സന്തോഷത്തോടെ ആര്‍ഭാടത്തോടെ വിവാഹം കഴിപ്പിച്ച് അയച്ചതിന്‍െ സമാധാനത്തിലായിരുന്നു വിപഞ്ചികയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും. നല്ല ചെറുക്കാനെയാണ് മകള്‍ക്ക് വരനായി ലഭിച്ചതെന്ന് അവര്‍ ആശ്വസിച്ചു. എന്നാല്‍ അതെല്ലാം തെറ്റായി എന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് വിപഞ്ചികയുടെയും അവളുടെ മകള്‍ വൈഭവിയുടെയും ആത്മഹത്യ. സ്ത്രീധനപീഡനവും അവഗണനയും എല്ലാം ആണ് ഇവരുടെ മരണത്തിന് കാരണം എന്ന് നേരത്തെ തന്നെ പുറത്ത് വന്നിരിന്നുവെങ്കിലും ഇപ്പോള്‍ കൂടുതല്‍ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. വിപഞ്ചികയുടെ ഫേയ്‌സബുക്ക് അക്കൗണ്ടിലൂടെയാണ് താന്‍ നേരിട്ട സമ്മര്‍ദ്ദങ്ങളും പീഡനങ്ങളെ കുറിച്ചും എല്ലാം പുറംലോകം അറിയുന്നത്. എന്നാല്‍ ഇക്കാര്യം പുറത്ത് വന്നതിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് ഡിലീറ്റ് ആക്കുകയും ചെയ്തിരുന്നു.
ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ സ്വദേശി നിതീഷ്, പിതാവ് മോഹനന്‍, സഹോദരി നീതു എന്നിവര്‍ക്കെതിരായ ആരോപണങ്ങളുള്ള ഡയറിക്കുറിപ്പ്, വാട്‌സാപ് സന്ദേശങ്ങള്‍, ഫെയ്‌സ്ബുക് പോസ്റ്റുകള്‍ എന്നിവയാണു പുറത്തുവന്നത്. 2020 നവംബറിലായിരുന്നു വിപഞ്ചികയും നിതീഷുമായുള്ള വിവാഹം. സ്ത്രീധനം കുറഞ്ഞെന്നും കാര്‍ ലഭിച്ചില്ലെന്നും വിവാഹം ആഡംബരമായി നടത്തിയില്ലെന്നും ആരോപിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. നിതീഷ്, നീതു എന്നിവരെ ഒന്നാം പ്രതികളാക്കിയും മോഹനനെ 2-ാം പ്രതിയായും കാണിച്ചാണു വിപഞ്ചിക ആത്മഹത്യക്കുറിപ്പ് എഴുതിയത്.
മരണശേഷം പുറത്തു വരുന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ ഇതു ഷെഡ്യൂള്‍ ചെയ്തിരുന്നു. മരണത്തിനു ശേഷം ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും ബന്ധുക്കള്‍ കുറപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് സൂക്ഷിച്ചിട്ടുണ്ട്. മറ്റു സ്ത്രീകളുമായി നിതീഷിനു ബന്ധമുണ്ടെന്ന് ആരോപിച്ച വിപഞ്ചികയുടെ കുറിപ്പില്‍ മര്‍ദനമേറ്റതിന്റെ വിശദ വിവരങ്ങളുണ്ട്. ഗര്‍ഭിണിയായ സമയത്തു പോലും കഴുത്തില്‍ ബെല്‍റ്റ് മുറുക്കുകയും മര്‍ദിക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്നു ഹോട്ടലില്‍ താമസിക്കേണ്ടി വന്നു. കുഞ്ഞിനു പനി കൂടിയപ്പോള്‍ പോലും ആശുപത്രിയില്‍ എത്തിക്കാന്‍ സമ്മതിക്കാതെ മുറിയില്‍ പൂട്ടിയിട്ടു. മുടി മുറിച്ചു. നാട്ടില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ പിടിച്ചുവച്ചുവെന്നും പീഡനം സഹിക്കാനാവാതെ ജീവിതം അവസാനിപ്പിക്കുകയാണെന്നുമാണ് വിപഞ്ചിക ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നത്.
വിപഞ്ചിക(33)യെയും ഒന്നര വയസുകാരിയായ മകളെയും ചൊവ്വാഴ്ചയാണ് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈത്ത് പ്രവാസിയായ കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനില്‍ മണിയന്‍ പിള്ളയുടെയും ഷൈലജയുടെയും മകളാണ് വിപഞ്ചിക. മകള്‍ വൈഭവിക്ക് ഒന്നര വയസ്സ് ആകുന്നതേയുള്ളൂ. കുടുംബപ്രശ്‌നം കാരണം മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. മാത്രമല്ല ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ വിപഞ്ചികയ്ക്ക് ഡിവോഴ്‌സിന് താല്‍പര്യം ഉണ്ടായിരുന്നില്ല. അയാള്‍ ഒരിക്കല്‍ മാറുമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ കണക്ക് കൂട്ടലും തെറ്റി എന്ന് മനസ്സിലായപ്പോള്‍ ആത്മഹത്യയിലേക്ക് കടക്കുകയായിരുന്നു.