Latest News

രണ്ടാം ഭര്‍ത്താവിനൊപ്പം അടിച്ചുപൊളിച്ച് അമരത്തിലെ മുത്ത്;മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന മാതുവിന്റെ വിശേഷങ്ങള്‍ അറിയാം

Malayalilife
രണ്ടാം ഭര്‍ത്താവിനൊപ്പം അടിച്ചുപൊളിച്ച് അമരത്തിലെ മുത്ത്;മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന മാതുവിന്റെ വിശേഷങ്ങള്‍ അറിയാം


'അമരം' എന്ന ഒറ്റച്ചിത്രം കൊണ്ട് മലയാളി മനസുകള്‍ കീഴടക്കിയ നടിയാണ് മാതു. അതിലെ മുത്ത് എന്ന കഥാപാത്രം അത്രയേറെ മൈലേജ് ആണ് മാതുവിന് നേടികൊടുത്തത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ മാതുവിനെ പിന്നെ ആരും കണ്ടില്ല. ക്രിസ്തുമതം സ്വീകരിച്ച്  ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറി. പക്ഷേ ആ ബന്ധം പിരിഞ്ഞു. ഇപ്പോള്‍ രണ്ടാമത് വിവാഹിതയായി മക്കളുമൊത്ത് കഴിയുന്ന മാതുവിന്റെ വിശേഷങ്ങള്‍ അറിയാം.

അമേരിക്കയിലെ ന്യുയോര്‍ക്കില്‍ രണ്ടാം ഭര്‍ത്താവിനും മക്കളുമൊത്ത് സന്തുഷ്ടജീവിതം നയിക്കുകയാണ് മാതുവിപ്പോള്‍. സിനിമ വിട്ടെങ്കിലും ഡാന്‍സ് ക്ലാസുമായി നൃത്തതില്‍ സജീവമാണ് മാതു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ജേക്കബും മാതുവും പിരിഞ്ഞത്. പലരും കരുതുംപോലെ മലയാളിയല്ല മാതു. കന്നടക്കാരിയാണ്. കന്നട സിനിമയില്‍ ബാലതാരമായി അഭിനയിച്ച മാതു പൂരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. മാധവി എന്നായിരുന്നു മാതുവിന്റെ പേര്. നെടുമുടി വേണുവാണ് മാതു എന്ന പേര് നല്കിയത്. അതേസമയം വിവാഹം കഴിക്കുംമുമ്പ് തന്നെ ക്രിസ്തുമതം മാതു സ്വീകരിച്ചിരുന്നു. അതിന് കാരണമായത് മനസുവിഷമിപ്പിച്ച ഒരു സംഭവമായിരുന്നു.

'കുട്ടേട്ട'നു ശേഷം മാതുവിനെത്തേടി 'പെരുന്തച്ചനി'ല്‍ നല്ലൊരു കഥാപാത്രം എത്തി. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് തനിക്കു വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചുതുടങ്ങി എന്ന് മാതുവറിഞ്ഞത്. അതോടെ താരം വല്ലാത്ത ഡിപ്രഷനിലായി. വിഷമം സഹിക്കാനാകാതെ അമ്മ മാതുവിനെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ കരഞ്ഞു പ്രാര്‍ഥിച്ചു. വീട്ടിലെത്തി കിടന്നുറങ്ങിയ മാതുവിനെത്തേടി ഒരു ഫോണ്‍കോളെത്തി, 'അമര'ത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ ത്രില്ലിലുമായി. അന്നുമുതലാണ് മാതു കര്‍ത്താവില്‍ വിശ്വസിച്ചുതുടങ്ങിയത്. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി മീന എന്ന പേര് സ്വീകരിച്ചു. മക്കളെയും ആ വിശ്വാസത്തിലാണ് മാതു വളര്‍ത്തിയത്. ഇപ്പോള്‍ മാതു രണ്ടാമത് വിവാഹം കഴിച്ചത് തമിഴ്നാട് സ്വദേശിയും യുഎസില്‍ ഡോക്ടറുമായ അന്‍പഴകന്‍ ജോര്‍ജ്ജിനെയാണ്. ഇവരുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു.

അമര'ത്തിനു ശേഷം പത്തു വര്‍ഷം വലിയ തിരക്കു തന്നെയായിരുന്നു. കേരളത്തില്‍ തന്നെ താമസിച്ചായിരുന്നു അഭിനയം. ഇതിനിടയില്‍ ചിലരോട് പ്രണയം തോന്നിയെങ്കിലും അതൊന്നും ശരിയായില്ല. ഒടുവില്‍ ഇഷ്ടമായ ആളെപറ്റി വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ തന്നെ നടത്തിത്തന്നു. പക്ഷേ തന്നെ ഏറെ സ്നേഹിച്ച മലയാളി പ്രേക്ഷകരോട് ഒരുവാക്ക് പറയാതെ വിവാഹിതയാകേണ്ടിവന്നതില്‍ തനിക്കിപ്പോള്‍ ഖേദമുണ്ടെന്ന് മാതു പറയുന്നു.

മീടൂവിന്റെ ഇക്കാലത്ത് സിനിമയില്‍ മോശം അനുഭവം നേരിടേണ്ടിവന്നിട്ടില്ലെങ്കിലും കേരളത്തില്‍ സ്ത്രീകള്‍ക്ക് വേണ്ട ബഹുമാനമൊന്നും ആരും കൊടുക്കാറില്ലെന്ന് മാതു പറയുന്നു. വിവാഹശേഷമാണ് പാചകമൊക്കെ പഠിച്ചത്. മാതുവിന്റെ അച്ഛനുമമ്മയും മാതുവിനൊടൊപ്പം അമേരിക്കയിലുണ്ട്. പിരിഞ്ഞെങ്കിലും ജേക്കബുമായി മക്കള്‍ക്ക് വലിയ അടുപ്പമാണ് എന്ന് മാതു പറയുന്നു മകള്‍ ജെയ്മി ഒമ്പതിലും മകന്‍ ലൂക്ക് ഏഴിലും ക്ലാസിലുമാണ് പഠിക്കുന്നത്. വീട്ടില്‍ ഒറ്റയ്ക്കിരുന്ന് മടുത്തതോടെയാണ് മാതു ഡാന്‍സ് ക്ലാസ് തുടങ്ങിയത്. ഇപ്പോള്‍ രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മാതു.


 

Read more topics: # actress maathu,# cinema
malayalam actress matahu planing to comming back to malayalam cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES