മുലപ്പാലു നല്‍കാത്ത അമ്മയെ ഒറ്റയ്ക്കാക്കിയ മകള്‍;ചെയ്ത തെറ്റുകളില്‍ നീറിപ്പുകഞ്ഞ് മരിച്ച ഭര്‍ത്താവ്;സ്നേഹിക്കപ്പെടാന്‍ ആരുമില്ലാതെ മനമുരുകി കവിയൂര്‍ പൊന്നമ്മ; 77-ാം വയസില്‍ തനിച്ചായ നടിയുടെ ജീവിതകഥ

Malayalilife
topbanner
 മുലപ്പാലു നല്‍കാത്ത അമ്മയെ ഒറ്റയ്ക്കാക്കിയ മകള്‍;ചെയ്ത തെറ്റുകളില്‍ നീറിപ്പുകഞ്ഞ് മരിച്ച ഭര്‍ത്താവ്;സ്നേഹിക്കപ്പെടാന്‍ ആരുമില്ലാതെ മനമുരുകി കവിയൂര്‍ പൊന്നമ്മ; 77-ാം വയസില്‍ തനിച്ചായ നടിയുടെ ജീവിതകഥ

ലയാളത്തിന്റെ അമ്മ മനസായി വിശേഷിപ്പിക്കുന്ന നടിയാണ് കവിയൂര്‍ പൊന്നമ്മ. നെറ്റിയിലൊരു വട്ടപ്പൊട്ടും ചിരിച്ച മുഖത്തോടെയുമായാണ് എപ്പോഴും അവരെ കാണാറുള്ളത്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദവും നിലനിര്‍ത്തിയിരുന്നു അവര്‍. എന്നാല്‍ കുറച്ചു നാളുകളായി വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ആലുവാപ്പുഴയുടെ തീരത്തുള്ള ശ്രീപദം എന്ന വീട്ടില്‍ തനിച്ചു കഴിയുകയാണ് നടി. ആരോഗ്യമുള്ളകാലത്ത് ഭര്‍ത്താവിനും ഏകമകള്‍ക്കും കുടുംബത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി അത്യധ്വാനം ചെയ്ത കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പം വാര്‍ധക്യ കാലത്ത് ഉളളത് ഒരു സഹോദരി മാത്രമാണ്.

വളരെ ചെറുതായിരുന്നപ്പോള്‍ തന്നെ നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറുകയായിരുന്നു കവിയൂര്‍ പൊന്നമ്മ. 20-ാമത്തെ വയസില്‍ പ്രശസ്ത നടന്‍മാരായ സത്യന്റെയും മധുവിന്റെയും അമ്മയായി താരം അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മയെ കാണാനാണ് പ്രേക്ഷകര്‍ക്കേറെയിഷ്ടം. ശരിക്കും അമ്മയും മകനുമാണ് അവരെന്നായിരുന്നു പലരും കരുതിയത്. മോഹന്‍ലാലിനെ കുട്ടാ എന്നും മമ്മൂട്ടിയെ മമ്മൂസ് എന്നുമാണ് പൊന്നമ്മ വിളിക്കുന്നത്.

സിനിമാ നിര്‍മ്മാതാവായ മണിസ്വാമിയെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം ചെയ്തത്. 1965ല്‍ ചെന്നൈയിലെ ഒരമ്പലത്തില്‍ വച്ചായിരുന്നു ഇരുവരുടെയും  വിവാഹം. ധര്‍മയുദ്ധം, മനുഷ്യബന്ധങ്ങള്‍, രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ സിനിമകളുടെ സംവിധായകനുമായിരുന്നു മണിസ്വാമി. കുറച്ച് വര്‍ഷകാലമേ ഇരുവരും ഒന്നിച്ചു ജീവിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാന്‍ പൊന്നമ്മയ്ക്ക് സാധിച്ചില്ല. ശാരീരികമായി താരത്തെ ഭര്‍ത്താവ് ഏറെ ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ താരത്തെ മര്‍ദ്ദിക്കുന്നത് നടന്‍ മണിയന്‍പിള്ള രാജു കാണാനും ഇടയായിട്ടുണ്ട്. എപ്പോഴും മണിസ്വാമിയില്‍ സംശയം നിഴലിച്ചിരുന്നു. അതേസമയം പൊന്നമ്മയുമായി അകന്നതിന് ശേഷം ഗുരുവായൂരിലെ ഒരു ലോഡ്ജിലായിരുന്നു മണിസ്വാമി  താമസം ആക്കിയതും.

ഇടയ്ക്ക് കുളിമുറിയില്‍ വീണെന്ന് ആരോ പറഞ്ഞിട്ടാണ് ഭര്‍ത്താവിനെ ആലുവയിലെ താരത്തിന്റെ വീട്ടിലേക്ക് കൊണ്ട് വരുന്നത്. അതിനു ശേഷം നല്ല കാലത്ത് തന്നെ ഏറെ ഉപദ്രവിച്ച ഭര്‍ത്താവിനെ പരിചരിച്ച് മുഴുവന്‍ സമയവും കവിയൂര്‍ പൊന്നമ്മ ഒപ്പം നില്‍ക്കുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിച്ചിരുന്നു എങ്കില്‍ കൂടിയും അദ്ദേഹത്തിന്റെ അവസാന നാളുകള്‍ പൊന്നമ്മയ്ക്ക് ഒപ്പം തന്നെയായിരുന്നു. എന്നാല്‍ കുളിമുറിയില്‍ നിന്നും വീണതിന് പിന്നാലെ അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപെടും ചെയ്തു. രക്ഷപ്പെടുത്താന്‍ സാധിക്കുന്നതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിരുന്നു. മരിക്കുന്നതിന് പത്ത് പതിനഞ്ച് ദിവസം മുന്‍പേ മണിസ്വാമിക്ക് സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് കട്ടിലില്‍ കിടന്ന് പൊന്നമ്മയെ കൈകാട്ടി വിളിക്കുകായും പൊന്നമ്മ അടുത്ത് ചെന്നപ്പോള്‍ കണ്ണ് നിറഞ്ഞ് എന്തോ പറയാനും ശ്രമിച്ചു. പക്ഷെ എന്താണെന്നൊന്നും വ്യക്തമായിരുന്നില്ല. എങ്കിലും അവസാന ദിവസങ്ങളില്‍ പൊന്നമ്മയോട് ചെയ്ത തെറ്റുകളില്‍ നീറിപ്പുകഞ്ഞ് ഒരായിരം വട്ടം കണ്ണീരോടെ മാപ്പു ചോദിക്കുകയായിരുന്നു അദ്ദേഹം.

താരം ആദ്യ നായികയായ ചിത്രമായ റോസിയുടെ നിര്‍മ്മാതാവായ മണിസ്വാമി സെറ്റില്‍ വെച്ചാണ് പൊന്നമ്മയെ  ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. പൊന്നമ്മയ്ക്ക് ആദ്യം ഒരാളെ ഇഷ്ടമായിരുന്നു. എന്നാല്‍ ആ പ്രണയം വിവാഹത്തിലേക്ക് കടക്കില്ല എന്ന് തിരിച്ചറിഞ്ഞ സമയത്തായിരുന്നു മണിസ്വാമി നേരിട്ട് വന്ന് ചോദിക്കുന്നത് ഇരുവര്‍ക്കും ഒരു മകള്‍ കൂടി ഉണ്ട്. ബിന്ദു മണിസാമി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പൊന്നമ്മയുടെ രണ്ടാമത്തെ നാത്തൂന്റെ മകനെയാണ് ബിന്ദു വിവാഹം കഴിച്ചത്. ഒരു മകളും ഒരു മകനും ഉണ്ട്. അവര്‍ കുടുംബവുമായി അമേരിക്കയിലാണ് താമസം. മകള്‍ അമ്മയുമായി അത്ര നല്ല സ്നേഹബന്ധത്തിലല്ല എന്ന കാര്യം മകള്‍ തന്നെ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.

ബിന്ദു ജനിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുലപ്പാല് പോലും കൃത്യസമയത്ത് തരാന്‍ പൊന്നമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. അന്നൊക്കെ പൊന്നമ്മ ജോലിക്ക് പോയാല്‍ മാത്രമേ എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാന്‍ പറ്റുകയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ മകള്‍ ആഗ്രഹിച്ചപ്പോഴൊന്നും അവള്‍ക്കൊപ്പം നില്‍ക്കാന്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ പരിഭവം ഇന്നും ബിന്ദുവിന്റെ മനസിലുണ്ട്. എന്നാല്‍ ഒപ്പമുണ്ടായിരുന്നപ്പോള്‍ സ്നേഹം വാരിക്കോരി നല്‍കാന്‍ പൊന്നമ്മ ഒരു മടിയും കാണിച്ചിരുന്നില്ല. ചെറുപ്പത്തില്‍ ശാഠ്യക്കാരിയായ മകള്‍ക്ക് ഇപ്പോഴും ആ സ്വഭാവം തന്നെയാണെന്ന് പൊന്നമ്മ പറയുന്നു.

അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂര്‍ രേണുക പൊന്നമ്മയുടെ സഹോദരിയാണ്. നിലവില്‍ കവിയൂര്‍ പൊന്നമ്മ താമസിക്കുന്നത് ആലുവായ്ക്കു സമീപം പുഴയോരത്തു നിര്‍മ്മിച്ചിരിക്കുന്ന ശ്രീപദം എന്ന ഭവനത്തിലാണ്.  പ്രളയകാലത്ത് താരം താമസിച്ചിരുന്ന വീടിന്റെ ആദ്യനില പൂര്‍ണ്ണമായും പ്രളയജലത്തില്‍ മുങ്ങിപ്പോയിരുന്നു. ഇപ്പോള്‍ ചെറിയ ശാരീരികാസ്വാസ്ഥ്യങ്ങളൊക്കെ ഉള്ളതുകൊണ്ട്  അഭിനയത്തോട് അല്‍പം അകലം പാലിച്ചു നില്‍ക്കുകയാണവര്‍. താന്‍ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ ഒരു വേഷവുമായി ആരെങ്കിലും വന്നാല്‍ ഇനിയും ഒരു കൈ നോക്കാനും പൊന്നമ്മച്ചേച്ചി തയ്യാറാണ്.


 

kaviyoor ponnamma life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES