നസ്രിയ എനിക്ക് സഹോദരിയെ പോലെ എന്നല്ല; എനിക്ക് അവള്‍ ഒരു കുഞ്ഞിനെ പോലെയാണ്; ഗോസ്സിപ്പുകളെ കുറിച്ച് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

Malayalilife
topbanner
നസ്രിയ എനിക്ക് സഹോദരിയെ പോലെ എന്നല്ല; എനിക്ക് അവള്‍ ഒരു കുഞ്ഞിനെ പോലെയാണ്; ഗോസ്സിപ്പുകളെ കുറിച്ച് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

മ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. എന്നാൽ താരം ഇപ്പോൾ നസ്രിയയുമായി ഉള്ള  ഗോസ്സിപ്പുകളെ കുറിച്ച് തുറന്ന് പറയുകയാണ്. വായിമൂടി പേസുവോം എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്താണ് നസ്‌റിയയ്‌ക്കൊപ്പം ചേര്‍ത്ത് ഗോസിപ്പ് വന്നത്. എനിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ഗോസിപ്പ് ആയിരുന്നു അത്. സഹോദരിയെ പോലെ എന്നല്ല, എനിക്ക് അവള്‍ ഒരു കുഞ്ഞിനെ പോലെയാണ്. നസ്‌റിയയും അവരുടെ കുടുംബവും വരെ ഈ ഗോസിപ്പ് കണ്ട് ചിരിച്ചു. 

അതോടൊപ്പം തന്നെ  തനിക്കൊപ്പം അഭിനയിച്ച പ്രശസ്തരായ നടിമാരെക്കുറിച്ചും ദുല്‍ഖര്‍ മനസ്സുതുറന്നു. കലി എന്ന ചിത്രത്തിലാണ് ദുല്‍ഖറും സായി പല്ലവിയും ഒന്നിച്ച് അഭിനയിച്ചത്. ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒരു എനര്‍ജി ഉള്ള നടിയാണ് സായി പല്ലവി. ഭയങ്കര പ്രിപ്രേഷനോടെ അഭിനയിക്കുന്ന നടിയല്ല, വളരെ സ്‌പൊണ്ടേനിയസ് ആണ് പല്ലവി. വളരെ പോസിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ്.

നിത്യ മേനോനുമായി എപ്പോഴും വഴക്കിടുന്ന കാര്യം, അവള്‍ കഴിക്കുന്ന ഡസേട്ടിനെ ചൊല്ലിയാണ്. നമ്മള്‍ അഭിനേതാക്കളാണ്.. ഇങ്ങനെ ഡസേട്ട് കഴിക്കാന്‍ പാടില്ല എന്ന് ഞാന്‍ പറയും. എവിടെ പോയാലും നിത്യ ആദ്യം നോക്കുന്നത് അവിടെയുള്ള ഡസേട്ട് ആണ്. എനിക്ക് എപ്പോഴും ഡയറ്റില്‍ ഭയങ്കര ശ്രദ്ധയാണ്. നിത്യ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന കാര്യം ഇതാണ്. ഒരുപാട് ഹോം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള നടിയാണ് പാര്‍വ്വതി. ചെയ്യുന്ന വേഷങ്ങള്‍ കൃത്യമായി പഠിച്ച് ചെയ്യും എന്ന് ദുല്‍ഖര്‍ പറയുന്നു. 

Actor dulqar salman words about gossip with nazriya

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES