വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിനില്‍ക്കുന്ന നടിയാണ് മാന്‍വി സുരേന്ദ്രന്‍. ആ മുഖം കണ്ട് പരിചയിച്ച് തങ്ങളുടെ വീട്ടിലെ സ്വന്തം കുട്ടിയെ പോലെ തന്നെ മാന്‍വി ഓരോ മലയാളി വീട്ടമ്മമാര്‍ക്കും മാറിക്കഴിഞ്ഞു. ഇപ്പോഴിതാ, 27കാരിയായ മാന്‍വി തന്റെ പ്രണയവിശേഷം സൂചിപ്പിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പ്രണയാര്‍ദ്രമായി കൈകോര്‍ത്തു ചേര്‍ത്തുപിടിച്ചിരിക്കുന്ന പ്രിയപ്പെട്ടവന്റെയും തന്റെയും കൈകളുടെ ചിത്രം പങ്കുവച്ച് ഹാപ്പി ബര്‍ത്ത്ഡേ മാന്‍ എന്നാണ് മാന്‍വി കുറിച്ചിരിക്കുന്നത്. ഒരുപക്ഷെ, അതൊരു സുഹൃത്ത് മാത്രമാണെങ്കില്‍ മാന്‍വി കൂട്ടുകാരന്റെ മുഖം കാണിച്ചു തന്നെ പിറന്നാള്‍ ആശംസകള്‍ അറിയിക്കുമായിരുന്നു. എന്നാല്‍ ഇവിടെ, ഇപ്പോള്‍ പുറത്തുവിടാന്‍ ആഗ്രഹിക്കാത്ത, പ്രിയപ്പെട്ടവന്റെ കൈകളുടെ ചിത്രം പങ്കുവച്ചാണ് മാന്‍വി പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. കോട്ടയംകാരിയായ നടിയുടെ വിവാഹ വിശേഷം ആരാധകര്‍ എപ്പോഴും ചോദിക്കുന്ന കാര്യമാണ്.
ഒടുവില്‍ കാത്തിരിപ്പിനൊടുവില്‍ നടിയുടെ പ്രണയ വിശേഷമാണ് ആരാധകരിലേക്കും എത്തിയിരിക്കുന്നത്. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ബാക്കി വിശേഷങ്ങള്‍ ഉടന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. സോഷ്യല്‍ മീഡിയയിലടക്കം സജീവമായ നടി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധ നേടാറുണ്ട്. അക്കൂട്ടത്തിലേക്കാണ് രഹസ്യമാക്കി സൂക്ഷിച്ചിരിക്കുന്ന വിവാഹ വിശേഷവും എത്തിയിരിക്കുന്നത്. എപ്പോഴും ആരാധകര്‍ക്കു മുന്നില്‍ എത്തിയാലും എല്ലാവരും മാന്‍വിയോട് ചോദിക്കാറുള്ളത് വിവാഹത്തെ കുറിച്ചാണ്. എന്നാല്‍ അഭിനയ രംഗത്ത് സജീവമായി തുടരുന്ന മാന്‍വി വിവാഹത്തിന് ഒരുങ്ങുന്ന സമയം കൂടിയാണിത്.
സീരിയലുകളില്‍ ചെറിയ വേഷങ്ങളിലൂടെയാണ് മാന്‍വി അഭിനയത്തിലേക്ക് കടന്നത്. ചേച്ചിയമ്മ എന്ന സീരിയലിലൂടെയായിരുന്നു കടന്നുവരവ്. പിന്നീട് മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തുകയായിരുന്നു. ഫ്‌ലവേഴ്‌സ് ചാനലിലെ സീത എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെ മാന്‍വിയെ ആളുകള്‍ കൂടുതല്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. സീതയില്‍ അര്‍ച്ചന എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരമെത്തിയത്. ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് മാന്‍വി. മിസിസ് ഹിറ്റ്ലര്‍, കൂടെവിടെ, സീത തുടങ്ങിയ ജനപ്രിയ പരമ്പരകളിലെല്ലാം അഭിനയിച്ച മാന്‍വി ഇപ്പോള്‍ മഹാലക്ഷ്മി എന്ന പുതിയ സീരിയലിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാന്‍വിയുടെ നീളന്‍ മുടിയാണ് താരത്തെ മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവവുമാണ് മാന്‍വി. നിരവധി പേരാണ് താരത്തെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പിന്തുടരുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് പേജുകളുമുണ്ട് മാന്‍വിയ്ക്ക്. അഭിനയത്തിന് പുറമേ നൃത്തത്തിലും മിടുക്കിയാണ് മാന്‍വി. കുട്ടിക്കാലം മുതലേ ക്ലാസിക്കല്‍ നൃത്തം പഠിച്ചിട്ടുമുണ്ട് താരം. മോഹിനിയാട്ടം ആയിരുന്നു മാന്‍വിയുടെ മെയിന്‍.