സഹനടിയായി തെന്നിന്ത്യയിൽ തിളങ്ങിയ കോട്ടയംകാരി; പ്രായത്തെ വെല്ലുന്ന സൗന്ദര്യം; മുൻ മിസ് കേരളയിൽ നിന്ന് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ഫേമിലേക്ക്; നടി സുവർണ്ണ മാത്യുവിനെ തേടി സിനിമ ലോകം

Malayalilife
topbanner
സഹനടിയായി തെന്നിന്ത്യയിൽ തിളങ്ങിയ കോട്ടയംകാരി; പ്രായത്തെ വെല്ലുന്ന സൗന്ദര്യം; മുൻ മിസ് കേരളയിൽ നിന്ന് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ഫേമിലേക്ക്; നടി സുവർണ്ണ മാത്യുവിനെ തേടി സിനിമ ലോകം

ലയാള സിനിമയിൽ നിരവധി നായികമാരെയാണ് നമുക്ക് കിട്ടിയിട്ടുള്ളത്. അതിൽ നായികമാരായും സഹനടിമാരായും എല്ലാം തന്നെ ആരാധക ശ്രദ്ധ നേടിയിട്ടുള്ള നിരവധി താരങ്ങളും ഉണ്ട്. വലിയ ആഗ്രഹങ്ങളോടെയാണ് സിനിമയിലേക്ക്  പലരും എത്തുന്നത്. എന്നാൽ വിവാഹ ശേഷം അഭിനയവും സിനിമയും ഉപേക്ഷിച്ച് കുടുംബത്തിലേക്കും ഭർത്താവിലേക്കും മക്കളിലേക്കും മാത്രമായി ചുരുങ്ങി പോകുന്ന നിരവധി നായികമാർ ഉണ്ട് നമുക്ക് ചുറ്റും.

 വിവാഹത്തോടെ സിനിമാ ജീവിതവും അഭിനയവും നിർത്തിയവരുടെ പട്ടികയിൽ നടി മഞ്ജുവാര്യർ, സംയുക്ത വർമ, സംവൃത സുനിൽ, കാവ്യാ മാധവൻ തുടങ്ങി വലിയൊരു നിര തന്നെ ഉണ്ട്.  എന്നാൽ  ഇപ്പോൾ  രജനികാന്ത്, മമ്മൂട്ടി തുടങ്ങി നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള സുവർണ മാത്യുവെന്ന നടിയെയാണ് ആരാധക ലോകം തേടുന്നതും.

കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായാണ്  സുവർണ മാത്യുവിന്റെ സ്വദേശം. താരത്തിന്റെ  കുടുംബത്തിലെ ആർക്കും തന്നെ സിനിമയുമായി ബന്ധമുണ്ടായിരുന്നില്ല.  1992ൽ മിസ് കേരളയായി നിരവധി സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുള്ള സുവർണ തെരഞ്ഞടുക്കപ്പെട്ടിരുന്നു.  സിനിമയിലേക്കുള്ള വഴി സുവർണയ്ക്ക് മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് തുറന്ന് കിട്ടിയത്.  മിമിക്സ് പരേഡ് എന്ന സിനിമയിൽ മിസ് കേരളയ്ക്ക് മുമ്പ് സുവർണ അഭിനയിച്ചിരുന്നു.  സുവർണയുടെ രണ്ടാമത്തെ ചിത്രം അങ്കിൾ ബൺ ആയിരുന്നു. സിനിമയിൽ മോഹൻലാലിനൊപ്പമുള്ള സുവർണ്ണയുടെ അഭിനയം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ നെടുമുടി വേണു, ഖുശ്ബു തുടങ്ങിയവരായിരുന്നു അവതരിപ്പിച്ചത്. പിന്നീട് കിലുക്കം, കിലുക്കാംപെട്ടി എന്നിവയായിരുന്നു  സുവർണ അഭിനയിച്ച സിനിമകൾ. കിലുക്കാപെട്ടിയിൽ അതിഥി വേഷമായിരുന്നു സുവര്ണയെ തേടി എത്തിയത്.

എന്നോടിഷ്ടം കൂടാമോ, വളയം, ആകാശദൂത്, സമൂഹം, സ്ഥലത്തെ പ്രധാന പയ്യൻസ്, മഴത്തുള്ളി കിലുക്കം, നേരറിയാൻ സിബിഐ, എന്നിവയാണ് മലയാളത്തിൽ സുവർണ അഭിനയിച്ച് റിലീസിനെത്തിയ സിനിമകൾ.  ദിലീപിന്റെ സഹോദരിയുടെ വേഷമായിരുന്നു മഴത്തുള്ളികിലുക്കത്തിൽ സുവർണയ്ക്ക് ലഭിച്ചത്. നേരറിയാൻ സിബിഐയിലെ മായ എന്ന കഥാപാത്രവും പ്രേക്ഷക  ശ്രദ്ധിക്കപ്പെട്ടിരുന്നു.  ചട്ടക്കാരിയായിരുന്നു അവസാനമായി റിലീസ് ചെയ്ത സുവർണയുടെ മലയാള സിനിമ.  ചിത്രത്തിൽ സുവർണ മാർഗരറ്റ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.  സുവർണയ്ക്ക് ഇതിനോടകം തന്നെ മലയാളത്തിൽ മാത്രമല്ല തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ വരെ സാധിച്ചിരുന്നു. മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലാണ് സുവർണ രജനികാന്തിനൊപ്പം അഭിനയിച്ചത്. ചിത്രത്തിൽ വടിവേലുവിന്റെ നായികയായിരുന്നു സുവർണ. ഇരുവരുടേയും നർമരംഗങ്ങൾ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തായ് മനസായിരുന്നു തമിഴിൽ സുവർണ അഭിനയിച്ച ആദ്യ സിനിമ.

മായാബസാർ, ഗോകുലത്തിൽ സീതയ്, റോജ കൂട്ടം തുടങ്ങിയ സിനിമകളിലും സുവർണ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും നാല് സിനിമകളിൽ അധികം സുവർണ അഭിനയിച്ചിട്ടുണ്ട്. സന്യാസി മേരെ നാം, സുൽത്താൻ എന്നിവയാണ് സുവർണയുടെ ബോളിവുഡ് സിനിമകൾ. സിനിമകൾക്ക് പുറമെ നിരവധി സീരിയലുകളിലും സുവർണ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അവിചാരിതം, കടമറ്റത്ത് കത്തനാർ, അന്വേഷി എന്നീ സീരിയലുകളിലാണ് സുവർണ അഭിനയിച്ചിരിക്കുന്നത്. താരത്തിന്റെ നെഗറ്റീവ് കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയവയായിരുന്നു സതുരംഗം തേൻമൊഴിയൽ എന്നിവയാണ് തമിഴിൽ സുവർണ അഭിനയിച്ച പ്രധാന സീരിയലുകൾ. 2003ൽ ആയിരുന്നു സുവർണയുടെ വിവാഹം. ജോർജാണ് താരത്തിന്റെ ഭർത്താവ്. വിവാഹശേഷം ലയൺ അടക്കമുള്ള സിനിമകൾ സുവർണയുടേതായി റിലീസിനെത്തിയെങ്കിലും പിന്നീട് സിനിമയിൽ നിന്നും സുവർണ വിട്ടുനിന്നു. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം ഫിലാഡൽഫിയയിലാണ് സുവർണയുടെ താമസം. സിനിമയിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം.

Read more topics: # Actress suvarna mathew,# real life
Actress suvarna mathew real life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES