Latest News

ഫേസ്ബുക്കില്‍ പ്രേമത്തില്‍ വീണ് വിവാഹം; ചതി തിരിച്ചറിഞ്ഞപ്പോള്‍ തകര്‍ന്നു;നടി ശ്രുതികയുടെ ദാമ്പത്യത്തില്‍ സംഭവിച്ചത്

Malayalilife
topbanner
ഫേസ്ബുക്കില്‍ പ്രേമത്തില്‍ വീണ് വിവാഹം; ചതി തിരിച്ചറിഞ്ഞപ്പോള്‍ തകര്‍ന്നു;നടി ശ്രുതികയുടെ ദാമ്പത്യത്തില്‍ സംഭവിച്ചത്

കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു സ്വപ്നം കൊണ്ട് തുലാഭാരം. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായെത്തിയത് ശ്രുതികയായിരുന്നു. പൂച്ചക്കണ്ണുള്ള സുന്ദരിയെ പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ നായികയാവാനുള്ള അവസരം ലഭിച്ചെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു മാതാപിതാക്കള്‍ നിര്‍ദേശിച്ചത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയതാണെങ്കിലും ശ്രുതികയ്ക്ക് അത്ര മികച്ച അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പഠനം പൂര്‍ത്തിയാക്കി സിനിമാ പ്രവേശനം നടത്തിയെങ്കിലും പിടിച്ചു നില്‍ക്കാന്‍ ശ്രുതികയ്ക്ക് കഴിഞ്ഞില്ല. രണ്ടേ രണ്ടു വര്‍ഷം മാത്രമാണ് ശ്രുതിക സിനിമയില്‍ അഭിനയിച്ചത്. അതിനു ശേഷം സിനിമാഭിനയം തന്നെ ഉപേക്ഷിക്കുകയായിരുന്നു നടി. അതിനു ശേഷം വിവാഹവും കഴിഞ്ഞു. തുടര്‍ന്ന് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷമാണ് നടി കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി സീരിസിലൂടെ വിജയിയാവുകയും വീണ്ടും സജീവമാവുകയും ചെയ്തത്.

1986ലാണ് തമിഴ്നാട്ടിലെ ശിവശങ്കര്‍ കല്‍പ്പന ദമ്പതികളുടെ മകളായി ശ്രുതിക ജനിച്ചത്. പ്രശസ്ത നടന്‍ തെങ്കൈയ് ശ്രീനിവാസന്‍ ആണ് ശ്രുതികയുടെ മുത്തച്ഛന്‍. നടന്മാരായ യോഗി ശ്രുതികയുടെ അടുത്ത ബന്ധുവും ആദിത്യ സഹോദരനുമാണ്. ചെന്നൈയിലെ ആദര്‍ശ് വിദ്യാലയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രുതികയ്ക്ക് കുട്ടിക്കാലത്തു തന്നെ സിനിമാവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പഠനത്തില്‍ ശ്രദ്ധിക്കാനായിരുന്നു മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ചത്. എങ്കിലും പത്താം ക്ലാസ് പൂര്‍ത്തിയായ ഉടനെ നടന്‍ സൂര്യയുടെ നായികയായി 16-ാം വയസിലാണ് ശ്രുതിക ശ്രീ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തുടര്‍ന്നാണ് തൊട്ടടുത്ത വര്‍ഷം സ്വപ്നംകൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തില്‍ അമ്മു എന്ന കഥാപാത്രമാണ് ശ്രുതിക എത്തിയത്. സഹനടിയായും രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച ശ്രുതിക വീണ്ടും പഠനത്തിന്റെ തിരക്കുകളിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു.

ഏറെക്കാലത്തിനു ശേഷമാണ് നടിയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നത്. ബിസിനസുകാരനായ അര്‍ജുനെയാണ് ശ്രുതിക വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഫേസ്ബുക്കിലൂടെയാണ് ശ്രുതിക അര്‍ജുനെ പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. അര്‍ജ്ജുന്‍ അയച്ച റൊമാന്റിക് മെസ്സേജുകളാണ് ശ്രുതികയെ പ്രണയത്തില്‍ വീഴ്ത്തിയത്. അങ്ങനെയാണ് അര്‍ജ്ജുനോട് ഇഷ്ടം തോന്നിയതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും.

എന്നാല്‍ വിവാഹ ശേഷം അബദ്ധത്തില്‍ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോവുകയായിരുന്ന ശ്രുതിക. വിവാഹത്തിന് മുന്‍പ് നടിയ്ക്ക് അയച്ചത് പോലെയുള്ള മെസ്സേജുകള്‍ അര്‍ജ്ജുന്‍ വേറെ പെണ്‍കുട്ടികള്‍ക്കും അയച്ചിരുന്നു. 500 ലധികം പേര്‍ക്ക് അങ്ങനെയുള്ള മെസ്സേജ് അയച്ചിട്ടുണ്ട്. അതില്‍ 493 പേരെയും അര്‍ജ്ജുന് പരിചയമില്ലെന്നതാണ് വിചിത്രമായ കാര്യം. ഫേസ്ബുക്കിലൂടെ നിങ്ങളാരും പ്രണയിക്കരുത്, അത് അബദ്ധമായേക്കും എന്നുമായിരുന്നു ശ്രുതിക പിന്നീട് ദാമ്പത്യ ബന്ധത്തെ കുറിച്ച് തമാശരൂപേണ പറഞ്ഞത്. ശ്രുതികയ്ക്കും അര്‍ജ്ജുനും ഒരു കുട്ടിയുമുണ്ട്.

2020ല്‍ താന്‍ തിരിച്ചു വരികയാണെന്നും 2022ല്‍ കുക്ക് വിത്ത് കോമാളിയില്‍ വിജയിയാവുകയും ചെയ്തത്. തുടര്‍ന്ന് നിരവധി റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു. സിനിമയിലൂടെ ശ്രദ്ധ നേടിയെങ്കിലും വേദനയോടെയാണ്േ അഭിനയത്തില്‍ നിന്നും ശ്രുതിക പിന്‍മാറിയത്. കുക്ക് വിത്ത് കോമാളിയിലൂടെയായാണ് താരം പിന്നീട് ശ്രദ്ധിക്കപ്പെട്ടത്. ഈ ഷോയില്‍ നിന്നും മികച്ച പിന്തുണയും സ്വീകാര്യതയുമായിരുന്നു ശ്രുതിക സ്വന്തമാക്കിയത്. സന്തോഷ് സുബ്രഹ്മണ്യത്തിലെ ജനീലിയയുടെ ക്യാരക്ടര്‍ പോലെയാണ് ശ്രുതിക എന്നാണ് ആരാധകര്‍ പറയാറുള്ളത്. ജാഡയൊന്നുമില്ലാതെയായാണ് ശ്രുതിക ആളുകളോട് ഇടപഴകുന്നതെന്നും ആരാധകര്‍ പറയാറുണ്ട്.

കുട്ടിക്കാലം മുതലെ സിനിമയെ അറിഞ്ഞും കണ്ടും വളര്‍ന്നയാളാണ് ശ്രുതിക. പ്രമുഖ തമിഴ് നടനായ തേങ്കേയ് ശ്രീനിവാസന്റെ കൊച്ചുമകളാണ് നടി. മുത്തശ്ശന്റെ പാരമ്പര്യം പിന്തുടര്‍ന്ന് കൊച്ചുമകളും സിനിമയിലെത്തുകയായിരുന്നു. തുടക്കം മുതലേ അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും എന്തോ രാശി ശരിയായിരുന്നില്ല. സിനിമയില്‍ തിളങ്ങാനാവാതെ വന്നതോടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ശ്രുതിക.


 

Read more topics: # ശ്രുതിക
shrutika arjun revealed about her love

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES