ആദ്യമായി മോളെ കാണുന്നത് ഞാനാണ്;ഒരു സ്പോട്സ് ഡേയിലാണ് ആദ്യമായി താൻ അമാലിനെ കണ്ടത്; തുറന്ന് പറഞ്ഞ് നടൻ ദുൽഖർ സൽമാൻ

Malayalilife
topbanner
ആദ്യമായി മോളെ കാണുന്നത് ഞാനാണ്;ഒരു സ്പോട്സ് ഡേയിലാണ് ആദ്യമായി താൻ അമാലിനെ കണ്ടത്; തുറന്ന് പറഞ്ഞ് നടൻ ദുൽഖർ സൽമാൻ

മ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു. യുവാക്കളുടെ ആവേശമായ ദുല്‍ഖര്‍ ഇന്ന് മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യമാറിയിച്ചു  കഴിഞ്ഞു.  ദുല്‍ഖര്‍ മമ്മൂട്ടിയുടെ മകൻ  ലേബലില്‍ നിന്നും ഒരുപാട് വളര്‍ന്നിട്ടുണ്ട്.   ദുല്‍ഖര്‍ സിനിമയിലേക്ക് എത്തും മുമ്പു തന്നെ വിവാഹിതനായിരുന്നു. അമലാണ് താരാട്ടിന്റെ ജീവിത സഖി.  ലവ് കം അറേഞ്ച്ഡ് ആയിരുന്നു താരത്തിന്റെ വിവാഹം. എന്നാൽ ഇപ്പോൾ മലയാളികളുടെ പ്രിയ താരം ദുൽഖർ ഭാര്യയായ അമാൽ സൂഫിയയെ കുറിച്ചും മകൾ മറിയം അമീറ സൽമാനെ കുറിച്ചും പറയുന്ന കാര്യങ്ങൾ ശ്രദ്ധേയമാകുന്നു. 

ഒരു സ്പോട്സ് ഡേയിലാണ് ആദ്യമായി താൻ അമാലിനെ കണ്ടത്. തന്നെക്കാൾ അഞ്ച് വർഷത്തെ ജൂനിയർ ആയിരുന്നു. ആദ്യം അവളെ കാണുമ്പോൾ ഒരു കുഞ്ഞിനെ പോലെയാണ് തോന്നിയത്. എന്റെ കൂടെ അഭിനയിച്ചവരെക്കാളെല്ലാം സുന്ദരിയാണ് എന്റെ ഭാര്യ. എല്ലാം മനസ്സിലാക്കാനും തിരിച്ചറിയാവും കഴിവുള്ള ആളാണ് അമാൽ. അതുകൊണ്ട് എന്നെയോ എന്റെ തൊഴിലിനെയോ സംശയമില്ല. വളരെ പോസിറ്റീവാണ് ആണ്.

ആദ്യമായി മോളെ കാണുന്നത് ഞാനാണ്. അമാൽ കാണുന്നതിന് മുൻപേ, മറിയത്തെ ഞാൻ കണ്ടു. ഡോക്ടർ വന്ന് എന്നോട് ആൺ കുഞ്ഞ് ആയിരിക്കുമോ അതോ പെൺകുഞ്ഞ് ആയിരിക്കുമോ എന്ന് ഊഹിക്കാൻ പറഞ്ഞു. ഞാൻ ആരായാലും കുഴപ്പമില്ല എന്ന ഭാവത്തിൽ ആയിരുന്നു. ആൺകുഞ്ഞ് ആയിരിക്കുമല്ലോന്ന് കരുതി ഞാൻ കാര്യമായി ഒന്നും പ്രതികരിച്ചില്ല. ഒന്നൂടെ സൂക്ഷിച്ചു നോക്കാൻ ഡോക്ടർ പറഞ്ഞപ്പോഴാണ് ജനിച്ചത് പെൺകുഞ്ഞാണെന്ന് മനസിലായത്.

മലയാളികളുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി അഭിനയമികവുകൊണ്ടാണ് ദുൽഖർ ആരാധകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും ദുൽഖറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും ഭാര്യ അമാലും ആരാധകർക്ക് പ്രീയപ്പെട്ടതാണ്. 2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. മറിയം അമീറ സൽമാൻ എന്നാണ് കുട്ടി താരത്തിന് ഇരുവരും നൽകിയ പേര്. കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവളാണ് മറിയം. 

Actor dulqar salman words about wife and daughter

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES