മൗനരാഗത്തിലേക്ക് മോഹന്‍കുമാറും അനുമോളും തംബുരുവും; കല്യാണിയുടെ പിറന്നാള്‍ കളറായി എന്ന് ആരാധകര്‍

Malayalilife
topbanner
മൗനരാഗത്തിലേക്ക് മോഹന്‍കുമാറും അനുമോളും തംബുരുവും; കല്യാണിയുടെ പിറന്നാള്‍ കളറായി എന്ന് ആരാധകര്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണമാരംഭിച്ച പുതിയ സീരിയുകളില്‍ ശ്രദ്ധനേടി മുന്നേറുകയാണ് മൗനരാഗം. സംസാരിക്കാനാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടുകാര്‍ പോലും അവഗണിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമാണ് സീരിയലിന്റെ കഥ. നടി ഐശ്വര്യയാണ് കേന്ദ്രകഥാപാത്രമായ കല്യാണിയെന്ന മിണ്ടാനാകാത്ത കുട്ടിയായി എത്തുന്നത്. ചിത്രത്തില്‍ നായകനാകുന്നത് നലീഫ് ജിയ ആണ്. കല്യാണിയെ പ്രണയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന നായകന്‍ കിരണായിട്ടാണ് നലീഫ് എത്തുന്നത്. ഇപ്പോള്‍ സീരിയലിന്റെ പുതിയ പ്രമോ ആണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

അച്ഛനും അച്ഛമ്മയും എന്നും വേദനിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്ന കല്യാണിയുടെ പിറന്നാള്‍ അടിപൊളിയാക്കാനുള്ള ഒരുക്കത്തിലാണ് കിരണും സഹോദരി സോണിയയും ഇതിന്റെ പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാട്ടും ഗാനമേളയുമൊക്കെയായി അടിപൊളി പിറന്നാളാണ് ജീവിതത്തില്‍ ആദ്യമായി കല്യാണി ആഘോഷിക്കുന്നത്. ഇപ്പോള്‍ കല്യാണിയുടെ പിറന്നാള്‍ ദിവസം അപ്രതീക്ഷിതമായി വേദിയിലെത്തിയ ചില അതിഥികളുള്‍പെടുന്ന പ്രമോയാണ് വൈറലായി മാറുന്നത്. മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട സീരിയലായ വാനമ്പാടിയിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ മോഹന്‍കുമാറും അനുമോളുമാണ് കല്യാണിയുടെ പിറന്നാള്‍ കളറാക്കാന്‍ എത്തിയിരിക്കുന്നത്.

വേദിയിലെത്തിയ പാട്ടുപാടുന്ന മോഹനും അനുമോളും ഒപ്പം വയലിന്‍ വായിക്കുന്ന കല്യാണിയുടെയും പ്രമോയാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്കൊപ്പം തന്നെ തംമ്പുരുവും എത്തുന്നുണ്ട്. അതിഥിതാരങ്ങള്‍ ആയിട്ടാണ് മൗനരാഗം പരമ്പരയിലൂടെ അനുവും, മോഹന്‍കുമാറും, തംബുരുവും എത്തുന്നത്. മൗനരാഗം പരമ്പരയിലെ കല്യാണിയ്ക്ക് കിരണ്‍ നല്‍കുന്ന പിറന്നാള്‍ സമ്മാനമായിട്ടാണ് പുതിയ പ്രമോ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹനെയും അനുമോളെയും തംമ്പുരുവിനെയും അങ്ങനെയെങ്കിലും കാണാന്‍ പറ്റിയ സന്തോഷത്തിലാണ് ആരാധകര്‍. നേരത്തെ കുടുംബവിളക്കിലെ സുമിത്രയായി എത്തുന്ന മീര വാസുദേവുംം വിക്രമിന്റെയും സോണിയുടെയും വിവാഹത്തില്‍ പങ്കെടുത്താന്‍ അതിഥി താരമായി എത്തിയിട്ടുണ്ട്.

vanambadi team joins Mounaragam serial

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES