Latest News

എല്ലാം വിശ്വസിച്ച ശോഭന വളരെ വിഷമത്തോടെയാണ് പോയത്; തുറന്ന് പറഞ്ഞ് നടൻ മുകേഷ്

Malayalilife
എല്ലാം വിശ്വസിച്ച ശോഭന വളരെ വിഷമത്തോടെയാണ് പോയത്; തുറന്ന് പറഞ്ഞ് നടൻ മുകേഷ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് മുകേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ മലയാള സിനിമാ ലോകത്തെ പലവിധ കഥകൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുകയാണ് നടൻ മുകേഷ്. അക്കൂട്ടത്തിൽ നടി ശോഭനയെ പറ്റിച്ച കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.


മുകേഷ്, മോഹൻലാൽ, പ്രിയദർശൻ എന്നിവർ ഒരു തമാശ പറഞ്ഞ് ചിരിക്കുന്നതിനിടെ അതുവഴി ശോഭന വന്നപ്പോഴാണ് സംഭവം നടന്നത്.  ഡാൻസിന്റെ വേഷത്തിലായിരുന്നു ശോഭന വന്നത്. എന്താണിത്ര ചിരിക്കാൻ നായകൻമാരെല്ലാം ഉണ്ടല്ലോ എന്ന് ശോഭന ചോദിച്ചു. ഏയ് ഒന്നുമില്ലെന്ന് ഞങ്ങൾ പറഞ്ഞു. ഞാൻ ചിരി കേട്ടിട്ടാണല്ലോ വരുന്നതെന്നായി ശോഭന. സത്യം പറഞ്ഞാൽ ശോഭനയുമായി പങ്കു വെക്കേണ്ട ഒരു തമശയ്ക്കായിരുന്നില്ല ഞങ്ങൾ ചിരിച്ചത്. ഞങ്ങളുടേതായിട്ടുള്ള ലോകത്തെ ഒരു കാര്യമായിരുന്നു. പക്ഷെ ശോഭന വിട്ടില്ല.

ഇത് വേർതിരിവാണ്. ആണും പെണ്ണും തമ്മിലുള്ള വേർതിരിവാണ് നിങ്ങൾ കാണിക്കുന്നത്. ഞാൻ വന്നപ്പോൾ നിങ്ങൾ നിർത്തിയതെന്താണ്. എന്നെ നിങ്ങൾ കൂട്ടത്തിൽ പെടുത്തുന്നില്ല. ഞാനൊരു സ്ത്രീയായത് കൊണ്ട് മാറ്റി നിർത്തുന്നു എന്നൊക്കെ ശോഭന പറഞ്ഞു. എങ്ങനെയെങ്കിലും ഞങ്ങൾ പറഞ്ഞ കോമഡി ശോഭനയ്ക്കറിയണമായിരുന്നു. മൂന്ന് പേരുടെയും മാനം പോവുന്ന കാര്യമാണ്. പറയരുതന്ന് പ്രിയദർശൻ ആംഗ്യം കാണിച്ചെന്നും മുകേഷ് പറഞ്ഞു. പക്ഷെ ഒരു കഥ പറഞ്ഞില്ലെങ്കിൽ തന്നെ മാറ്റി നിർത്തിയല്ലോ എന്ന വിഷമം ശോഭനയ്ക്കുണ്ടാകും.

ശോഭന ഇത്രയും നാൾ നമ്മളോടൊപ്പം ജോലി ചെയ്തയാളാണ്. നമ്മളുടെ കുടുംബാംഗമല്ലേ പ്രിയാ എന്ന് താൻ പറഞ്ഞപ്പോൾ. അങ്ങനെ പറ മുകേഷ്, ഇവർക്ക് മനസ്സിലാവട്ടെയെന്ന് ശോഭനയും പറഞ്ഞു. ഒടുവിൽ ഇല്ലാത്ത ഒരു കഥ ഉണ്ടാക്കി താൻ പറഞ്ഞു.  ലാലും പ്രിയനും ഞെട്ടി. ഇതൊരു സീരിയസ് കഥയാണ്. ഇടയ്ക്ക് എപ്പോഴോ ചിരിച്ച് പോയതാണെന്നും ഞാൻ പറഞ്ഞു. ഞാൻ ഒറ്റ മകനാണെന്നാണ് എല്ലാവരുടെയും വിചാരം. പക്ഷെ ശരിക്കും അങ്ങനെയല്ല. ഞങ്ങൾ രണ്ട് പേരാണ്. എന്റെ തൊട്ടു താഴെ ഒരനിയനുണ്ട്. പക്ഷെ അവൻ എന്നെ പോലെയല്ല. കുറച്ച് വഴക്കാളിയാണ്.

01സ്കൂളിലും കോളേജിലും പോവാഞ്ഞ അവൻ ഒരു ദിവസം ഒന്നും പറയാതെ നാട് വിട്ട് പോയി. എന്നെ അന്വേഷിക്കേണ്ട എന്ന് എഴുതി വെക്കുകയും ചെയ്തെന്ന് താൻ പറഞ്ഞപ്പോൾ. ശോഭന കഥയിൽ മുഴുകി. മറ്റവർ രണ്ട് പേരും ഇതേത് കഥയെന്ന് ചോദിച്ച് നിൽപ്പായി.എല്ലായിടത്തും ഇവനെ അന്വേഷിച്ചിട്ടും പരസ്യം കൊടുത്തിട്ടും ഒരു വിവരവും ലഭിച്ചില്ല. മിനിഞ്ഞാന്ന് ഇവിടെ വെച്ച് കാറിൽ നിന്നു വരെ അവനെ ഞാൻ കണ്ടു. 30 കൊല്ലമായി കാണാതിരുന്ന സഹോദരൻ ഫാമിലി സോംങ് പാടിയപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും മുകേഷ് പറഞ്ഞു. എല്ലാം വിശ്വസിച്ച ശോഭന വളരെ വിഷമത്തോടെയാണ് പോയതെന്നും മുകേഷ് പറയുന്നു. ശോഭന പോയതോടെ തങ്ങൾ കൂട്ടച്ചിരി തുടങ്ങിയെന്നും മുകേഷ് തൻ്റെ വീഡിയോയിൽ വ്യക്തമാക്കി.

 
 

Read more topics: # Actor mukesh words about sobhana
Actor mukesh words about sobhana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES