ക്യൂവിൽ നിൽക്കാതെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ അജിത്തിനും ഭാര്യ ശാലിനിക്കുമെതിരെ ആളുകൾ പ്രതിഷേധിക്കുന്ന വീഡിയോ വൈറലാകുന്നു.ആദ്യഘട്ട വോട്ടിങ് നടന്നഏപ്രില് 18നായിരുന്നു തമിഴ്‌നാട്ടിൽ പോളിങ് വോട്ടിങ് കേന്ദ്രമായ തിരുവാൺ്മിയൂർ ് സ്‌കൂളിലാണ് താരദമ്പതികൾവോട്ട് രേഖപ്പെടുത്തിയത്.
താരങ്ങളെ കണ്ടതോടെ സെല്ഫിയെടുക്കാനും കൈ കൊടുക്കാനുമായി ആരാധകര് ചുറ്റും കൂടി. ഇതോടെ കാര്യങ്ങള് കൈവിട്ട് പോകുമെന്ന് കരുതി ക്യൂവില് നിന്ന ഇരുവരേയും കൂട്ടി പൊലീസ് ഉദ്യോഗസ്ഥർ പോളിങ് ബൂത്തിന്റെ അകത്തേക്ക് കയറി. എന്നാൽ പൊലീസിന്റെ നടപടിയെ ക്യൂവില് നിന്ന സ്ത്രീകള് ചോദ്യം ചെയ്യാന് തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്.
വോട്ട് ചെയ്ത് അജിത്തും ശാലിനിയും തിരിച്ചിറങ്ങിയപ്പോൾ ആർപ്പുവിളികളുമായി ആരാധകര് ചുറ്റുംകൂടി. ചിലർപ്രതിഷേധവുമായും രംഗത്തുവന്നു. ഈ സമയം ആരാധകർ ക്കിടയിലൂടെ നടന്നുപോയ ശാലിനിയോട് ചില സ്ത്രീകള് കയർക്കുന്നുമുണ്ടായിരുന്നു
പൊലീസുകാർ ഉടൻ തന്നെ താരത്തെ വാഹനത്തിലേക്ക് മാറ്റിയെങ്കിലും അജിത്ത് അപ്പോഴും ആരാധകർക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് അജിത്തിനെ പൊലീസ് പുറത്തെത്തിച്ചത്. അജിത്തിനേയും ശാലിനിയേയും ചോദ്യം ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യല് മീഡിയയില് ഇപ്പോൾ വൈറലാണ്. തന്നോട് കയർക്കുന്ന സ്ത്രീകളോട് അജിത് കൈകൂപ്പി സംസാരിക്കുന്നതും വീഡിയോയില് കാണാം.
സമ്മിശ്ര പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്. ക്യൂവില് നില്ക്കാത്ത അജിത്തിന്റേയും ശാലിനിയുടേയും നടപടിയെ ചിലർ് വിമർശിക്കുമ്പോള് ഇരുവരേയും പിന്തുണച്ചും ചിലര് രംഗത്തെത്തിയിട്ടുണ്ട്.അവർ ക്യൂവില് നില്ക്കാന് തയ്യാറായിരുന്നെന്നും എന്നാല് ആരാധകരുടെ തള്ളിക്കയറ്റം മൂലമാണ് ഇരുവര്ക്കും പൊലീസ് സംരക്ഷണയില് ബൂത്തിനകത്ത് കയറേണ്ടി വന്നതെന്നുമാണ് ചിലര് പ്രതികരിക്കുന്നത്.