ക്രൂ' സിനിമയിലെ രണ്ടാമത്തെ പാട്ട് പുറത്തിറങ്ങി. കരീന കപൂര്‍, തബു, കൃതി സനോണ്‍ എന്നിവര്‍ എത്തുന്ന ട്രാക്ക് ബോളിവുഡിനെ ഒരുകാലത്ത് ഇളക്കി മറിച്ച 'ചോളി കേ പീച്ചേ' എന്ന പാട്ടിന്റെ റീമിക്‌സാണ്. ദില്‍ജിത് ദോസഞ്ചിനൊപ്പം ഇള അരുണും ഈ ഗാനത്തില്‍ ആലപിച്ചിരിക്കുന്നു.
ഒരു പാര്‍ട്ടി സീനില്‍ ഗാനത്തില്‍ കരീന കപൂര്‍ ഖാനെ പിങ്ക് സില്‍ക്ക് സാരിയില്‍ നൃത്തം ചെയ്യുന്നതാണ് പ്രധാന രംഗം. ഫറാ ഖാനാണ് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദില്‍ജിത് ദോസഞ്ജ് ആലപിച്ച ഈ 90കളിലെ ക്ലാസിക് ഹോളി ആഘോഷത്തിന്റെ ഭാഗമായാണ് അണിയറക്കാര്‍ പുറത്തുവിട്ടത്.
കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ എയര്‍ ഹോസ്റ്റേഴ്‌സുമാരായാണ് കരീനയും തബുവും കൃതി സനോണും എത്തുന്നത്. മാര്‍ച്ച് 29ന് ചിത്രം റിലീസ് ചെയ്യും. രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.