പഞ്ചാബില്‍ ജനിച്ച മലയാളി പെണ്‍കൊടി; ആദ്യചിത്രം സൂപ്പര്‍ഹിറ്റ്;പിന്നെ കൈനിറയെ ചിത്രങ്ങള്‍; ദേശാടനത്തിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയാ നടി മിനി നായരുടെ കഥ 

Malayalilife
topbanner
 പഞ്ചാബില്‍ ജനിച്ച മലയാളി പെണ്‍കൊടി; ആദ്യചിത്രം സൂപ്പര്‍ഹിറ്റ്;പിന്നെ കൈനിറയെ ചിത്രങ്ങള്‍; ദേശാടനത്തിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയാ നടി മിനി നായരുടെ കഥ 

യിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറില്‍ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയ്ക്ക് നിരവധി അംഗീകരങ്ങളാണ് ലഭിച്ചത്. മികച്ച ബാലതാരത്തിനും മികച്ച ശബ്ദലേഖനത്തിനും ഉള്ള ദേശീയ പുരസ്‌കാരവും അതുപോലെതന്നെ മികച്ച സംവിധായകന്‍ ഉള്‍പ്പെടെ ഏഴോളം സംസ്ഥാന പുരസ്‌കാരങ്ങളുമാണ് ചിത്രം സ്വന്തമാക്കിയത്. ജയരാജ് എന്ന സംവിധായകന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നുതന്നെയായിരുന്നു ദേശാടനം. മാസ്റ്റര്‍ കുമാര്‍ എന്ന ബാലതാരത്തിന്റെ മികച്ച പ്രകടനമാണ് നമ്മള്‍ ചിത്രത്തിലൂടെ കാണാന്‍ ഇടയായത്.

ആ കഥാപാത്രത്തിന്റെ അച്ഛനായി എത്തിയത് വിജയരാഘവനും അമ്മയായി എത്തിയത് മിനി നായര്‍ എന്ന നടിയുമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം ആ കഥാപാത്രത്തിലൂടെ സ്വന്തമാക്കിയ മിനി നായര്‍ എന്ന നടിയുടെ പേര് മലയാള സിനിമാ ചരിത്രത്തില്‍ എഴുതി ചേര്‍ത്ത ചിത്രം കൂടിയായിരുന്നു അത്. ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റ് ആയിരുന്നു. മലയാളികള്‍ ഒരിക്കലും മറക്കാത്തത് താരാട്ട് പാട്ടാണ് അതില്‍ സുജാത മോഹന്‍ മനോഹരമായി പാടിയത്.

ആ ഗാനം ചിത്രത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത് മിനി നായര്‍ ആണ്. മിനി നായര്‍ എന്ന നടി കുറിച്ച് ഓര്‍ക്കുവാന്‍ ദേശാടനം എന്ന ചിത്രം മാത്രം മതിയാകും. ദൈവസഹായം ലക്കി സെന്റര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മിനി നായര്‍ സിനിമയിലേക്ക് എത്തുന്നത്. ആ സമയത്തും ദൂരദര്‍ശന്‍ സീരിയലുകളിലും ടെലിഫിലിമുകളിലും ഒക്കെ നടി അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ പക്ഷേ എന്ന ചിത്രത്തിലാണ് ആദ്യമായി പ്രേഷക ശ്രദ്ധ നേടിയ ഒരു കഥാപാത്രം ലഭിച്ചത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരി ആയിട്ടാണ് നടി അഭിനയിച്ചത്. അതിനുശേഷം ആണ് ദേശാടനം ചിത്രത്തിലെ കഥാപാത്രമായി എത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപരുഷന്‍ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ മീനാക്ഷി എന്ന വേഷത്തില്‍ എത്തിയതും മിനി നായര്‍ ആയിരുന്നു. നടിയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി അതു മാറുകയും ചെയ്തു. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ആ ചിത്രത്തിന് ലഭിച്ചിരുന്നു.

തിരകള്‍ക്കപ്പുറം, സിദ്ധാര്‍ത്ഥ, നിയോഗം, വര്‍ണ്ണച്ചിറകുകള്‍ തുടങ്ങിയ ചിത്രങ്ങളിലും നടി പിന്നീട് അഭിനയിച്ചു. പാവ എന്ന ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത ആയിരംമേനി എന്ന സിനിമയില്‍ ലാലു അലക്‌സ് അവതരിപ്പിച്ച വര്‍ക്കി എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷത്തില്‍ എത്തിയത് മിനി നായര്‍ ആയിരുന്നു. കണ്ണാടിക്കടവത്തിലെ പാറുക്കുട്ടി, ആന്തോളനത്തിലെ തമ്പുരാട്ടി എന്നീ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.

സുരേഷ് ഗോപി നായകനായി എത്തിയ സത്യമേവ ജയതേ എന്ന ചിത്രത്തിലെ മിനി നായര്‍ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകര്‍ എന്ന് ഓര്‍ത്തിരിക്കുന്ന ഒന്നാണ്. ബാലചന്ദ്രമേനോന്‍ അവതരിപ്പിച്ച ബഷീര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ സഖാവ് ശാരദയായിട്ടാണ് മിനി നായര്‍ എത്തിയത്. മൂക്കുത്തി, കൃഷ്ണ ഗോപാലകൃഷ്ണാ എന്ന സിനിമകളിലും പിന്നീട് നടി അഭിനയിച്ചു. സിനിമകളില്‍ അടുത്തിഴകിയുള്ള രംഗങ്ങളെ കുറിച്ച് ഒക്കെ മിനി നായര്‍ ഒരിക്കല്‍ പരാമര്‍ശങ്ങള്‍ നടത്തുകയും അക്കാലത്ത് അത് കുറെ വിവാദങ്ങള്‍ ഒക്കെ ഉണ്ടാക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ 52 വയസുകാരിയായ നടി മലയാളി ദമ്പതികളുടെ മകളായി പഞ്ചാബിലെ പത്താന്‍കോട്ടിലാണ് ജനിച്ചത്. നാട്ടില്‍ തിരുവനന്തപുരം സ്വദേശികളായിരരുന്നു കുടുംബം. പിന്നീടാണ് രണ്ടു സഹോദരന്മാര്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പം മിനി നായര്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. അവിടെ പ്രൈമറി, സെക്കന്‍ഡറി, കോളേജ് വര്‍ഷങ്ങളില്‍ തുടര്‍ന്നു. അതിനിടെയാണ് സിനിമാ രംഗത്തും സജീവമായത്. 2002ല്‍ നടി ഭര്‍ത്താവിനും മകനുമൊപ്പം യുഎസിലേക്ക് താമസം മാറുകയായിരുന്നു

Read more topics: # മിനി നായര്‍
mini nair life story

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES