Latest News

ശരീരത്തിന്റെയോ നിറത്തിന്റെയോ എല്ലാം പേരില്‍ അനാവശ്യമായി മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല; ബോഡി ഷെയ്മിങ്ങിനെതിരെ മഞ്ജിമ മോഹന്‍

Malayalilife
topbanner
ശരീരത്തിന്റെയോ നിറത്തിന്റെയോ എല്ലാം പേരില്‍ അനാവശ്യമായി മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല; ബോഡി ഷെയ്മിങ്ങിനെതിരെ മഞ്ജിമ മോഹന്‍

ബാലതാരമായി വന്ന് നായികയായി വളര്‍ന്ന നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല്‍ എന്ന സിനിമയിലൂടെയാണ് തുടക്കം. പ്രിയം എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് മലയാളി പ്രേക്ഷകരുടെ മനസില്‍ എക്കാലത്തും നിറഞ്ഞു നില്‍ക്കുന്ന ചിത്രം. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ ബാലതാരമായി. പിന്നാലെ നായികയായി മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്റെ ശരീരം പൊതുവായൊരു കാര്യം പോലെയാണ് ചിലരുടെ പ്രതികരണം എന്നാണ് താരം പറയാറുള്ളത്.   തടിച്ചാലും മെലിഞ്ഞാലും എന്താണ് പ്രശ്‌നമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മഞ്ജിമ ചോദിച്ചു. 

മഞ്ജിമയുടെ വാക്കുകള്‍ ഇങ്ങനെ, സൈബര്‍ ആക്രമണം എല്ലാ ദിവസവും നേരിടുന്ന വ്യക്തിയാണ് ഞാന്‍. ഏറ്റവും കൂടുതല്‍ ബോഡി ഷെയിമിങ്ങാണ് അനുഭവിക്കുന്നത്. എന്റെ ശരീരം ഒരു പൊതു സ്വത്ത് ആണെന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ വരിക. ഞാന്‍ തടിവെച്ചാല്‍, നീ തടി വെച്ചോ എന്ന ചോദിക്കും. കുറച്ച് മെലിഞ്ഞാല്‍ എന്തേലും അസുഖമാണോ എന്നും ചോദിക്കും. ഇതിന് ഒരു അവസാനവും ഇല്ല. ഒരു കംപ്യൂട്ടറിന് പിന്നില്‍ ഇരുന്ന സ്ലട്ട് ഷെയിം ചെയ്യാനും ബോഡി ഷെയിം ചെയ്യാനും എളുപ്പമാണ്. ചിലര്‍ അവരുടെ ഫ്രസ്‌ട്രേഷനുകള്‍ കാണിക്കുന്നത് മറ്റുള്ളവരിലാണ്. എന്താണ് സ്വന്തം പ്രശ്‌നമെന്ന് അക്കൂട്ടര്‍ ഒരിക്കലും ആലോചിക്കുന്നില്ല. ട്രോളുകള്‍ വലിയ പ്രശ്നമില്ല. അത് ഞാന്‍ ആസ്വദിക്കാറുമുണ്ട്. ചിലതെല്ലാം നല്ല കോമഡിയായിരിക്കും. അത് വായിക്കാനും കാണാനുമൊക്കെ രസമാണ്.

പക്ഷെ ഒരാളെ ശരീരത്തിന്റെയോ നിറത്തിന്റെയോ എല്ലാം പേരില്‍ അനാവശ്യമായി മോശം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പക്ഷേ എല്ലാവരേയും തിരുത്താന്‍ സാധിക്കില്ലല്ലോ. ഒരു നാണയത്തിന്റെ രണ്ട് ഭാഗങ്ങള്‍ എന്ന് പറഞ്ഞത് പോലെയാണ്. സിനിമയില്‍ ഫെയിം റെക്കഗനിഷനും അവസരങ്ങളുമൊക്കെ നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ നാണയത്തിന്റെ മറ്റേ ഭാഗം എന്ന് പറയുന്നത് ഇതൊക്കെയാകും. അതേസമയം തുടക്കത്തില്‍ ഇതൊക്കെ മനസിലാക്കാന്‍ വലിയ സമയം എടുത്തിരുന്നു. ഭയങ്കരമായി വിഷമിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊക്കെ കൂളായി.

ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ തയ്യാറാവാത്തതിനാല്‍ തനിക്ക് പല അന്യ ഭാഷ സിനിമകളിലും അവസരം നഷ്ടമായിട്ടുണ്ട്. പക്ഷേ അതൊന്നും കൊണ്ട് താന്‍ മാറണമെന്നൊരു ചിന്ത എനിക്ക് വന്നിട്ടില്ല. എന്റെ പ്ലസ് എന്താണെന്നും എന്റെ സ്‌പെയിസ് എന്താണെന്നും എനിക്ക് വ്യക്തമായി അറിയാം. സ്ത്രീകളേയും പുരുഷന്‍മാരേയുമൊന്നും ഒബ്‌ജെക്ടിഫൈ ചെയ്യുന്നതിനോട് തനിക്ക് താത്പര്യം ഇല്ല. അത് ഒരാളോട് ചെയ്യാന്‍ സാധിക്കുന്ന ക്രൂരതയാണ്. സിനിമയെ കുറിച്ച് വിമര്‍ശിക്കാനുള്ള സ്വാതന്ത്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ചില ഗാനരംഗങ്ങള്‍ മാത്രം കാണാന്‍ വേണ്ടിയാണ് ആളുകള്‍ സിനിമ കാണുന്നത് എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാകില്ല.

ഒരു ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പോലും കുറേ കഠിനാധ്വാനവും പരിശ്രമവും ആവശ്യമാണ്. മാസങ്ങളോളും ഡയറ്റെടുത്തും വര്‍ക്ക് ഔട്ട് ചെയ്തുമൊക്കെ താരങ്ങള്‍ അവരുടെ ശരീരത്തെ മാറ്റിയെടുക്കുന്നത്. തമാശ രൂപേണയായിരിക്കും പലരും ഇതിനോടൊക്കെ പ്രതികരിക്കുക. പക്ഷേ സാധാരണ ഞാന്‍ എല്ലാത്തിനും മറുപടി നല്‍കുന്ന ആളല്ല. സെലക്ടീവ് ആയിട്ടേ മറുപടി പറയാറുള്ളൂ. കാരണം വളര്‍ന്നുവരുന്ന തലമുറക്ക് നമ്മള്‍ മികച്ച മാതൃക ആകേണ്ടതുണ്ട്. ഒരു റോള്‍ ചെയ്യണമെങ്കില്‍ പോലും നിങ്ങള്‍ ഉത്തരവാദിത്തം കാണിക്കണം. കാരണം പുതുതലമുറയ്ക്ക് ഇന്റര്‍നെറ്റില്‍ എല്ലാത്തിലും ആക്‌സസ് ഉണ്ട്. അതിനാല്‍ അവര്‍ക്ക് മുന്നില്‍ ഒരു തെറ്റായ മാതൃക ഉണ്ടാക്കിയെടുക്കരുത്.
 

Actress manjima mohan words about body shaiming

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES