പാർവതിയുടെ നിറവയർ താങ്ങിപ്പിടിച്ച് ബാലു; ഒമ്പതാം മാസത്തിൽ ഇരുവരും ഒന്നിച്ചുള്ള മനോഹര നൃത്തം; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
topbanner
 പാർവതിയുടെ നിറവയർ താങ്ങിപ്പിടിച്ച് ബാലു;  ഒമ്പതാം മാസത്തിൽ ഇരുവരും ഒന്നിച്ചുള്ള മനോഹര നൃത്തം;  വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം കുടുംബത്തിലെ അംഗം എന്ന പ്രതീതിയോടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ നോക്കി കണ്ട  ഒരു താരമാണ് പാർവതി. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ്് പാര്‍വ്വതി പ്രേക്ഷകർക്ക് ഇടയിലേക്ക് ശ്രദ്ധേയായത്. തുടർന്ന്  ഈശ്യന്‍ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രമായി എത്തിയ താരത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റുകയായിരുന്നു.  ഇപ്പോഴും  സജീവമായ പ്രവർത്തനങ്ങളാണ്  സീരിയല്‍ രംഗത്തും അവതരണ രംഗത്തുമൊക്കെ നടി കാഴ്ചവയ്ക്കുന്നത്. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാര്‍വ്വതി. എന്നാൽ ഇപ്പോൾ തന്റെ ഗര്ഭകാലം അസ്വാദിക്കുന്ന പാർവതിയുയുടെ ഒമ്പതാമസത്തിൽ ഭർത്താവിനൊപ്പമുള്ള ഒരു ഡാൻസ് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. 

പാർവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. പാര്‍വതിക്ക്  ഒപ്പം ഇത്തവണ  ഭര്‍ത്താവും  കൂടെയുണ്ട്. ഐശ്വര്യ റായിയും പ്രശാന്തും മത്സരിച്ച് ചുവടുവെച്ച പൂവുക്കള്‍ എന്ന ഗാനത്തിനൊപ്പമായാണ് ഇരുവരും ചുവടുവെച്ചത്. ബേബിയും നിങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നുണ്ടാവും, മനോഹരമായ വീഡിയോയാണ് ഇതെന്നുമായിരുന്നു ഒരാള്‍ പോസ്റ്റിന് ചുവടെ  കമന്റ് ചെയ്തത്. 

എത്ര തവണ ഈ വീഡിയോ കണ്ടെന്ന് അറിയില്ല. പാറൂ, നിന്നെ ഇതാദ്യമായാണ് ഇത്രയും സുന്ദരിയായി കാണുന്നതെന്നായിരുന്നു ഒരു  സുഹൃത്ത്  കമന്റിലൂടെ പറഞ്ഞത്. മേക്കപ്പ് മേക്കപ്പ് എന്നായിരുന്നു പാര്‍വതി കൃഷ്ണ അതിന് മറുപടി  പറഞ്ഞത്. കമന്റുമായെത്തിയവര്‍ക്കെല്ലാം താരം തന്നെ മറുപടി നൽകുകയും ചെയ്യാറുണ്ട്. പ്രസവത്തിന് ഇനി അധികം നാളുകളില്ലെന്ന് താരം ഇതിനോടകം തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.  താരം ഇതിനോടകം തന്നെ തന്റെ ഗര്‍ഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ  പങ്കുവച്ച് താരം എത്തിയിരുന്നു.

serial fame parvathy krishnan and balagopal dance video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES