നായ്ക്കുട്ടിക്ക് വരെ ഓണക്കോടി സമ്മാനിച്ച് നടി അനുശ്രീയുടെ ഓണാഘോഷം

Malayalilife
topbanner
 നായ്ക്കുട്ടിക്ക് വരെ ഓണക്കോടി സമ്മാനിച്ച് നടി അനുശ്രീയുടെ ഓണാഘോഷം

ട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് അനുശ്രീ പലവട്ടം തെളിയിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തന്റെ നാട്ടില്‍ നടക്കുന്ന പരിപാടികളില്‍ അനുശ്രീയുടെ സജീവ പങ്കാളിത്തം. ഇപ്പോള്‍ നാട്ടുകാര്‍ക്കൊപ്പം ഓണമാഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. തന്റെ നായ്ക്കുട്ടിയുടെ വരെ ഓണം ആഘോഷിച്ചാണ് അനുശ്രീ ശ്രദ്ധനേടുന്നത്.

നാട്ടുകാരുടെ പ്രിയപ്പെട്ട അനുവാണ് സിനിമാതാരം അനുശ്രീ. നാട്ടുകാര്‍ക്കൊപ്പം എന്തിനും ഏതിനും അനുശ്രീ കാണും. എത്രവലിയ സിനിമാനടിയാണെങ്കിലും കൊല്ലം കമുകുംചേരിയുടെ മുത്താണ് അനുശ്രീ. പൂക്കളമിട്ടും ഊഞ്ഞാലാടിയും നാട്ടുകാര്‍ക്കൊപ്പം വിപുലമായിട്ടായിരുന്നു അനുശ്രീയുടെ ഓണാഘോഷം. മഞ്ഞ കുര്‍ത്തയണിഞ്ഞാണ് താരം ഓണാഘോഷങ്ങളില്‍ പങ്കെടുത്തത്. ചന്ദനകുറിയണിഞ്ഞ് താരജാഡകളില്ലാതെയായിരുന്നു അനുശ്രീയുടെ ഓണാഘോഷം.

മികച്ച ഒരു മൃഗസ്‌നേഹി കൂടിയാണ് അനുശ്രീ. നായ്ക്കുട്ടികളെ വീട്ടില്‍ അനുശ്രീ വളര്‍ത്തുന്നുണ്ട്. ജൂലി എന്നാണ് അനുശ്രീയുടെ പൊന്നൊമനയായ പഗ്ഗിന്റെ പേര്. എല്ലാ വിശേഷങ്ങളിലും ജൂലിയെ അനുശ്രീ കൂടെ കൂട്ടാറുണ്ട്. ഇപ്പോള്‍ ജൂലിക്കും ഓണക്കോടി എടുത്ത് നല്‍കിയിരിക്കയാണ് അനുശ്രീ. പട്ടുപാവാടയാണ് ജൂലിക്കായി അനുശ്രീ സമ്മാനിച്ചത്. ഓറഞ്ച് പാവാടയണിഞ്ഞ് നില്‍ക്കുന്ന ജൂലിയുടെ ചിത്രത്തിന് നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. അടുത്ത ജന്‍മത്തിലെങ്കിലും അനുശ്രീയുടെ പട്ടിയായി ജനിക്കണമേയെന്നും ഓണക്കോടി അണിഞ്ഞ് ജൂലി സുന്ദരിയായല്ലോ എന്നും കമന്റുകളെത്തുന്നുണ്ട്. നായ്ക്കുട്ടിയെകൂടി ഓണം ആഘോഷിക്കാന്‍ കൂട്ടിയ അനുശ്രീയെ പലരും അഭിനന്ദിക്കുന്നുണ്ട്.

 

malayalam actress anusree onam celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES