പൈനാപ്പിള്‍ പുട്ട്

Malayalilife
പൈനാപ്പിള്‍ പുട്ട്

ചേരുവകള്‍

പുട്ടുപൊടി  2 കപ്പ്

പൈനാപ്പിള്‍  1 എണ്ണം 

നാളികേരം  ആവശ്യത്തിന്

ഉപ്പ്  ഒരു നുള്ള്

പഞ്ചസാര  3 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി  1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

പൈനാപ്പിള്‍ കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച ശേഷം  അരിച്ച് എടുക്കാം. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കാം. പുട്ടുപൊടിയിലേക്കു ഒരു നുള്ള് ഉപ്പ് ചേര്‍ത്തു യോജിപ്പിച്ച ശേഷം തയാറാക്കിയ പൈനാപ്പിള്‍ ജ്യൂസ് കുറേശ്ശേ ചേര്‍ത്ത് നനച്ച് എടുക്കാം. വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. പുട്ടു കുറ്റിയില്‍ നാളികേരം ഇട്ട് പുട്ട് പൊടി നിറച്ച് ആവിയില്‍ വേവിച്ച് എടുത്താല്‍  സ്വീറ്റ് പുട്ട് റെഡി, ഇതിനൊപ്പം മറ്റു കറികളൊന്നും വേണ്ട.

pineapple putt receipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES