മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം 2. മറ്റ് കഥകളില്‍ നിന്ന് വ്യത്യസ്ഥമായാണ് സാന്ത്വനം 1 എന്ന സീരിയലിന്റെ കഥ മുന്നോട്ട് പോകുന്നത്. ഇതിലെ കഥാപാത്രങ്ങളും കഥയുമാണ് 'സാന്ത്വനം 2'നെ പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ അംഗമാക്കി മാറ്റിയത്. ഈ സീരിയലിലെ കഥാപാത്രങ്ങള്‍ക്കും വല്യ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ സീരിയലിലെ മുഖ്യകഥാപാത്രങ്ങളില്‍ ഒരാളാണ് ആകാശ്. ബിബിന്‍ ബെന്നിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി സീരിയലുകളില്‍ അഭിനയിച്ച നടന്റെ വീട് പരിചപ്പെടുത്തുകയാണ് സഹതാരമായ ആശിഷ് കണ്ണന്‍ ഉണ്ണി.
കോട്ടയത്താണ് താരത്തിന്റെ വീട്. ഒറ്റനിലയില്‍ തീര്‍ത്ത മനോഹരമയാ ഭവനം. ചുറ്റും അമ്മയുടെ മനോഹരമായ പൂന്തോട്ടവും. കൂടുതലും മണി പ്ലാന്റുകളാണ്.
സാന്ത്വനം 2 എന്ന സീരിയലിലൂടെയാണ് ബിബിനെ കൂടുതലും ആളകുള്‍ അറിയാന്‍ തുടങ്ങിയത്. കോട്ടയം പാമ്പാടി സ്വദേശിയാണ് നടന്‍. കൈരളിയിലെ അവിടുത്തെ പോലെ ഇവിടെയും എന്ന സീരയിലിലൂടെയണ് ബിബിന്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് സീ കേരളത്തിലെ അനുരാഗ ഗാനം പോലെ, സൂര്യ ടിവിയിലെ ആനന്ദരാഗം, എന്നീ സീരിയലുകളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീടാണ് സാന്ത്വനം 2 എന്ന സീരിയലില്‍ എത്തിച്ചേരുന്നത്.
തേനീച്ചയും പീരങ്കിപ്പടയും എന്ന സിനിമയിലും ഇടവക എന്ന ഷോര്‍ട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് ബിബിന്റെ കുടുംബം. വിമാലംബിക ഇംഗ്‌ളീഷ് മീഡിയം പബ്‌ളിക് സ്‌കൂള്‍ പാമ്പിടിയില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസയും, ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ അറ്റ് ബിജിഎം കോളജ് ദേവഗിരിയില്‍ നിന്നും ബികോം വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.
സീരിയലില്‍ ഏറ്റവും കൂടുതല്‍ ആരാധനയുള്ള കഥാപാത്രമാണ് ആകാശ് എന്ന കഥാപാത്രം. ആ കഥാപാത്രം അവതരിപ്പിക്കുന്നത് മലയാളികള്‍ക്ക് പ്രിയങ്കരനായ ബിബിന്‍ ബെന്നിയാണ്. നേരത്തെയും വില്ലനായും എത്തിയിട്ടുള്ള ബിബിന്‍ ഈ സീരിയലില്‍ നല്ലവനായ മകന്റെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഈ സീരിയലിലെ മികച്ച കോമ്പോ ക്യാരക്ടര്‍ കൂടിയാണ് ആകാശിന്റേത്. ആകാശിന്റെ ഭാര്യയായി എത്തിയ മീനാക്ഷിയുമായുള്ള കോമ്പോ സീനുകള്‍ക്ക് ഒക്കെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സാന്ത്വനം 2വിന് വന്നതിന് ശേഷം ബിബിന്‍ എന്ന പേര് പറഞ്ഞാല്‍ ആര്‍ക്കും അറിയില്ല. പുറത്ത് കാണുന്നവര്‍ ആകാശ് എന്നാണ് വിളിക്കുന്നത്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മുന്നേറുകയാണ് സാന്ത്വനം 2വിലെ ആകാശ് എന്ന ബിബിന്‍ ബെന്നി.