Latest News

അപൂര്‍വ്വ പുത്രന്മാര്‍' ട്രെയ്ലര്‍ പുറത്ത്; റിലീസ് ജൂലൈ 18 ന്

Malayalilife
 അപൂര്‍വ്വ പുത്രന്മാര്‍' ട്രെയ്ലര്‍ പുറത്ത്; റിലീസ് ജൂലൈ 18 ന്

വിഷ്ണു ഉണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ലാലു അലക്‌സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന 'അപൂര്‍വ്വ പുത്രന്മാര്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍   പുറത്ത്. ചിത്രം ജൂലൈ 18 ന് തിയറ്ററുകളിലെത്തും. രജിത് ആര്‍.എല്‍, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിക്കുന്നത് ഇവയ്ന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആരതി കൃഷ്ണയാണ്. ശശി നമ്പീശന്‍ (എസ്.എന്‍. ക്രിയേഷന്‍സ്), നമിത് ആര്‍ (എന്‍ സ്റ്റാര്‍ മൂവീസ്) എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. കോ പ്രൊഡ്യൂസര്‍ സുവാസ് മൂവീസാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചല്‍, രജിത്ത് ആര്‍.എല്‍, സജിത്ത് എസ് എന്നിവര്‍ ചേര്‍ന്നാണ്.

വിനോദ ഘടകങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയ ഒരു തീയേറ്റര്‍ വിരുന്ന് തന്നെയാണ് ചിത്രം എന്ന സൂചനയാണ് ട്രെയ്ലര്‍ തരുന്നത്. ആക്ഷന്‍, കോമഡി, ത്രില്‍ എന്നിവ ഉള്‍പ്പെടുത്തി ഒരു പക്കാ ഫാമിലി കോമഡി മാസ്സ് എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രം, ഗംഭീര സസ്‌പെന്‍സും നിറച്ചാണ്  കഥ പറയുന്നത് എന്ന സൂചനയാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്നത്. ഒരു ഫാമിലി കോമഡി ത്രില്ലര്‍ എന്ന നിലയില്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആയാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ കൂടാതെ, ലാലു അലക്‌സ്, അശോകന്‍ എന്നിവരുടെ ഗംഭീര പ്രകടനവും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും എന്ന സൂചനയും ട്രെയിലറില്‍ നിന്ന് ലഭിക്കുന്നുണ്ട്.

തെലുങ്കില്‍ നിരവധി സിനിമകളിലൂടെ ശ്രദ്ധേ നേടിയ പായല്‍ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ഈ ചിത്രത്തിലെ നായികമാര്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ലാലു അലക്‌സ്, അശോകന്‍ എന്നിവര്‍ കൂടാതെ അലന്‍സിയര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, നിഷാന്ത് സാഗര്‍, ബാലാജി ശര്‍മ്മ, സജിന്‍ ചെറുകയില്‍, ഐശ്വര്യ ബാബു, ജീമോള്‍ കെ. ജെയിംസ്, പൗളി വത്സന്‍, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

ഛായാഗ്രഹണം: ഷെന്റോ വി. ആന്റോ, എഡിറ്റര്‍: ഷബീര്‍ സയ്യെദ്, സംഗീതം: മലയാളി മങ്കീസ്, റെജിമോന്‍, ഗാനരചന: വിനായക് ശശികുമാര്‍, ടിറ്റോ പി തങ്കച്ചന്‍, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പര്‍, പശ്ചാത്തല സംഗീതം: വില്യം ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കമലാക്ഷന്‍ പയ്യന്നൂര്‍, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, സൗണ്ട് ഡിസൈന്‍: എ.ബി ജുബിന്‍, കലാസംവിധാനം: അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജര്‍: സുരേഷ് പുന്നശ്ശേരില്‍, പ്രൊജക്ട് ഡിസൈനര്‍: അനുകുട്ടന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അനീഷ് വര്‍ഗീസ്, വസ്ത്രാലങ്കാരം: ബൂസി ബേബി ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിജിത്ത്, സംഘട്ടനം: കലൈ കിങ്സണ്‍, നൃത്തസംവിധാനം: റിച്ചി റിച്ചാര്‍ഡ്‌സണ്‍, അഖില്‍ അക്കു, സൂര്യന്‍ വി കുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാകര്‍,  വിഎഫ്എക്‌സ്: പ്ലേകാര്‍ട്ട്, കൂകി എഫ്എക്‌സ്, റീ റെക്കോര്‍ഡിങ് മിക്‌സര്‍: ജിജു ടി ബ്രൂസ്, സ്റ്റില്‍സ്: അരുണ്‍കുമാര്‍ വി.എ, വിതരണം: ഡ്രീം ബിഗ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈന്‍സ്: റോക്കറ്റ് സയന്‍സ്, പി.ആര്‍.ഒ: ശബരി

Apoorva Puthranmar Official Trailer Vishnu Unnikrishnan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES