ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുര്‍ജ് ഖലീഫയില്‍ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍

Malayalilife
topbanner
ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുര്‍ജ് ഖലീഫയില്‍ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍

മ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ പേരെടുത്ത താരമാണ്. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ വഫയറര്‍ ഫിലിംസ് നിര്‍മ്മാണരംഗത്തേക്ക് കടന്നത്. എന്നാൽ ഇപ്പോൾ 
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സിനിമ’കുറുപ്പി’ന്റെ ട്രെയിലര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രദര്‍ശിപ്പിച്ചത്.

 ആര്‍പ്പുവിളിച്ചാണ് കാണാനെത്തിയവര്‍ സുകുമാരക്കുറുപ്പായി വേഷമിട്ട ദുല്‍ഖറിന്റെ ചിത്രങ്ങള്‍ കെട്ടിടത്തില്‍ തെളിഞ്ഞപ്പോള്‍ സ്വീകരിച്ചത്.  നിരവധി ആരാധകര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കുടുംബവും ബുര്‍ജിന്റെ കൂറ്റന്‍ ഗ്ലാസ് പാനലുകളില്‍ ചിത്രം മിന്നുന്നത് കാണാന്‍. ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുര്‍ജ് ഖലീഫയില്‍ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരുന്നുവെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.

 ‘ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്ത ആളാണ് ഞാന്‍. കണ്‍‘ഞങ്ങളാരും തന്നെ ഇങ്ങനെയൊരു വരവേല്‍പ് പ്രതീക്ഷിച്ചിരുന്നില്ല. ഇതുപോലൊന്ന് സാധ്യമാകുമെന്ന് കരുതിയതുമില്ല. അത് സാധിച്ചു തന്ന ഫാര്‍സ് ഫിലിംസിനും ബുര്‍ജ് ഖലീഫയ്ക്കും റീല്‍ സിനിമാസിനും നന്ദി. നവംബര്‍ 12 മുതല്‍ ലോകമൊട്ടാകെ 1500 ഓളം സ്‌ക്രീനുകളില്‍ കുറുപ്പ് എത്തുന്നു. തീര്‍ച്ചയായും സിനിമ കണ്ട് നിങ്ങള്‍ പ്രോത്സാഹിപ്പിക്കണം.’ ദുല്‍ഖര്‍ പറഞ്ഞു.സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്തിട്ടുണ്ട്. അന്നൊക്കെ ബുര്‍ജ് ഖലീഫയുടെ കണ്‍സ്ട്രക്ഷനും നടക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തില്‍ നടക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല.’ദുല്‍ഖര്‍ പറഞ്ഞു.

Actor dulqar salman words about kurup movie trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES