മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഒരു വില്ലനായി എത്തുന്ന നായകനെ ആരാധകര്‍ ഏറ്റെടുക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് ആരാധകരെ സമ്പാദിക്കാന്‍ ഈ വില്ലന് ആയി എന്നുള്ളതാണ് യുവ കൃഷ്ണ എന്ന താരത്തിന്റെ അഭിനയ മികവ്. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ കോടീശ്വരനായ മനുപ്രതാപ് സീരിയല്‍ രംഗത്തെത്തുന്നത് വളരെ അപ്രതീക്ഷിതമായിട്ടാണ്. പിന്നീട് നിരവധി സീരിയലുകളില്‍ യുവ അഭിനയിച്ചു. സീരിയല്‍ താരം തന്നെയായ മൃദുലയെയാണ് യുവ വിവാഹം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ യുവ. യുവയുടെ അച്ഛനും അമ്മയും കലാകാരന്‍മാരാണ്. യുവയുടെ അച്ഛന്‍ വേള്‍ഡ് ഫേയ്മസ് കഥകളി ആര്‍ട്ടിസ്റ്റ് ആയിരുന്നു. സദനം നന്ദകുമാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലണ്ടനില്‍ സ്ഥിര താമസമാക്കിയിരുന്നു അദ്ദേഹം. അച്ഛന്റെ കഴിവ് കിട്ടിയിരിക്കുന്നത് യുവക്കാണ്. രണ്ട് ചേച്ചിമാരാണ് യുവയ്ക്ക്. പക്ഷേ അവര്‍ രണ്ട് പേരും കലാരംഗത്തേക്ക് കടന്ന് വന്നില്ല. യുവ മാത്രമാണ് കലാരംഗത്തേക്ക് കടന്ന് വന്നത്. അമ്മയുടെ കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.
അമ്മ സംഗീത നൃത്ത അധ്യാപികയും. യുവയുടെയും സഹോദരിമാരുടെയും കുഞ്ഞിന്നാളില്‍ തന്നെ മരിച്ചതാണ് ഇവരുടെ അച്ഛന്‍. സര്‍വീസില്‍ ഇരിക്കുന്ന സമയത്താണ് മരിക്കുന്നത്. അതുകൊണ്ട് തന്നെ അച്ഛന്റെ ജോലിയാണ് മൂത്ത ചേച്ചിക്ക് ലഭിച്ചിരിക്കുന്നത് എന്ന് യുവ പറഞ്ഞിട്ടുണ്ട്. അച്ഛന്റെ മരണ ശേഷം അമ്മയാണ് തങ്ങളെ നോക്കി വളര്‍ത്തിയത്. അമ്മയുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഞങ്ങള്‍ മക്കള്‍ എന്ന് യുവ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം യുവയുടെ അമ്മയുടെ സപ്തതിയായിരുന്നു. വളരെ ആഘോഷം പൂര്‍വ്വം നടത്തിയ ചടങ്ങില്‍ പക്ഷേ മൃദുല പങ്കെടുത്തിരുന്നില്ല. ഇത്രയും വലിയ ചടങ്ങായിട്ടും എന്താണ് മൃദുല എത്താഞ്ഞത് എന്നാണ് ആരാധകര്‍ ചോദിച്ചിരുന്നത്. മൃദലക്ക് ഷൂട്ടിങ് ടൈറ്റായതുകൊണ്ടാണ് എത്താന്‍ സാധിക്കാഞ്ഞത് എന്നാണ് യുവ മറുപടി നല്‍കിയത്. മിനി സ്‌ക്രീനില്‍ ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെടുന്ന താരദമ്പതികളാണ് നടി മൃദുല വിജയിയും നടന്‍ യുവ കൃഷ്ണയും. ഇരുവരും 2021ലാണ് വിവാഹിതരായത്. വീട്ടുകാര്‍ കണ്ടിഷ്ടപ്പെട്ട് വിവാഹിതരായവരാണ് ഇരുവരും. പക്ഷെ താരദമ്പതികളുടേത് പ്രണയ വിവാഹമാണെന്നേ കരുതൂ. അടുത്തിടെയാണ് ഇരുവര്‍ക്കും ആ കണ്‍മണി പിറന്നത്. 21 ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്. മൃദുല വിജയിയും യുവ കൃഷ്ണയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ എല്ലാവരും കരുതിയത് പ്രണയ വിവാഹമായിരിക്കുമെന്നാണ്. എന്നാല്‍ ഇതൊരു പ്രണയ വിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു.
യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതികളെ കുറിച്ചൊരു വിശേഷണവും മലയാളികള്‍ക്ക് ആവശ്യമില്ല. ചുരുങ്ങിയ സമയം കൊണ്ട് മികവുറ്റ കഥാപത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയെടുത്തത്. സ്‌ക്രീനില്‍ പ്രേക്ഷകരെ സന്തോഷിപ്പിച്ചവര്‍ ജീവിതത്തിലും ഒന്നായപ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് ഇരുവര്‍ക്കും ലഭിച്ചതും. ഇപ്പോള്‍ രണ്ട് പേരും ഷൂട്ടിങ് തിരിക്കിലാണ്. മൃദുല നായിക റോളില്‍ ഏഷ്യാനെറ്റിലെ ഇഷ്ടം മാത്രം എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. യുവ ഏഷ്യാനെറ്റിലെ തന്നെ ജാനികയുടെയും അഭിയുടെയും വീടും എന്ന സീരിയലിലും. രണ്ട് പേരും ഒരേ ചാനലിന് വേണ്ടിയാണ് അഭിനയിക്കുന്നത് എങ്കിലും രണ്ട് സ്ഥലത്താണ് ഷൂട്ടിങ്. അതുകൊണ്ട് തന്നെ പരസ്പരം കാണാന്‍ സമയം കിട്ടാറില്ലെന്ന് യുവ പറഞ്ഞിട്ടുണ്ട്.