഹിയിലെ മലിനീകരണം 'ജെഫ്രി എപ്സ്റ്റിന്‍ കാറ്റും' വഴി ഇങ്ങോട്ട് എത്തിയോ? എന്ന പോസ്റ്റുമായി  ഐഷ സുല്‍ത്താന; നോ വെഹിക്കിള്‍ ഡേ നിയമം ഉദ്യോഗസ്ഥര്‍ക്കും ബാധകമാണോയെന്നും സംവിധായിക

ലക്ഷദ്വീപില്‍ മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ബുധനാഴ്ചകളില്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണകൂടത്തിന്റെ പുതിയ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായിക ഐഷ സുല്‍ത്താന. ഈ മാസം 25 മുതല്‍ എല്ലാ ബുധനാഴ്ചകളും 'നോ വെഹിക്കിള്‍ ഡേ' ആയി ആചരിക്കാനാണ് ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ശുദ്ധവായു ലഭിക്കുന്ന ദ്വീപില്‍ എവിടെയാണ് മലിനീകരണമെന്ന് ചോദ്യം ചെയ്ത ഐഷ, ഈ ഉത്തരവ് തികച്ചും വിചിത്രമാണെന്ന് ആരോപിച്ചു.

ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആഴ്ചയിലൊരിക്കല്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലക്ഷദ്വീപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ദ്വീപ് നിവാസികള്‍ക്കിടയില്‍ കാല്‍നടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പ്രകൃതിരമണീയമായ ദ്വീപിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഈ തീരുമാനം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 

ഇന്ത്യയില്‍ ഇത്തരമൊരു നീക്കം ആദ്യമായിട്ടാണെന്നും ലക്ഷദ്വീപ് ഭരണകൂട വൃത്തങ്ങള്‍ അറിയിച്ചു. ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ഐഷ സുല്‍ത്താന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലെ മലിനീകരണം വല്ല 'ജെഫ്രി എപ്സ്റ്റിന്‍ കാറ്റും' വഴി ലക്ഷദ്വീപിലേക്ക് എത്തിയതാണോ എന്ന് ബിജെപി നേതാക്കള്‍ വ്യാഖ്യാനിച്ചേക്കാം എന്ന് അവര്‍ പരിഹസിച്ചു. ജനങ്ങളോട് ബുധനാഴ്ചകളില്‍ ബൈക്കുകളോ മറ്റ് വാഹനങ്ങളോ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്ന ഭരണകൂടം, ഈ നിയമം ഉദ്യോഗസ്ഥര്‍ക്കും ബാധകമാണോ എന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഓഫീസുകളിലേക്ക് നടന്നും സൈക്കിള്‍ ചവിട്ടിയും പോയി ജനങ്ങള്‍ക്ക് മാതൃകയാകണമെന്നാണ് തന്റെ അഭിപ്രായമെന്നും 'ഡല്‍ഹിയിലെ പൊല്യൂഷന്‍ ലക്ഷദ്വീപിനെ ചതിച്ചതാ' എന്ന പരിഹാസത്തോടെയുമാണ് അവര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.
 

aisha sultana criticise lakshadweep wednesday vehicle ban

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES