തമിഴ് സിനിമ രംഗത്തെ ശ്രദ്ധേയമായ ചലച്ചിത്ര താരമാണ് നടൻ വിക്രം. മലയാളത്തില്‍ തുടങ്ങി പിന്നീട് തമിഴകത്തേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യയുടെ സ്വന്തം ചിയാനായി മാറി.നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്. സേതു, ദിൽ, കാശി, ധൂൾ. സാമി, ജെമിനി, പിതാമഗൻ, അന്യൻ, ഭീമ ,ഐ തുടങ്ങിയവ താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്. എന്നാൽ ഇപ്പോൾ ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനം തന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് തുറന്ന് പറയുകയാണ് വിക്രം. ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജിൽ വിക്രത്തന്റെ ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ആരാധകരുടെ ആവേശപ്രകടനങ്ങളിൽ ഏതെങ്കിലും തരത്തിൽ അസ്വസ്ഥനാകാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.
ഇതുപോലുള്ള സ്നേഹപ്രകടനങ്ങൾ സത്യത്തിൽ അനുഗ്രഹമായാണ് അനുഭവപ്പെടാറെന്നും വിക്രം പറഞ്ഞു. ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ല. അത് നടക്കുമ്പോൾ അതിനേക്കാൾ വലിയ ഒരു കാര്യവും ഉണ്ടാവുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരാധകർ ദൈവത്തേപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്.
ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനം തന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് വിക്രം. വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ആരാധകരുടെ ആവേശപ്രകടനങ്ങളിൽ ഏതെങ്കിലും തരത്തിൽ അസ്വസ്ഥനാകാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.