നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. എന്നാൽ ഇപ്പോൾ തിരുവനന്തപുരം സനാഥാലയത്തിലെ കാവൽക്കാരനും അന്തേവാസിയുമായ ഷാഡോ നായയെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിഷയവുമായി ബന്ധപ്പെട്ട് വിനോദ് അരുവക്കോട് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു
വിനോദിന്റെ കുറിപ്പ് ഇങ്ങനെ:
സുരേഷേട്ടൻ : എന്താ ഇവന്റെ പേര് ?ഞങ്ങൾ : SHADOW ! സനാഥാലയത്തിലേ അന്തേവാസിയാണ് .കാവലാൾ .ചായപ്രാന്തൻ .സുരേഷേട്ടൻ : എന്നാൽ പിന്നെ ഒരു ഗ്ലാസ് ചായ കൊണ്ടുവാ .ഞാൻ കൊടുത്താൽ കുടിക്കുമോന്ന് നോക്കട്ടെ . അദ്ദേഹം ഒഴിച്ചു നൽകിയ ചായ ഒരുതുള്ളിപോലും ബാക്കിവയ്ക്കാതെ കുടിച്ചുതീർത്തിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഷാഡോ കാൽച്ചുവട്ടിൽ കിടന്നു !
സുരേഷേട്ടൻ :നന്ദി ഉണ്ടാകും അവന് .അവനേ അതുണ്ടാവൂ അങ്ങനെ ഞങ്ങടെ ഷാഡോ ഫേമസ് ആയി. വൈറൽ ഷാഡോ എന്ന പുതിയ വിളിപ്പേരിൽ കക്ഷി ദിവസം നാലു ചായവീതം കുടിച്ചു ഒരൽപം ഗമയിൽ സനാഥാലയത്തിൽ തന്നെയുണ്ട് . സുരേഷേട്ടൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ് .നന്ദിയുണ്ട് അവന് .അതിലേറെ സ്‌നേഹവും.