ബിജു മേനോന്‍ ഗായകനാവുന്നു; ആനക്കള്ളന്‍ എന്ന പുതിയ ചിത്രത്തിലൂടെയാണ് പാട്ടുമായി എത്തുന്നത്

Malayalilife
topbanner
ബിജു മേനോന്‍ ഗായകനാവുന്നു; ആനക്കള്ളന്‍ എന്ന പുതിയ ചിത്രത്തിലൂടെയാണ് പാട്ടുമായി എത്തുന്നത്

ട്രെയ്ലര്‍ ഹിറ്റ് ആയതു മുതല്‍ തന്നെ ഈ ആനക്കള്ളന്‍ എല്ലാവരുടെയും നോട്ടപ്പുള്ളിയാണ്. എന്നാലിപ്പോള്‍ ഒരു പാട്ടും കൂടി പാടി ഹൃദയം കവരാനായി എത്തുകയാണു 'ആനക്കള്ള'നായ ബിജു മേനോന്‍. പി ജയചന്ദ്രന്‍, കെ.എസ്.ചിത്ര, മധു ബാലകൃഷ്ണന്‍, അഫ്‌സല്‍ എന്നിവരും ചിത്രത്തിനായി പാടിയിട്ടുണ്ട്. ഹരി നാരായണന്റെ വരികള്‍ക്കു ഈണമിട്ടതു നാദിര്‍ഷായാണ്. ചിത്രത്തിന്റെ സന്ദര്‍ഭത്തിനനുയോജ്യമായി മെലഡികളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനം ഉടന്‍ തന്നെ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം

മേരിക്കുണ്ടൊരു കുഞ്ഞാട്, റോമന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും കള്ളന്റെ വേഷത്തില്‍ എത്തുകയാണ് ബിജു മേനോന്‍. ഈ വര്‍ഷത്തെ തിരക്കേറിയ താരങ്ങളുടെ പട്ടികയില്‍ ബിജുവുമുണ്ട്. നടന്‍ ഗുണ്ടാ വേഷത്തില്‍ എത്തിയ പടയോട്ടം ഇപ്പോഴും തിയേറ്ററുകളില്‍ സജീവമാണ്. വടക്കന്‍ സെല്‍ഫി സംവിധായകന്‍ പ്രജിത്തിന്റെ പേരിടാത്ത ചിത്രത്തിലും ഗോദ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ പുതിയ സിനിമയിലും നായകനാണ് ബിജു.

സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത 'ആനക്കള്ളന്‍' ഒരു കള്ളന്റെ ജീവിതം പ്രമേയമാക്കിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. പ്രധാന കഥാപാത്രമായി ബിജു മേനോന്‍ വരുന്നു. സിദ്ദിഖ്, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സുധീര്‍ കരമന, സരയു, ഷംന കാസിം, ബിന്ദു പണിക്കര്‍ എന്നവരാണു മറ്റു അഭിനേതാക്കള്‍

Read more topics: # Biju Menon,# singer,# annakallan
Biju Menon,singer,annakallan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES