സിബിന് ഇതുവരെയും വിവാഹമോചനം ലഭിച്ചിട്ടില്ല; ആദ്യ ഭാര്യയുമായി കേസ് ഇപ്പോഴും കോടതിയില്‍ നടക്കുന്നു; ആര്യയുമായുള്ള വിവാഹം നടക്കാനിരിക്കെ നാടകീയ രംഗങ്ങൾ

Malayalilife
സിബിന് ഇതുവരെയും വിവാഹമോചനം ലഭിച്ചിട്ടില്ല; ആദ്യ ഭാര്യയുമായി കേസ് ഇപ്പോഴും കോടതിയില്‍ നടക്കുന്നു; ആര്യയുമായുള്ള വിവാഹം നടക്കാനിരിക്കെ നാടകീയ രംഗങ്ങൾ

ഴിഞ്ഞ ദിവസമാണ് താനും ആര്‍ജെ സിബിന്‍ ബെഞ്ചമിനും വിവാഹിതരാകാന്‍ പോവുകയാണെന്ന വാര്‍ത്ത ആര്യ ബഡായി സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. ഇരുവരും വര്‍ഷങ്ങളായി സുഹൃത്തുക്കളാണെന്നത് ഇരുവരേയും സോഷ്യല്‍മീഡിയയില്‍ ഫോളോ ചെയ്യുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സിബിന്‍ പോയപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചതും ആര്യയായിരുന്നു. ആ സീസണിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയുമായിരുന്നു സിബിന്‍. എന്നാല്‍ പിന്നീട് ഹൗസില്‍ തുടരാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ സിബിന്‍ തന്നെ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോവുകയായിരുന്നു. ബെസ്റ്റ് ഫ്രണ്ട്‌സില്‍ നിന്നും ഇനി മുതല്‍ ജീവിത പങ്കാളിയിലേക്ക് എന്നാണ് സിബിനുമായുള്ള തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ച് ആര്യ കുറിച്ചത്.

ആര്യയുടെയും സിബിന്റെയും രണ്ടാം വിവാഹമാണ്. ആര്യയുടെ ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പിരിഞ്ഞതുമാണ്. എന്നാല്‍ സിബിന്റെ ആദ്യ വിവാഹത്തില്‍ ഇതുവരെ ഡിവോഴ്‌സ് ലഭിച്ചിട്ടില്ല എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സിബിന്‍ തന്നെയാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. ഒരിക്കല്‍ രണ്ടാളും ഒന്നിച്ച് ബാംഗ്‌ളൂര്‍ പോയതാണെന്നും എന്നാല്‍ ആദ്യ ഭാര്യ പിന്നീട് തിരികെ എത്തിയില്ല. വേണ്ടെന്ന് വച്ച് പോയത് അവളാണ്. പിന്നീട് രണ്ട് പേര്‍ക്കും ഇടയില്‍ വലിയ അകല്‍ച്ച തന്നെ ഉണ്ടായത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിബിന്‍ തന്നെയാണ് ഡിവോഴ്‌സിന് കൊടുത്തത്. ഇപ്പോഴും അതിന്റെ കേസ് നടക്കുകയാണ്. ഇതുവരെ ഡിവോഴ്‌സ് ലഭിച്ചിട്ടില്ല. ഡിവോഴ്‌സ് ലഭിക്കാത്തതിനാല്‍ ആര്യയുമായുള്ള വിവാഹത്തില്‍ ആശങ്കയുണ്ടെന്നും സിബിന്‍ പറഞ്ഞിരുന്നു.

മോനെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും സിബിന്‍ പറഞ്ഞിരുന്നു. അവസാനമായി കണ്ടത് 2021 ഏപ്രിലില്‍ ആണ്. പിന്നെ കാണാന്‍ സാധിച്ചിട്ടില്ല. കാണാന്‍ ശ്രമിക്കുമ്പോള്‍ നടക്കാറില്ല. കോടതിയില്‍ മകനെ കൊണ്ടുവരാന്‍ ഒരുപാട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അപ്പോഴോന്നും അവള്‍ കൊണ്ടുവന്നിട്ടില്ല. മകനെ കാണുന്നതിനായി ഇനി എന്തെങ്കിലും ചെയ്യണം എന്നും സിബിന്‍ പറയുകയുണ്ടായി.  ഭാര്യ അല്ലെങ്കിലും എന്റെ കൊച്ചിന്റെ അമ്മയാണ്. ഞാന്‍ പുള്ളിക്കാരിയെക്കുറിച്ച് ഒരക്ഷരം മോശമായി പറയില്ല. ആരോപണങ്ങള്‍ സ്വാഭാവികമാണ്. ഞങ്ങള്‍ നല്ല കമ്പനിയുള്ളവരാണെങ്കില്‍ പിരിയുമായിരുന്നോ. ലൗ-അറേഞ്ച്ഡ് മാര്യേജായിരുന്നു. ഞാന്‍ കോളേജില്‍ കൊറിയോ?ഗ്രാഫി ചെയ്യാന്‍ പോയപ്പാേഴാണ് പുള്ളിക്കാരി എന്നെ കണ്ടത്. ഞാന്‍ കണ്ടിരുന്നില്ല. അതിന് ശേഷം ഫേസ്ബുക്കില്‍ മെസേജ് അയച്ച് ഫ്രണ്ട്‌സ് ആയി പരിചയപ്പെട്ടതാണ്. പിരിഞ്ഞതിന് കാരണം ഞാന്‍ മോശക്കാരനായത് കൊണ്ടാണ്. പുള്ളിക്കാരിക്ക് പറ്റിയ ആളല്ല ഞാന്‍. അത് കൊണ്ട് പുള്ളിക്കാരി എന്നെ വേണ്ടെന്ന് വെച്ച് പോയി എന്ന് സിബിന്‍ മുന്‍പ് പറഞ്ഞിട്ടുണ്ടായിരുന്നു.

മോനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എപ്പോഴും വിഷമമാണ്. ബാക്കി കാര്യത്തില്‍ എനിക്കൊരു വിഷമവുമില്ല. മകനെ മുഴുവനായും എനിക്ക് വേണ്ട. ഫുള്‍ കസ്റ്റഡിയേന്‍ഷിപ്പ് വേണ്ട. കാണാനും ഇടപഴകാനും സാധിച്ചാല്‍ മതി. അത് മാത്രമേ ഞാന്‍ ആ?ഗ്രഹിക്കുന്നുള്ളൂയെന്നും സിബിന്‍ അന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം ഡിവോഴ്‌സ്ഡ് ആണെങ്കിലും ആര്യയും മുന്‍ ഭര്‍ത്താവും തമ്മില്‍ ഇപ്പോഴും സൗഹൃ?ദമുണ്ട്. രോഹിത് സുശീലന്‍ എന്നാണ് നടിയുടെ ആദ്യ ഭര്‍ത്താവിന്റെ പേര്. റോയ എന്നാണ് ഇവര്‍ക്ക് പിറന്ന മകളുടെ പേര്. ആര്യയുടെ രണ്ടാം വിവാഹത്തിന് രോ?ഹിത് സുശീലന്‍ ആശംസയറിയിച്ചിട്ടുണ്ട്. അച്ഛനോട് മകള്‍ സംസാരിക്കാറുണ്ടെന്നും താന്‍ അച്ഛനില്‍ നിന്ന് മകളെ അകറ്റിയിട്ടില്ലെന്നും ആര്യ നേരത്തെ പറഞ്ഞിട്ടുണ്ട്. പിരിഞ്ഞെങ്കിലും മകളുടെ കാര്യത്തില്‍ ഒരുമിച്ചാണ് തീരുമാനമെടുക്കാറെന്നും ആര്യ വ്യക്തമാക്കി. സിബിനുമായുള്ള താങ്കളുടെ ബന്ധത്തില്‍ മകള്‍ സന്തോഷവതിയാണോ എന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആര്യ മറുപടി നല്‍കിയിട്ടുണ്ട്. സിബിനും ആര്യയും മകളെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയും ആര്യ പങ്കുവെച്ചിരുന്നു.

Read more topics: # ആര്യ,# സിബിന്‍
sibins divorce case still running in the court

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES