Latest News

പുതിയ വീടിന്റെ പണി പൂര്‍ത്തയായി; പാലുകാച്ച് നിശ്ചയിച്ചിരുന്നത് ഈ മാസം 28ന്; പക്ഷേ വിധിച്ചത്; അച്ഛനുറങ്ങുന്ന മണ്ണില്‍ രഞ്ജിതയ്ക്കും അന്ത്യനിദ്ര; കണ്ണീരണിഞ്ഞ് നാട്ടുകാരും കുടുംബവും

Malayalilife
പുതിയ വീടിന്റെ പണി പൂര്‍ത്തയായി; പാലുകാച്ച് നിശ്ചയിച്ചിരുന്നത് ഈ മാസം 28ന്; പക്ഷേ വിധിച്ചത്; അച്ഛനുറങ്ങുന്ന മണ്ണില്‍ രഞ്ജിതയ്ക്കും അന്ത്യനിദ്ര; കണ്ണീരണിഞ്ഞ് നാട്ടുകാരും കുടുംബവും

കാന്‍സര്‍ രോഗിയായ അമ്മ.. രണ്ടു ചെറിയ മക്കള്‍.. ഇവരെ അമ്മയെ ഏല്‍പ്പിച്ച് രഞ്ജിത വിമാനം കയറി വിദേശത്തേക്ക് ഓടിയത് എങ്ങനെയെങ്കിലും ഒരു വീട് പണിതെടുക്കണം എന്ന മോഹത്തിന്റെ പുറത്തായിരുന്നു. ഇടിഞ്ഞു പൊളിയാറായ വീട്ടില്‍ നിന്നും തന്റെ പ്രിയപ്പെട്ടവരെ നല്ലൊരു വീട്ടിലേക്ക് മാറ്റണം. അങ്ങനെയാണ് കോന്നിയിലെ വീട് വില്‍ക്കുകയും തിരുവല്ലയ്ക്കടുത്ത് പുല്ലാട്ട് അച്ഛനെ അടക്കിയ മണ്ണില്‍ വീട് പണി ആരംഭിച്ചതും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വീട് പണി തുടങ്ങിയത്. മഴയും പേമാരിയും ആരംഭിക്കും മുന്നേ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടില്‍ നിന്നും അമ്മയേയും മക്കളേയും ഇവിടേക്ക് മാറ്റാനായിരുന്നു രഞ്ജിത ആഗ്രഹിച്ചത്. എന്നാല്‍ പൂര്‍ണമായും പണിതീര്‍ന്നിട്ട് താമസം മാറാന്‍ കുറച്ചുകാലമെടുക്കും എന്നു മനസിലായതോടെ ഒരു മുറിയും ടോയ്ലറ്റും അടുക്കളയും മാത്രം പണിതീര്‍ത്ത് ഈ മാസം 28 ആവുമ്പോഴേക്കും അവരെ ഇവിടേക്ക് മാറ്റാന്‍ സാധിക്കുന്ന വിധത്തില്‍ ശരിയാക്കി എടുക്കണേയെന്നാണ് രഞ്ജിത കോണ്‍ട്രാക്ടറോട് പറഞ്ഞത്.

തുടര്‍ന്ന് മുഴുവന്‍ പണിയും പൂര്‍ത്തിയാക്കി ഓണത്തോട് അനുബന്ധിച്ച് ഗൃഹപ്രവേശവും നടക്കാനിരിക്കെയാണ് രഞ്ജിത വിദേശത്തേക്ക് തിരിച്ചത്. വെറും നാലു ദിവസത്തെ അവധിയ്ക്കായിരുന്നു രഞ്ജിത നാട്ടിലേക്ക് ഓടിയെത്തിയത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത അഞ്ച് വര്‍ഷത്തെ അവധിയിലാണ് വിദേശത്തേക്ക് പോകുന്നത്. ഒമാനിലായിരുന്നു ആദ്യ ജോലി. ആരോഗ്യ മന്ത്രാലയത്തില്‍ ഒമ്പത് വര്‍ഷം സ്റ്റാഫ് നഴ്സായിരുന്ന രഞ്ജിത സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ലണ്ടനില്‍ ജോലി ലഭിച്ചു. ആരോഗ്യവകുപ്പ് അനുവദിച്ച അഞ്ച് വര്‍ഷത്തെ അവധി അവസാനിക്കാനായതോടെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. എന്നാല്‍ ആ യാത്ര അവസാനിച്ചത് രഞ്ജിതയുടെ മരണത്തിലായിരുന്നു. നാട്ടില്‍ കൂടണയാനുള്ള രഞ്ജിതയുടെ സ്വപ്‌നമാണ് അഹമ്മദാബാദില്‍ ചിറകറ്റുവീണത്.

ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ലണ്ടനിലേക്ക് തിരിച്ചത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെ നിന്നാണ് അഹമ്മദാബാദിലേക്ക് രഞ്ജിത എത്തിയത്. നാട്ടിലെ ജോലിയില്‍ പ്രവേശിക്കും മുന്‍പ് ലണ്ടനിലെ ജോലിയില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായുള്ള യാത്രയിലാണ് രഞ്ജിത അപകടത്തില്‍പ്പെട്ടത്. രോഗിയായ അമ്മയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കും ഒപ്പമുണ്ടാകാന്‍ ഉടന്‍ മടങ്ങിയെത്തി ജോലിക്ക് പ്രവേശിക്കുമെന്ന് ഉറപ്പുനല്‍കിയാണ് രണ്ടുദിവസം മുമ്പ് രഞ്ജിത ആശുപത്രിയില്‍ നിന്നിറങ്ങിയതെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.നിതീഷ് ഐസക്ക് സാമുവല്‍ ഓര്‍ത്തെടുത്തിരുന്നു.

renjith death plance crash

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES