ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഹൃദയം തന്നെ പൊളിഞ്ഞുപോകുന്നതുപോലെയാണ് തോന്നുക. സിനിമകളിലും സീരിയലുകളിലും നമ്മെ ചിരിപ്പിച്ചും കരിപ്പിച്ചും നിറഞ്ഞുനിന്ന ബാലതാരം വീറിന്റെ ജീവിതം, യഥാര്‍ത്ഥത്തില്‍ ഇങ്ങനെ പെട്ടെന്ന് തീരുമെന്ന് ആരും കരുതിയിരുന്നില്ല. സ്വന്തം വീട്ടില്‍ തീപ്പിടുത്തത്തില്‍ വീറും സഹോദരന്‍ ശൗര്യയും ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്ത, ഒരു കുടുംബത്തിന്റെ മാത്രമല്ല, മുഴുവന്‍ സമൂഹത്തിന്റെയും ഹൃദയം തൊടുന്ന നഷ്ടമായി മാറി. മക്കളുടെ അപ്രതീക്ഷിത മരണത്തില്‍ പൊട്ടിക്കരയുന്ന മാതാപിതാക്കളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ബന്ധുക്കള്‍ സാധിക്കുന്നില്ല. അത്രയ്ക്ക് തീവ്രമായിരുന്നു അവരുടെ ബന്ധം. ബാലതാരത്തിന്റെ ചിരിയുമായി ചേര്‍ന്നു നിന്ന സ്‌ക്രീന്‍ പ്രതിഭാസം ഇങ്ങനെ ഒരു ദാരുണ സംഭവത്തില്‍ അവസാനിക്കുമെന്നത് ഇന്നും പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.
വീടിന് തീപിടിച്ച് ബാലതാരം വീര്‍ ശര്‍മ മരിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ രാജ്യം മുഴുവന്‍ ഞെട്ടലോടെയായിരുന്നു. വെറും 12-ആം വയസ്സില്‍ തന്നെ ടെലിവിഷന്‍ വഴി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്ന വീര്‍, തന്റെ കരിയര്‍ ഉയരങ്ങളിലേക്ക് പോകുന്ന വഴിയിലായിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി സംഭവിച്ച ഈ ദുരന്തം അവന്റെ ജീവിതവും കുടുംബത്തിന്റെ സ്വപ്‌നങ്ങളും ഒരുമിച്ച് ഇല്ലാതായിരിക്കുന്നത്. ദുരന്തത്തില്‍ വീറിന്റെ സഹോദരനും പതിനഞ്ചുകാരനുമായ ശൗര്യയ്ക്കും ജീവന്‍ നഷ്ടമായി. രണ്ടു മക്കളെയും നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖമാണ് ഏറ്റവും ഹൃദയഭേദകം. അവര്‍ക്ക് രണ്ട് പേര്‍ക്കും ജീവിതത്തില്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. എല്ലാം തങ്ങളുടെ രണ്ട് മക്കള്‍ക്ക് വേണ്ടിയായിരുന്നു. അവര്‍ക്ക് വേണ്ടിയായിരുന്നു ഇത്രയും കാലം ആ മാതാപിതാക്കള്‍ ജീവിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരുടെ പ്രിയപ്പെട്ട മക്കളാണ് ഇല്ലാതായിരിക്കുന്നത്. ഒരു കുടുംബത്തിന്റെ സന്തോഷം ഒരൊറ്റ രാത്രിയില്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി കളഞ്ഞ സംഭവമായിരുന്നു ഇത്. കുട്ടികളുടെ ചിരിയും കളിയും നിറഞ്ഞിരുന്ന വീട്, ഇപ്പോള്‍ ഓര്‍മ്മകളും കണ്ണീരുമാണ് മാത്രം അവശേഷിക്കുകയാണ്.
'എന്താണ് ഇനി ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല. ജീവിതത്തിലെ മുഴുവന്‍ വെളിച്ചവും ഒരുമിച്ച് അണഞ്ഞുപോയി. മക്കള്‍ പോയെന്നു മനസിലാക്കുമ്പോഴും, ഏതുനിമിഷവും അവര്‍ ഓടി വരുമെന്ന പോലെ തോന്നും,'' കണ്ണീരോടെ പറയുന്നു റിതയും ജിതേന്ദ്രും. രണ്ടു മക്കളും ചേര്‍ന്ന് ഉണ്ടാക്കിയിരുന്നത് അവരുടെ ജീവിതത്തിലെ സന്തോഷവും പ്രതീക്ഷകളും. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തുന്ന ചിരികളും, രാത്രിയില്‍ ഒത്തുകൂടി പറഞ്ഞ കഥകളും, കുട്ടികളുടെ കളികളാല്‍ നിറഞ്ഞിരുന്ന ആ വീട്ടില്‍ ഇപ്പോള്‍ മൗനമാണ് മാത്രം. അപകടം സംഭവിച്ച സമയം, മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കുട്ടികള്‍ ഉറക്കത്തിലായിരുന്ന നിമിഷങ്ങളില്‍ തന്നെയാണ് തീപ്പിടിത്തം ദുരന്തമായി മാറിയത്. ''അവരെ രക്ഷിക്കാനായിരുന്നെങ്കില്‍!'' എന്ന ചിന്ത ഇപ്പോള്‍ അവരെ ഏറെ ദുഃഖത്തിലാക്കുകയാണ്. അവരുടെ ഓര്‍മ്മകള്‍ മാത്രമാണ് ഇനി അവര്‍ക്ക് ഏക ആശ്വാസം.
'വീട്ടിലാകെ പുകമയമാണെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞപ്പോള്‍ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. പുറത്തുനിന്നു തന്നെ കാണാന്‍ കഴിഞ്ഞു, മുഴുവന്‍ വീടും പുക കൊണ്ട് മൂടിയിരിക്കുന്നു. ഉടനെ വാതില്‍ പൊളിച്ച് അകത്തേക്ക് കടന്നെങ്കിലും, എല്ലായിടത്തും തീയും പുകയും മാത്രം. ഒന്നും വ്യക്തമായി കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എങ്ങനെയെങ്കിലും മക്കളെ രക്ഷിക്കാനാണ് ശ്രമം. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരാള്‍ക്ക് അല്പം ബോധമുണ്ടായിരുന്നു. പക്ഷേ ഇരുവരും വളരെ അധികം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചിരുന്നു. ഡോക്ടര്‍മാര്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും, ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്റെ രണ്ടുമക്കളും നഷ്ടപ്പെട്ടു. അവരുടെ മുന്നില്‍ നിന്നു കൊണ്ട്, എന്തും ചെയ്യാന്‍ കഴിയാതെ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വന്നു. അന്നു അനുഭവിച്ച ആ വേദനയും അസഹായതയും ജീവിതമൊട്ടാകെ മറക്കാനാകില്ല.'' കണ്ണീരോടെ ഓര്‍ക്കുകയാണ് ജിതേന്ദ്ര ശര്‍മ.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ശ്രീമദ് രാമായണ്‍ എന്ന സീരിയലിലെ പുഷ്‌കല്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ തരമാണ് വീര്‍ ശര്‍മ.